കോട്ടയം : സംസ്ഥാന സ്കൂൾ കലോത്സവ ശാസ്ത്രമേളയിൽ വിജയികളായ യുവ പ്രതിഭകളെ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പ്രതിഭാ സംഗമത്തിൽ വെച്ച് ആദരിച്ചു.

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻലാൽ അധ്യക്ഷത വഹിച്ച യോഗം പ്രശസ്ത സിനിമാതാരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കലോത്സവങ്ങളിൽ മികവ് തെളിയിച്ച എംജിഎം എൻഎസ്എസ് ളാക്കാട്ടൂർ സ്കൂളിനെയും യോഗത്തിൽ ആദരിച്ചു.

യോഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ജോർജ് കുര്യൻ, സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മാരായ പിജി ബിജു കുമാർ, എസ് രതീഷ്, ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ സോബിൻ ലാൽ,മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.