Announcement

കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്രാ നിരോധനം

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ (2024 മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടിവരുന്നവർ പോലീസ് സറ്റേഷനിൽ വിവരം അറിയിക്കേണ്ടതും മുൻകൂർ അനുമതി തേടേണ്ടതുമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

Erattupetta

കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: തേവരുപാറ ജബലന്നൂർ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ തേവരുപാറ മദ്രസ്സ ഹാളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ ദിശാ ബോധം നൽകുന്നതിന് തേവരുപാറ ജബലന്നൂർ യുവജന വേദി നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം സിജി റിസോഴ്‌സ് പേഴ്സൻ അമീൻ മുഹമ്മദും, തസ്‌നി മാഫീൻ എന്നിവർ ക്‌ളാസിന് നേതൃത്വം നൽകി. ജബലന്നൂർ മസ്ജിദ് ഇമാം ഷിബിലി നദ്‌വി ഉത്ഘാടനം ചെയ്തു. ആർ ഐ ടി Read More…

Poonjar

ബാലസംഘം ഹാപ്പിനെസ് ഫെസ്റ്റിവെൽ നടത്തി

പൂഞ്ഞാർ: ബാലസംഘം സ്ഥാപക പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഇ കെ നായനാരുടെ സ്മരണ ദിനത്തിൽ ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോന്നി സാംസ്കാരിക നിലയത്തിൽ ഹാപ്പിനെസ് ഫെസ്റ്റിവെൽ നടത്തി. ഫെസ്റ്റവെൽ ബാലസംഘം ജില്ലാ കമ്മറ്റി പ്രസിഡൻ്റ് വൈഷ്ണവി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് 2, എൻ.എം.എം.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാലസംഘം ഏരിയ പ്രസിഡൻ്റ് സുമിനാമോൾ ഹുസൈൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ബാലസംഘം ഏരിയ സെക്രട്ടറി Read More…

Obituary

പാറയടിയിൽ സന്തോഷ് നിര്യാതനായി

അമ്പാറനിരപ്പേൽ: പാറയടിയിൽ പരേതനായ ഗോപാലൻ്റെ മകൻ സന്തോഷ് ( കുഞ്ഞുമോൻ) (52) നിര്യാതനായി. മൃതസംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുനിത ( എരുമേലി, പാതിനാലിപറമ്പിൽ ). മക്കൾ: നന്ദു, ആനന്ദ് .

Obituary

കൈപ്പത്തടത്തിൽ (കല്ലടയിൽ) അബ്രാഹം കുര്യൻ നിര്യാതനായി

മറ്റക്കര : അബ്രാഹം കുര്യൻ കൈപ്പത്തടത്തിൽ( കല്ലടയിൽ) (90) നിര്യാതനായി. സംസ്കാരശുശ്രൂഷകൾ നാളെ (തിങ്കൾ) 10 .30 ന് വീട്ടിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Obituary

ഇഞ്ചേരിൽ (വലിയവീട്ടിൽ) അന്നമ്മ ജോർജ് നിര്യാതയായി

അരുവിത്തുറ: ഇഞ്ചേരിൽ (വലിയവീട്ടിൽ) അന്നമ്മ ജോർജ്  (98) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (19-05-2024) ഉച്ചകഴിഞ്ഞ് 2.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽസംസ്കരിക്കുന്നതുമാണ്.

Pala

പാലായിൽ ദൃശ്യ വിരുന്നൊരുക്കി കാസിൽദാ മെഗാഷോ

പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാസിൽദ മെഗാ ഷോ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ അരങ്ങേറി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ‘ നാക് എ ഗ്രേഡ് ‘ കരസ്ഥമാക്കി മുന്നേറുന്ന രാമപുരം മാർ ആഗസ്തീനൊസ് കോളേജിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ധന ശേഖരണാർത്ഥമാണ് ഈ ചാരിറ്റി ഷോ സംഘടിപ്പിച്ചത്. കോളേജ് മ്യൂസിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ കമ്മ്യൂണിക്കേഷനുമായി സഹകരിച്ചാണ് അറുപതോളം കലാകാരൻമാർ അണിനിരന്ന നൃത്ത,സംഗീത, നാടകാവിഷ്കാരമായ കാസിൽദാ അരങ്ങേറിയത് . അതേ തുടർന്ന് Read More…

Mundakayam

പാലാ ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ ആരംഭിച്ചു

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കി.രോഗികൾക്ക് ആശ്വാസം പകരുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.മീനച്ചിൽ താലൂക്കിലെയും പരിസര പ്രദേശങ്ങളിലേയും രോഗികൾ ഒ.പി. ചീട്ട് എടുക്കുവാൻ വളരെയേറെ സമയം കാത്തു നിൽക്കേണ്ടി വന്നിരുന്ന സാഹചര്യമാണ് ഇതോടെ ഒഴിവാകുന്നത്. പകർച്ചപനിയുൾപ്പെടെ വ്യാപകമാകുമ്പോൾ മൂവായിരത്തിൽപരം പേരാണ് ഒരേ സമയം ചികിത്സ തേടി എത്തുന്നത്.ഒ.പി. രജിട്രേഷന് വേണ്ടി കൗണ്ടറിനു മുന്നിൽ വലിയ ക്യൂ വാണ് പലപ്പോഴും ഈ സമയത്ത് ഉണ്ടാവുന്നത്.ഇതിന് പരിഹാരമാണ് ഇ-ഹെൽത്ത് രജിസ്ട്രേഷൻ സംവിധാനം. നേരിട്ടും ‘ വെബ് Read More…

Mundakayam

വാഹനം ഇടിച്ച് വൃദ്ധ കൊല്ലപ്പെട്ട സംഭത്തിൽ നിർത്താതെ പോയ വാഹനം അതിർത്തി കടന്ന് കസ്റ്റഡിയിൽ എടുത്ത് മുണ്ടക്കയം പോലീസ്

മുണ്ടക്കയം : പുതുപ്പറമ്പിൽ തങ്കയെ കോരുത്തോട് പനക്കച്ചിറയിൽവച്ച് ശബരിമല തീർഥാടന വാഹനം ഇടിക്കുകയും, തുടർന്ന് തങ്ക മരിക്കുകയും ചെയ്തു.. ഇടിച്ച വാഹനം നിർത്താതെ പോയി. തുടർന്ന് ഇടിച്ച വാഹനം കണ്ടെത്താൻ മുൻ മുണ്ടക്കയം SHO ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ സംഘത്തിൽ ഷൈൻ കുമാറിനോടൊപ്പം എസ് ഐ മനോജ്‌, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർമാരായ രഞ്ജിത്ത് എസ് നായർ, ജോഷി എം തോമസ്, ജോൺസൺ തുടങ്ങിയവരാണ്. ഇവർ മുണ്ടക്കയം മുതൽ കമ്പം Read More…

Obituary

കുണ്ടാപറമ്പത്ത് കുഞ്ഞമ്മ സേവ്യർ  നിര്യാതയായി

അരുവിത്തുറ: കുണ്ടാപറമ്പത്ത് കുഞ്ഞമ്മ സേവ്യർ  (66) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ (20-05-2024) തിങ്കളാഴ്ച രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. 18/05/2024അ (20-05-2024) ത