Aruvithura

ദീക്ഷാരംഭം കുറിച്ച് അരുവിത്തുറ കോളേജ്

അരുവിത്തുറ: സർവ്വകലാശാലാ വിദ്യാഭ്യാസരഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾകൊണ്ടു കൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദീക്ഷാരംഭ് 2024 അരംഭിച്ചു. സാസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവത്തോടനുബദ്ധിച്ചാണ് ഒരാഴച്ച നീണ്ടു നിൽക്കുന്ന മുന്നൊരുക്ക പരിപാടി സംഘടിപ്പിക്കുന്നത്. കോളേജ് മാനേജർ വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സി Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ഗവ.മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ.സിന്ധു ആർ.എസ്. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി ഗവ.മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവങ്ങൾ ഡോ.സിന്ധു ആർ.എസ്.പങ്കുവച്ചുഏറെ കടമ്പകൾ കടന്നു കരൾ മാറ്റിവയ്ക്കൽ നടത്താൻ സാധിച്ചത് വനിത ഡോക്ടർമാർക്ക് ഉൾപ്പെടെ പ്രചോദനം പകർന്നതായും അവർ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമഡോർ Read More…

Melukavu

ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന്റെ ഫ്ലാഷ് മോബ്

മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ വാകക്കാട് ടൗണിൽ നടത്തപ്പെട്ട ഫ്ലാഷ് മോബ് ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് മേലുകാവ് പോലീസ് സ്റ്റേഷൻ എസ് ഐ മനോജ് കുമാർ ആഹ്വാനം ചെയ്തു പ്രലോഭിപ്പിക്കുന്ന രീതിയിൽ ഏതു ലഹരി നമ്മെ സമീപിച്ചാലും അതിനെ മനസ്സിലാക്കി അതിൻ്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് അതു വേണ്ട എന്നു പറയാൻ കുട്ടികൾക്കാവണം എന്ന് അദ്ദേഹം Read More…

Ramapuram

മാർ ആഗസ്തീനോസ് കോളേജിൽ പ്രവേശനോത്സവം നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഒന്നാം വർഷ MGU – UGP (Honours) ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചു . കോളേജ് ഓഡിറ്റോറിയത്തിൽനടത്തിയ പ്രവേശനോത്സവത്തിൽ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി പോരുന്നരുന്നക്കോട്ട്, രാമപുരം സെന്റ്. അഗസ്റ്റിൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാബു മാത്യു,കോളേജ് Read More…

Kanjirappally

മികച്ച വിദ്യാർഥികൾ നമ്മുടെ നാടിന്റെ അഭിമാനം : മന്ത്രി റോഷി അഗസ്റ്റിൻ

കാഞ്ഞിരപ്പള്ളി : മികച്ച വിദ്യാർത്ഥികൾ നമ്മുടെ നാടിന്റെ അഭിമാനമാണെന്നും, അവർ മികച്ച രാഷ്ട്രത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടികളുടെ നല്ല ഭാവിയെ മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും Read More…

weather

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തിയും വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലായ് ഒന്നിന് അതിശക്തമായ മഴയ്ക്കും ജൂലായ് ഒന്നുമുതൽ മൂന്ന് വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകലും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് Read More…

Accident

ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

പാലാ: ലോറിയും കാറും കൂട്ടിയിടിച്ചു ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്. പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ പൂവത്തോട് സ്വദേശി ജോൺസൺ ജോസഫിനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് അമ്പാറനിരപ്പേൽ ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

തീക്കോയി ഗ്രാമപഞ്ചായത്തിൽ 2024- 25 വാർഷിക പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പ്രോജക്ടുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് പദ്ധതികളായ പുരയിട കൃഷി വികസനം, അടുക്കള തോട്ടത്തിന് എച്ച് ഡി പി ഇ ചട്ടി, ഫലവൃക്ഷ തൈ വിതരണം, സ്ഥിരം കൃഷിക്ക് കൂലി ചിലവ് സബ്സിഡി, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, വാഴക്കന്ന് വിതരണം, വനിതകൾക്ക് സ്വയംതൊഴിൽ പ്രോത്സാഹനം- പശു വളർത്തൽ, മുട്ടക്കോഴി വിതരണം, ധാതുലവണ വിരമരുന്ന് വിതരണം ഉരുൾക്ക്, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, കറവപ്പശുക്കൾക്ക് കാലിതീറ്റ, ക്ഷീരകർഷകർ അളക്കുന്ന Read More…

General

KCYL മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു

കെ സി വൈ എൽ മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം, നവാഗതർക്ക് സ്വീകരണം,അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം, ഉന്നത വിജയം നേടിയവർക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലയിൻ ഫാ.സിറിയക് മറ്റത്തിൽ പതാക ഉയർത്തി യുവജന ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് നിബു ബെന്നി അധ്യക്ഷത വഹിക്കുകയും, കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. Read More…

Obituary

പുത്തൻപുരയ്ക്കൽ സൈമൺ നിര്യാതനായി

നടയ്ക്കൽ : പുത്തൻപുരയ്ക്കൽ സൈമൺ (56) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (01-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.