കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെ യായിരുന്നു രക്തദാന ക്യാമ്പും അവബോധന ക്ലാസും സംഘടിപ്പിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ ഫാ. ആന്റണി മണിയങ്ങാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനറും സംസ്ഥാനത്തെ മികച്ച സന്നദ്ധ രക്തദാതാവിനുള്ള പുരസ്കാര ജേതാവുമായ ഷിബു തെക്കേമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് രാജേഷ് ജോർജ് ജേക്കബ് വിഷയാവധരണവും നടത്തി.
പ്രിൻസിപ്പാൾ ഡോ. ബിനോയി എം. ജേക്കബ് , സോൺ ചെയർമാൻ ഡൈനോ ജയിംസ്, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. രാജു എബ്രഹാം സ്കൗട്ട് മാസ്റ്റർ സെബാസ്റ്റ്യൻ വി.എം., ഗൈഡ് ക്യാപ്റ്റൻ ജയ ജോൺ , എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ജിലു സെബാസ്റ്റ്യൻ, ബ്ലഡ് ഫോറം ഡയറക്ടർ അരുൺ പോൾ, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, ഡോ. ജോജി എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ അൻപതോളം പേർ രക്തം ദാനം ചെയ്തു. കോട്ടയം എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. സ്കൗട്ടുകളും ഗൈഡുകളും എൻ.എസ്.എസ്. സന്നദ്ധപ്രവർത്തകരും സജീവമായി പങ്കെടുത്ത ക്യാമ്പ്, സമൂഹത്തോടുള്ള ഉത്തരവാദിത്വവും കാരുണ്യബോധവും വളർത്താൻ ലക്ഷ്യമിട്ട ഒരു മാതൃകാപരമായ പ്രവർത്തനമായി.