കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റിന്റെ 2024-25 പ്രവർത്തനവർഷം കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ജോണിസ് പി. സ്റ്റീഫൻ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.ഷാരു സോജൻ കൊല്ലറേട്ട് അധ്യക്ഷത വഹിച്ച യോഗത്തിന് യൂണിറ്റ് ചാപ്ലയിൻ ഫാ. ജോസ് നെടുങ്ങാട്ട് ആമുഖ സന്ദേശം നൽകുകയും, അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ അനുഗ്രഹ പ്രഭാഷണം നൽകുകയും, അതിരൂപത ജോയിൻ സെക്രട്ടറി ബെറ്റി പുന്നവേലിൽ, കിടങ്ങൂർ ഫൊറോന പ്രസിഡന്റ് അലക്സ് ബെന്നി കുഴിക്കാട്ടിൽ എന്നിവർ ആശംസ അറിയിച്ചു Read More…
Author: Web Editor
സൗജന്യ വൈദ്യ പരിശോധനയും പ്രമേഹ നിർണയവും
മാന്നാർ റോയൽ ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേൽപാടത്തു വെച്ച് സൗജന്യ വൈദ്യ പരിശോധനയും പ്രമേഹ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. പ്രശസ്ത ഡയബേട്യോളജിസ്റ് Dr. സോണിയ സുരേഷ്, ഡോക്ടർ ദിലീപ്കുമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവരുടെ വൈദ്യ പരിശോധന നടത്തുകയുണ്ടായി. നിരവധി രോഗികൾക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. ലയൻസ് റീജിയൻ ചെയർപേഴ്സൺ രാജേഷ് ഉൽഘാടനം ചെയ്ത ക്യാമ്പിൽ ക്ലബ്ബ് പ്രസിഡന്റ് വിജയകുമാർ സ്വാഗതവും ട്രെഷറെർ TSG നായർ നന്ദിയും അറിയിച്ചു. സെക്രട്ടറി മോഹനൻ, വൈസ് പ്രസിഡന്റ് ബെന്നി Read More…
മലയോര കർഷകർ കുടിയിറങ്ങാൻ ഗൂഢതന്ത്രമൊരുക്കി ഇടതു സർക്കാർ: പിസി ജോർജ്
ഈരാറ്റുപേട്ട : വന്യജീവി അക്രമണവും, മനുഷ്യ ഹത്യയും തുടർക്കഥയാകുമ്പോൾ സംസ്ഥാന സർക്കാർ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരണമാണ് വയനാട്ടിൽ നടക്കുന്നത്. വന വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായി കാർബൺ ക്രെഡിറ്റ് ഫണ്ടിനായി ജനങ്ങളെ കുടിയിറക്കാൻ പ്രേരിപ്പിക്കുന്ന നടപടികളാണ് വനംവകുപ്പും, ഇടതു പക്ഷ സർക്കാരും അനുവർത്തിച്ചു വരുന്നത്. ഇതിന്റ ഭാഗമായിട്ടാണ് മലയോര മേഖലയിലെ നിർമ്മാണ നിരോധനവും സംസ്ഥാന വ്യാപകമായി വനം വകുപ്പ് കൃഷി ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ഇടതുപക്ഷ സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞു. സംസ്ഥാന Read More…
തലനാട് – ബാലവാടി- പാറേക്കയം- ചൊവ്വൂർ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും തലനാട് ബാലവാടി പാറേക്കയം ചൊവ്വൂർ റോഡിന് അനുവദിച്ച 11 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീകല ആർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ നെല്ലുവേലിൽ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജനി സുധാകരൻ വൈസ് പ്രസിഡണ്ട് ശ്രീമതി സോളി ഷാജി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോബിൻ ജോസഫ് എ ജെ ജോസഫ് ബേബി തോമസ് താഹ തലനാട് തുടങ്ങിയവർ പ്രസംഗിച്ചു.
