അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ മുക്കൂട്ടുതറ ടൗണുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ വികസന പ്രവർത്തനങ്ങൾ ആയ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയ മുക്കൂട്ടുതറ- കെ.ഓ.റ്റി റോഡ്, മുക്കൂട്ടുതറ – ഇടകടത്തി റോഡിൽ മുക്കൂട്ടുതറ ടൗണിൽ സപ്ലൈകോ ഔട്ട്ലെറ്റിന് മുൻഭാഗം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 22 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച ഓട നിർമ്മാണം, ടൈൽ പാകൽ എന്നിവയുടെ ഉദ്ഘാടനവും. കൂടാതെ, Read More…
Author: Web Editor
മേലേഴത്ത് ശോഭന നിര്യാതയായി
പൂഞ്ഞാർ: കടലാടിമറ്റം മേലേഴത്ത് കരുണാകരന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ ശോഭന കരുണാകരൻ (61) നിര്യാതയായി. സംസ്കാരം ഇന്ന് (27-02-26, വെള്ളി) 3 PM ന് വീട്ടുവളപ്പിൽ. മക്കൾ: മഞ്ചു (കിസ്കോ ഡയഗ്നോസ്റ്റിക് സെന്റർ ഈരാറ്റുപേട്ട), രഞ്ചു, അരുൺ. മരുമക്കൾ: ശ്യാംകുമാർ (കൊട്ടാരത്തിൽ തലപ്പലം), ശ്രീകുമാർ (ശ്രീജാ ഭവൻ ഇളംദേശം), അർച്ചന (ചെട്ടിപ്പറമ്പിൽ കൊല്ലപ്പള്ളി).
കുന്നോന്നി – ആലുംതറ – ഈന്തുംപള്ളി റോഡ് ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് റീ ടാറിങ്ങും മറ്റ് പുനരുദ്ധാരണ പ്രവർത്തികളും നടത്തി ഗതാഗത യോഗ്യമാക്കിയ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കൂട്ടിക്കൽ- ആലുംതറ- ഈന്തുംപള്ളി റോഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. നിർവഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന മധുമോൻ , പഞ്ചായത്ത് മെമ്പർമാരായ റെജി ഷാജി, മിനിമോൾ Read More…
കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലനം
കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലനം സ്കൂൾ മാനേജർ ഫാ.ജോസഫ് വടക്കേമംഗലത്ത് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ആൻറണി കടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സോബിൻ സി. സോമൻ, ഷീബ ടീച്ചർ, ഷീന ബൈജു, നിർവ്വഹണ ഉദ്യോഗസ്ഥ സിൽവിയ സജി,കായിക അധ്യാപകൻ ദേവസിയച്ചൻ പുളിക്കൽ, എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തിനു എംജി യൂണിവേഴ്സിറ്റി, കൊച്ചിൻ പോർട്ട് ടീമുകൾക്കായി കളിച്ച മികച്ച പരിശീലകനുമായ ജിമ്മി എബ്രഹാം Read More…
പാലാ മരിയസദനത്തിന് പൊതിച്ചോർ ദാനം ചെയ്തുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ അധ്യയന വർഷ സമാപനം ശ്രദ്ധേയമാക്കി
വെള്ളികുളം : വെള്ളികുളം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഈ അധ്യയന വർഷം സമാപിച്ചത് കാരുണ്യ പ്രവർത്തനത്തോടുകൂടിയാണ് .പാലാ മരിയസദനത്തിലെ അന്തേവാസികൾക്ക് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പൊതിച്ചോറ് നൽകിക്കൊണ്ട് സ്കൂൾ വർഷാവസാനം വേറിട്ടതാക്കി. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ കാരുണ്യ പ്രവർത്തനവും നടത്തിവരുന്നു. പാലാ മരിയ സദനത്തിലെ അന്തേവാസികൾക്കായി 600 ലധികം പൊതിച്ചോർ നല്കികൊണ്ടാണ് വെള്ളികുളം സ്കൂളിലെ കുട്ടികൾ മാതൃകയായത്. അനാഥമന്ദിര സന്ദർശനം, പൊതിച്ചോർ വിതരണം,ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങിയ വ്യത്യസ്തമായ കാരുണ്യ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുന്നു. Read More…
മൂന്നാനി കോടതി ജംഗ്ഷനിൽ പാലാ നഗരസഭ കെൽട്രോണുമായി ചേർന്നു ക്യാമറ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു
