General

വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല; വിദ്യാര്‍ഥികളുടെ പ്രതിസന്ധിയാണ് എസ്എഫ്‌ഐ: ഷോണ്‍ ജോര്‍ജ്

വെറ്ററിനെറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ നല്ല ശതമാനം ക്യാമ്പസുകളിലും നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രവണതയുടെ തുടര്‍ക്കഥ മാത്രമാണെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്. ഇന്ന് കേരളത്തിലെ കോളേജുകളിലേക്ക് എത്തുന്ന ഓരോ വിദ്യാര്‍ഥിയും അനുഭവിക്കുന്ന പ്രതിസന്ധിയാണ് എസ്എഫ്‌ഐ എന്നും എസ്എഫ്‌ഐയില്‍ ചേരാത്ത വിദ്യാര്‍ഥികള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. എസ്.എഫ്.ഐയുടെ ഭാഗമാവുക അല്ലെങ്കില്‍ രാഷ്ട്രീയമില്ലാതെ ഒതുങ്ങിക്കൂടുക എന്നത് മാത്രമാണ് വിദ്യാര്‍ഥികളുടെ മുന്നിലുള്ളതെന്നും ഷോണ്‍ ജോര്‍ജ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. ഷോണ്‍ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ Read More…

Pala

മാതാപിതാക്കൾക്ക് എന്നും സ്നേഹവും, കരുതലും തിരികെ നൽകുന്നവരാകണം കുട്ടികൾ :ഫാ. ജോർജ് പുല്ലുകാലായിൽ

പാലാ: പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലാ സെൻറ് തോമസ് റ്റി.റ്റി. ഐ -ലെ 90-ാം വാർഷികം നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കന്മാരോട് കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട നല്ല ബന്ധത്തെക്കുറിച്ചും, കുട്ടികൾക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കുന്നവരും, കുട്ടികൾക്ക് വേണ്ടി അധ്വാനിക്കുന്നവരുമാണ് മാതാപിതാക്കൾ. ഇവർക്ക് എന്നും സ്നേഹവും, കരുതലും തിരികെ നൽകുന്നവരാകണം കുട്ടികൾ Read More…

Aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദേശീയ ശാസ്ത്ര ദിനാഘോഷം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കോളേജിൽ ദേശീയ ശാസ്ത്രദിനാഘോഷങ്ങൾ നടന്നു. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രഫ.ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ. ഫ .ബിജു കുന്നക്കാട്ട്, കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാമ്പിൾ ജോർജ് , ജയിൻ മരിയ തോമസ് തുടങ്ങിയവർ സംസാരിച്ചു. സുത്യർഹനേട്ടങ്ങൾ കൈവരിച്ച കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോ കെവിൻ ജോർജ്, ഡോ ബോണി കെ ജോൺ ഡോ നിഹിതാ ലിൻസൺ തുടങ്ങിയവരെ ചടങ്ങിൽ അദരിച്ചു. Read More…

Kottayam

മെഡിക്കൽ കോളജ് ഭൂഗർഭപാത ഉടൻ നിർമാണത്തിലേക്ക്

കോട്ടയം: മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭ പാതയുടെ നിർമാണം ഉടൻ തുടങ്ങും. 1.29 കോടി രൂപ ചെലവിട്ട് ആധുനികരീതിയിൽ നിർമിക്കുന്ന ഭൂഗർഭപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഭൂഗർഭപാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടേയും തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളുടേയും യോഗം നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിനരികെയുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ Read More…

Poonjar

പൂഞ്ഞാർ ഗവൺമെന്റ് എൽ. പി. സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു

പൂഞ്ഞാർ : പൂഞ്ഞാർ പനച്ചിപ്പാറ ഗവൺമെന്റ് എൽ.പി. സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുവദിച്ച 1.50 കോടി രൂപ ചെലവഴിച്ചാണു നിർമ്മാണം. 5646 ചതുരശ്ര അടിയിൽ നിർമിക്കുന്ന രണ്ടു നില കെട്ടിടത്തിൽ ആറു ക്ലാസ്സ് മുറികൾ, ആറ് ശുചിമുറികൾ, ഓഫീസ് റൂം, അധ്യാപക മുറി എന്നിവ ഉൾപ്പെടുന്നു. സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനായി ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റിൽ 3.10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 1901 ആരംഭിച്ച കെട്ടിടം കാലപ്പഴക്കംമൂലം ജീർണിച്ച അവസ്ഥയിലായിരുന്നു. നിലവിൽ 260 Read More…

