നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകത്തില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി Read More…
അടുക്കം: മേവറയാറ്റ് പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്ത്യായനി (78) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പരേത ചിന്നാർ ചിത്രക്കുന്നേൽ കുടുംബാംഗം. മക്കൾ: ഓമന, ഷാജി, ബാബു, സിന്ധു. മരുമക്കൾ: മോഹനൻ മേട്ടുംപുറത്ത് ചാത്തൻകുളം, ജോളി കരിമാലിപ്പുഴ അമ്പാറനിരപ്പ്, ബിന്ദു അമ്പാറക്കുന്നേൽ മുരിക്കാശ്ശേരി, സിജു മിഷ്യൻപറമ്പിൽ കാഞ്ഞിരപ്പള്ളി.
മുണ്ടക്കയംഈസ്റ്റ്: കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് 89 നിര്യാതനായി. പരേതയായ ഭാനുമതിയാണ് ഭാര്യ. സംസ്കാരം നാളെ (24/5/2024) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി,സിനി. മരുമക്കൾ: ജയലാൽ സന്തോഷ് (കോട്ടയം).