പാലാ: മൂന്നാനിയിൽ കക്കൂസ് മാലിന്യം നിരന്തരം നിക്ഷേപിക്കുന്നതിനാൽ അടിയന്തരമായി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നതിനാൽ NPR ക്യാമറ (നമ്പർ പ്ലേറ്റ് റെക്കകനേഷൻ ക്യാമറ ) ഒരെണ്ണവും , 2 നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നതിന് കെൽട്രോൺ കമ്പനി ഏറ്റെടുത്തതായും പാലാ നഗരസഭയുടെ കീഴിൽ പ്രാരംഭ നടപടികൾ ആരംഭിച്ചതായും കൗൺസിലർ ടോണി തൈപ്പറമ്പിൽ, സ്ഥലം കൗൺസിലർ ബിജു വരിക്കാനി എന്നിവർ അറിയിച്ചു. കെൽട്രോൺ പ്രതിനിധികളും മുൻസിപ്പാലിറ്റി ഹെൽത്ത് ഉദ്യോഗസ്ഥരും ക്യാമറ സ്ഥാപിക്കുന്ന സ്ഥലം സന്ദർശിക്കുകയും പ്രാരംഭ നടപടിയായി ക്യാമറ പോസ്റ്റ് Read More…
പാലാ എന്ന വികസന മോഡൽ നിലനിർത്തും; വികസനത്തിൻ്റെ പുതുയുഗം എൽ.ഡി.എഫ് 2026-ൽ പാലായിൽ തുടങ്ങും: ജോസ് കെ മാണി.എം.പി
കൊല്ലപ്പള്ളി: അരനൂറ്റാണ്ടിലധികം കേരളത്തിലെ വികസന മോഡലായി നിലനിന്ന നിയമസഭാ നിയോജകമണ്ഡലമായിരുന്നു പാലായെന്നും കഴിഞ്ഞ അഞ്ചു വർഷക്കാലം അതിനേറ്റ കളങ്കം 2026 പാലായിലെ ജനങ്ങൾ തിരുത്തുമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും വികസന പദ്ധതികളും സംബന്ധിച്ച നിർദ്ദേശങ്ങളും രൂപരേഖകളും സർക്കാറിനു മുന്നിൽ എത്തിക്കേണ്ടത് എംഎൽഎയുടെ കടമയാണ്. ആ കടമ നിറവേറ്റുന്നതിൽ പാലായിലെ എംഎൽഎ ദയനീയ പരാജയമായിരുന്നു. ലഭിച്ച ബജറ്റ് വിഹിതം പോലും ചില വഴിക്കാതെ നഷ്ടമാക്കി പാലായുടെ അഞ്ചുവർഷത്തെ Read More…
ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കെ.എസ്.യു ആക്രമണത്തിൽ പൂഞ്ഞാർ തെക്കേക്കരയിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി
പൂഞ്ഞാർ: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചതിൽ പൂഞ്ഞാർ തെക്കേക്കരയിൽ എൽ.ഡി.എഫ് പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു. പൂഞ്ഞാർ ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനം മീനച്ചിൽ ഈസ്റ്റ് ബാങ്ക് ജംഗ്ഷൻ ചുറ്റി ബസ് സ്റ്റാന്റിൽ അവസാനിച്ചു. പ്രകടനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ് സിജു, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, സി.പി.ഐ പൂഞ്ഞാർ ലോക്കൽ Read More…
റിപ്പബ്ലിക് ദിന മെഗാ ക്വിസ് മത്സരം – പുരസ്കാരങ്ങൾ ജോസ്.കെ.മാണി എം.പി വിതരണം ചെയ്തു
പാലാ: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജോസ് കെ. മാണി എം.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളിൽ രാഷ്ട്രത്തോടും ഭരണഘടനയോടുമുള്ള സ്നേഹവും ബഹുമാനവും സൃഷ്ടിക്കുക, രാഷ്ട്രത്തെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും കുട്ടികൾക്ക് പ്രചോദനം നൽകുക, പൗരബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചത്. 250 വിദ്യാലയങ്ങളിൽ നിന്നായി അരലക്ഷം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു പാർലമെന്റംഗം ഇത്രയും വിദ്യാർത്ഥികളെ Read More…
ഇളംകാട് പാലം ഉദ്ഘാടനം 27ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ മുണ്ടക്കയം- ഇളംകാട്- വല്യേന്ത -വാഗമൺ റോഡിൽ ഇളംകാട് ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിച്ച നിർമ്മാണം പൂർത്തീകരിച്ച ഇളംകാട് പാലത്തിന്റെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. വൈകുന്നേരം അഞ്ചുമണിക്ക് ഇളംകാട് ടൗണിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് Read More…