എസ്ഡിപിഐ ജനമുന്നേറ്റ യാത്ര; മണ്ഡലംതല പ്രചരണ ജാഥ സംഘടിപ്പിക്കും: ഹലീൽ തലപ്പള്ളിൽ
ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ ഭാഗമായി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തല വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് ഹലീൽ തലപ്പള്ളിൽ. ഫെബ്രുവരി 26 തിങ്കളാഴ്ച കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ജനമുന്നേറ്റയാത്ര ഏറ്റുമാനൂരിൽ സ്വീകരണം നൽകി ചങ്ങനാശ്ശേരി പെരുന്നയിൽ സമാപിക്കും. ജനമുന്നറ്റയാത്രയുടെ പ്രചരണം കുറിച്ചുകൊണ്ട് പൂത്താർ നിയോജക മണ്ഡലം പ്രസിഡണ്ട് ഹലീൽ തലപ്പള്ളി നയിക്കുന്ന വാഹന പ്രചരണ ജാഥ ഫെബ്രുവരി Read More…
വന്യജീവി ആക്രമണങ്ങൾ : അടിയന്തര പരിഹാരം ഉണ്ടാക്കണം – കെ സി വൈ എൽ കോട്ടയം അതിരൂപത സമിതി
മലയോര മേഖലയിൽ വന്യജീവികളുടെ ആക്രമണത്തിൽ ആൾനാശം, കൃഷിനാശം, വളർത്തു മൃഗങ്ങളുടെ നാശം ഉണ്ടാകുന്നു എന്നത് ദീർഘനാളത്തെ പരാതിയാണ്. എന്നാൽ ഈ പരാതികളെ ഒറ്റപ്പെട്ട പരാതികളായി മാത്രം പരിഗണിച്ച് കാറ്റിൽ പറത്തുന്ന സർക്കാരിൻറെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് കെ സി വൈ എൽ കോട്ടയം അതിരൂപത സമിതി. ഈ അടുത്ത നാളുകളിൽ മലയോര മേഖലകളിൽ ഉണ്ടായ സംഭവങ്ങൾ വേദനാജകരമാണ് എന്നും മലയോര മേഖലയിലെ ജനങ്ങൾക്ക് കോട്ടയം അതിരൂപതയുടെ യുവജന പ്രസ്ഥാനമായ ക്നാനായ കാത്തലിക് യൂത്ത് ലീഗും സമ്പൂർണ്ണ Read More…
കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം നടത്തി
പാലാ: കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തിയ അനുസ്മരണ യോഗവും പുഷ്പാർച്ചനയും മുൻ ഡിസിസി പ്രസിഡണ്ടും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ശുഹൈബും ശരത്തിലാലും കൃപേഷും ജനമനസ്സുകളിൽ ജീവിക്കുന്നു എന്ന് ടോമി കല്ലാനി അഭിപ്രായപ്പെട്ടു. അനുസ്മരണ യോഗത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡണ്ട് കെ എൻ നൈസാം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് Read More…
റോഡ് വികസന – ടൂറിസം രംഗങ്ങളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് പ്രത്യേക പരിഗണന നൽകും : മന്ത്രി മുഹമ്മദ് റിയാസ്
മുണ്ടക്കയം: റോഡ് വികസന രംഗത്ത് അപര്യാപ്തതകളുള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ റോഡ് വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും, പ്രകൃതി രമണീയമായ മണ്ഡലത്തിൽ പ്രത്യേക പാക്കേജിലൂടെ പൂഞ്ഞാർ ടൂറിസം സർക്യൂട്ട് അനുവദിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കൂട്ടിക്കലിൽ നിർമ്മാണം പൂർത്തീകരിച്ച മൂന്ന് റോഡുകൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ-ഇളംകാട് – വല്യേന്ത റോഡ് 35 കോടി രൂപ വിനിയോഗിച്ചും ചോലത്തടം-കാവാലി-കൂട്ടിക്കൽ റോഡ് 10 കോടി രൂപ വിനിയോഗിച്ചും ,കൂട്ടിക്കൽ ടൌൺ – നഴ്സറി സ്കൂൾപ്പടി റോഡ് Read More…
ഉയര്‍ന്ന ചൂട്: ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട Read More…
കാളിയാർ ജയ് റാണിയിൽ ഡി.സി.എൽ പി. റ്റി. തോമസ് സ്മാരക പ്രഭാഷണം നടത്തി
തൊടുപുഴ : പ്രവിശ്യാ ദീപിക ബാലസഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഡി.സി.എൽ പി. റ്റി. തോമസ് പൈനാൽ സ്മാരക പ്രഭാഷണം കാളിയാർ ജയ്റാണി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സി.എം.ഐ ലക്ഷ്യം ഉറച്ച തലമുറ രാഷ്ട്ര നിർമിതിയുടെ അടിത്തറ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അനിറ്റ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റ്റെസി മുണ്ടയ്ക്കൽ, Read More…