Health

സംസ്ഥാനത്ത് വാക്‌സിനേഷന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പല വാക്‌സിനുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. Read More…

Poonjar

പൂഞ്ഞാർ പള്ളി വിഷയം: മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തർക്കങ്ങളില്ലാതെ സമാധാനയോഗം

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും ചർച്ച ചെയ്തു. പള്ളി അസിസ്റ്റന്റ് വികാരിക്ക് പരുക്കേൽക്കാനിടയായ അനിഷ്ട സംഭവത്തെ യോഗം അപലപിച്ചു. നാട്ടിൽ സമാധാന അന്തരീക്ഷം പുലരാൻ എല്ലാവരും പൂർണ പിന്തുണ അറിയിച്ചു. ഇതിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തും 18 വയസിനു താഴെയുള്ളവരടക്കം വിദ്യാർഥികൾ കേസിൽ പ്രതിയായിട്ടുള്ള സാഹചര്യം യോഗം വിലയിരുത്തി. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി തുടർനടപടികൾ സ്വീകരിക്കും. വിദ്യാർഥികൾക്കെതിരേ ചുമത്തിയ Read More…

Poonjar

പൂ​ഞ്ഞാ​റി​ൽ വൈ​ദി​ക​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച കേ​സ്; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പത്തു പ്രതികൾക്ക് ജാ​മ്യം

കോ​ട്ട​യം: പൂ​ഞ്ഞാ​റി​ൽ വൈ​ദി​ക​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ത്തു​പേ​ർ​ക്ക് ജാ​മ്യം. ഏ​റ്റു​മാ​നൂ​ർ ജു​വ​നൈ​ൽ കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ​രി​ക്കേ​റ്റ വൈ​ദി​ക​നോ​ട് ഇ​വ​ർ​ക്ക് മു​ൻ വൈ​രാ​ഗ്യ​മി​ല്ല. സം​ഭ​വ​ത്തി​ൽ വൈ​ദീ​ക​ന് ഗൗ​ര​വ​മാ​യ പ​രി​ക്കു​ക​ളി​ല്ല എ​ന്ന കാ​ര​ണ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​യ 17 പേ​രു​ടെ ജാ​മ്യം കോ​ട്ട​യം സെ​ഷ​ൻ​സ് കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. 23-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീസ് ഫൊ​റോ​നാ പ​ള്ളി ഗ്രൗ​ണ്ടി​ൽ Read More…

Pala

പാലായിൽ എൽഡിഎഫ് പ്രചരണം ആരംഭിക്കുന്നു; മേഖലാ നേതൃസംഗമങ്ങൾക്ക് മൂന്നിന് തുടക്കം

പാലാ: പാർലമെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് പാലാ നിയോജകമണ്ഡലത്തിലെ മേഖല നേതൃസംഗമങ്ങൾ മൂന്ന്,നാല് തിയതികളിൽ നടക്കും. വിവിധ പഞ്ചായത്തുകളെ ഒരുമിപ്പിച്ചാണ് മേഖലാതലത്തിൽ നേതൃസംഗമങ്ങൾ വിളിച്ചുചേർത്തിരിക്കുന്നത്. മണ്ഡലംതലം നേതൃസംഗമങ്ങളുടെ തുടർച്ചയായാണ് മേഖലാ സമ്മേളനങ്ങൾ ഒരുക്കിയിട്ടുള്ളത്. മൂന്നിന് 5.30ന് ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളുടെ നേതൃസംഗമം ഇടമറ്റം ഓശാനമൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കും. നാലിന് മൂന്നിന് മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം, കടനാട് പഞ്ചായത്തുകളിലെ നേതൃസംഗമം മേലുകാവ്മറ്റം എച്ച്ആർഡിപി ഹാളിൽ നടക്കും. അഞ്ചിന് രാമപുരം, Read More…

Pala

പുസ്തക പ്രകാശനം

പാലാ : പാലാ സെൻ്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളവിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ രചിച്ച പദശുദ്ധി കോശമെന്ന ബ്രഹത് ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് കോളേജ് മാനേജർ റവ ഡോ. ജോസഫ് തടത്തിലിന് നൽകി നിർവഹിച്ചു. കോളേജ് ഐ.ക്യൂ എ.സി.യും പ്രസാധകരായ കോട്ടയം എൻ.ബി.എസ്സും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബൈബിളിലെ 72 പുസ്തകങ്ങളുടെ വൈവിധ്യവും ആഴവും ദൃശ്യമാകുന്ന 172 വാക്കുകളുടെ ചരിത്രവും പരിണാമ ഭേദങ്ങളും അവതരിപ്പിക്കുന്ന Read More…