Accident

പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു

പാലാ: പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു. ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് കോളേജ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്. പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാന്തര വിദ്യാര്‍ത്ഥി വെള്ളിയേപ്പള്ളി മണ്ണാപറമ്പിൽ അമൽ ഷാജി ആണ് മരിച്ചത്.

അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന് പിറകിൽ ഇടിച്ച് നിയന്ത്രണം വിട്ടു. ബൈക്കിൽ നിന്നും വീണ അമലിൻ്റെ ദേഹത്തു കൂടി എതിർ ദിശയിൽ വന്ന ബസ് കയറി.

ഉടൻസമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർച്ചയായ നാലാം ദിവസമാണ് ഇവിടെ അപകടം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *