General

പക്ഷിപ്പനി; നിരണത്തെ സർക്കാർ ഫാമിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

പക്ഷിപ്പനി ബാധയെ തുടർന്ന് പത്തനംതിട്ടയിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച നിരണത്തെ സർക്കാർ ഫാമിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുക.

നാളെ രാവിലെ എട്ടുമണിക്ക് കള്ളിയിങ്ങ് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും കൊന്നൊടുക്കും. മറ്റന്നാൾ ആയിരിക്കും നടപടികൾ തുടങ്ങുക. ഒരാഴ്ച മുൻപാണ് തിരുവല്ല നിരണത്തെ സർക്കാർ ഡക്ക് ഫാമിലെ താറാവുകൾ കൂട്ടത്തോടെ ചത്തത്.

സംശയത്തിന്റെ അടിസ്ഥാനത്തിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ മാസം 12ന് പക്ഷിപ്പനി സ്ഥിരീകരിച്ച് ഭോപ്പാലിലെ കേന്ദ്ര ലാബിൽ നിന്ന് റിപ്പോർട്ട് എത്തി. 5000 ഓളം താറാവുകളാണ് നിരണത്തെ ഡക്ക് ഫാമിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *