Pala

ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേ വെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കെ. ബിനിമോൻ എം എൽ. എ ഉദ്ഘാടനം ചെയ്തു. വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് അധ്യക്ഷത വഹിച്ചു. വെള്ളൂർ എസ് എച്ച് ഒ. എം. റിയാസ്, ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ വി സിനി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി. കെ കുര്യാക്കോസ്, പഞ്ചായത്ത് വൈസ് പ്രസിസൻ്റ് അനീഷ് ചന്ദ്രൻ, കോ ഓർഡിനേറ്റർ ടി.വി. ബേബി, ജിജോ മാത്യു, ജോർജ് കുര്യൻ , തുടങ്ങിയവർ പ്രസംഗിച്ചു.

മാർ സ്ലീവാ മെഡിസിറ്റി അനസ്തേഷ്യ വിഭാഗം മേധാവി ഡോ.മഞ്ജിത്ത് ജോർജ് മുഖ്യസന്ദേശം നൽകി. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്‌ടർമാർ പരിശീലനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *