Education

സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം’; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും സ്വന്തം നിലയിൽ നടത്തുന്ന അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങൾ നിയന്ത്രിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പൂര്‍ണമായും വേനലവധി കാലഘട്ടമാണ്. മാര്‍ച്ച് അവസാനം സ്‌കൂള്‍ Read More…

General

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3,200 രുപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ Read More…

General

ഫുട്ബോൾ പരിശീലന ക്യാമ്പ് നാളെ മുതൽ

കൊഴുവനാൽ: ഫ്രണ്ട്സ് എഫ്. സി. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന് നാളെ (8/4/24) രാവിലെ 9 ന് തുടക്കം കുറിക്കുന്നു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും. കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.സി.ജോസഫ്, പി.റ്റി.എ. പ്രസിഡൻ്റ് ഷിബു പൂവക്കുളം, പ്രിൻസിപ്പൽ ഷാൻ്റി മാത്യു, ഹെഡ്മാസ്റ്റർ സോണി Read More…

General

കടുത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തുന്നു; 4 ദിവസം മഴയ്ക്ക് സാധ്യത

വേനല്‍ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.നാളെ നാല് ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.അതേസമയം എട്ടാം തീയതി ഒന്‍പത് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ഒന്‍പതാം തീയതി Read More…

Pala

പാലായുടെ മണ്ണിൽ ആവേശമായി യുഡിഎഫ് റോഡ് ഷോ

കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ .ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലാ നിയോജക മണ്ഡലത്തിൽ റോഡ് ഷോ നടത്തി. സ്ഥാനാർഥിയോടൊപ്പം മാണി സി കാപ്പൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകിയ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൂരാലി കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ പൈക ,കൊഴുവനാൽ, മുത്തോലി, പാലാ, ഭരണങ്ങാനം ,തലപ്പലം, മൂന്നിലവ്, തലനാട്, Read More…

Pala

വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി വിശ്വാസോത്സവത്തിന് സമാപനം

പൂവരണി: ഏപ്രിൽ ഒന്നാം തീയതി മുതൽ തുടങ്ങിയ വിശ്വാസോത്സവത്തിന് ശനിയാഴ്ച വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി സമാപനമായി. പൂവരണി എസ് എച്ച് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിളക്കുംമരുത് ജംഗ്ഷനിലേക്ക് നടത്തിയ വിശ്വാസ പ്രഖ്യാപന റാലി പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. വിശുദ്ധ തോമാശ്ലീഹാ വഴിയായി പകർന്നു കിട്ടിയ വിശ്വാസ പാരമ്പര്യങ്ങൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുവരുന്നവ ഇനിയും നിലനിൽക്കണമെന്നും അതിന് കോട്ടം വരാതെ തലമുറകളിലേക്ക് Read More…

Thidanad

വിശ്വാസോത്സവ സമാപനം

വിശ്വാസോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പൂവത്തോട് സൺഡേ സ്കൂളിൽ നിന്ന് തിടനാട് ഊട്ടുപാറയിലേക്ക് തീർത്ഥാടനം നടത്തി. വി കാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ , ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ , അധ്യാപകർ എന്നിവർ നേതൃത്വം നൽകി. മലമുകളിൽ വി.കുർബാന അർപ്പിച്ചു. രക്ഷാകർത്താക്കളുടെ വാഹനങ്ങളിലാണ് കുട്ടികളെ അവിടെ എത്തിച്ചത്. തിടനാട് പള്ളി വികാരിയച്ചൻ എല്ലാവരെയും മലമുകളിലേക്ക് സ്വാഗതം ചെയ്തു.

Aruvithura

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ മണിയംകുളം രക്ഷാഭവനിൽ വിശക്കുന്നവർക്ക് ആഹാരം പ്രോഗ്രാം നടത്തി

മണിയംകുളം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ആഭിമുഖ്യത്തിൽ ലയൺസ് ഇൻ്റർനാഷണലിൻ്റെ 2023-24 ലെ പ്രധാന പ്രോജക്ടിൽ ഒന്നായ വിശക്കുന്നവർക്ക് ആഹാരം പ്രോജക്ട് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ മണിയംകുളം രക്ഷാഭവനിൽ നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് ശ്രീ.അരുൺ കുളമ്പള്ളിലിൽറ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318B യുടെ ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ സിബി മാത്യു പ്ലത്തോട്ടം നിർവഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം സ്വാഗതവും രക്ഷാഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ആൻജോ നന്ദിയും പറഞ്ഞു. Read More…

Politics

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു

കോട്ടയം ജില്ലാ യുഡിഎഫ് നേതൃത്വത്തിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു. UDF ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചു. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധ്യപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണു രാജിയെന്നു സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

Kottayam

കോട്ടയം ജില്ലയിൽ 15,99,969 വോട്ടർമാർ

കോട്ടയം: കോട്ടയം ജില്ലയിൽ 9 നിയമസഭാമണ്ഡലങ്ങളിലായി 15,99,969 വോട്ടർമാർക്ക്് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. ഇതിൽ 8,23,655 സ്ത്രീകളും 7,76,298 പുരുഷന്മാരും 16 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 18-19 വയസുള്ള 20836 വോട്ടർമാരുണ്ട്. 85 വയസിനു മുകളിലുള്ള 20910 വോട്ടർമാരും 15034 ഭിന്നശേഷി വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 51.48 ശതമാനം സ്ത്രീകളും 48.52 ശതമാനം പുരുഷന്മാരുമാണ്. 0.01 ശതമാനത്തിൽ താഴെയാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാർ. വോട്ടർമാരിൽ 1.31 ശതമാനം പേർ 85 വയസിനു മുകളിലുള്ളവരും 1.30 ശതമാനം 18-19 വയസുള്ളവരുമാണ്. 0.94 Read More…