Kottayam

പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം തുടങ്ങി

ലോക്സഭ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിൽ ആരംഭിച്ചു. വെളളി, ശനി(ഏപ്രിൽ 19,20) ദിവസങ്ങളിൽ പരിശീലനം തുടരും. ഉദ്യോഗസ്ഥർക്ക് പോളിങ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം ആരംഭിച്ചത്. രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിങ് ബൂത്ത് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വിന്യാസം നടത്തിയത്. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ്-സെക്കൻഡ്-തേഡ് പോളിങ് ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം.രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെയുമായി 50 പേർ വീതമുള്ള രണ്ടു ബാച്ചുകളായാണ് Read More…

Kottayam

കഴിഞ്ഞ അഞ്ച് വർഷവും പിന്തുണച്ചു, ഇനിയും രാഹുൽ ഗാന്ധിയേയും ഇൻഡ്യാ മുന്നണിയേയും പിന്തുണയ്ക്കും : ചാഴികാടൻ

കോട്ടയം: പാർലമെൻറിൽ കഴിഞ്ഞ അഞ്ചു വർഷവും രാഗുൽ ഗാന്ധിക്കും മുന്നണിക്കും നൽകി വന്ന പിന്തുണ തുടർന്നും ഉറപ്പു നൽകിയ തോമസ് ചാഴികാടനെതിരെ പ്രസംഗിക്കുവാൻ കോട്ടയത്ത് എത്തുന്ന രാഗുൽ ഗാന്ധി നിഷ്പക്ഷനായി മടങ്ങുകയാണ് വേണ്ടതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷവും പാർലമെൻ്റിൽ യു.പി.എ യ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് മുന്നണിക്കും ഇപ്പോൾ ഇൻഡ്യാ മുന്നണിക്കും വേണ്ടി എപ്പോഴും ഉറച്ച നിലപാടുള്ള കേരള കോൺ (എം) നേതാവ് തോമസ് ചാഴികാടനെതിരെ നിലപാടില്ലാത്ത ഒരു Read More…

Teekoy

തീക്കോയി പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിൽ പഞ്ചായത്ത്‌ നിർദ്ദേശിക്കപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹനം ഉടമകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്.(സെക്രട്ടറി തീക്കോയി )

Accident

ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്

പാലാ: ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ പാലാ വഞ്ചിമല സ്വദേശി അഖിൽ സാബുവിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ പാലാ 12-ാം മൈൽ ഭാഗത്തു വെച്ചായിരുന്നു അപകടം.

Kottayam

വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജമായി. പിറവം നിയമസഭ നിയോജകമണ്ഡലം ഒഴികെയുള്ള കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ സ്വീകരണ/വിതരണകേന്ദ്രങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി. എറണാകുളം ജില്ലയിലുൾപ്പെടുന്ന പിറവത്തെ വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ ബുധനാഴ്ചയാണ് പൂർത്തിയായത്. സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് അടക്കം സ്ഥാപിച്ച (കാൻഡിഡേറ്റ് സെറ്റിങ്) വോട്ടിങ് യന്ത്രങ്ങൾ പരിശോധന പൂർത്തിയാക്കി അതത് സ്വീകരണ/വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്കു മാറ്റി സുരക്ഷിതമാക്കി. പോളിങ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനു Read More…

Top News

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ മുഴുവൻ താറാവുകളെയും നശിപ്പിക്കും. കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ അടിയന്തിര യോഗം വിളിച്ചു. നാളെ എടത്വാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. Read More…

Kottayam

പോളിങ് ഉദ്യോഗസ്ഥർക്ക് രണ്ടാംഘട്ട പരിശീലനംഏപ്രിൽ 18 മുതൽ 20 വരെ

ലോക്‌സഭ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം വ്യാഴാഴ്ച (ഏപ്രിൽ 18) മുതൽ ഏപ്രിൽ 20 വരെ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കും. ഉദ്യോഗസ്ഥർക്ക് പോളിങ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം നൽകുക. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ്-സെക്കൻഡ്-തേഡ് പോളിങ് ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെയുമായി രണ്ടു ബാച്ചുകളിലായാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനകേന്ദ്രങ്ങൾ (നിയമസഭാമണ്ഡലം തിരിച്ച്) ചുവടെ: പാലാ നിയമസഭാമണ്ഡലം: Read More…

Poonjar

ഭിക്ഷായാത്രയും ബഹുജനസമ്പർക്കപരിപാടിയും നടത്തി

പൂഞ്ഞാർ: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി യുടെ പൂഞ്ഞാർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പു പ്രചരണപരിപാടിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്വർത്തനഫണ്ട് മരവിപ്പിച്ച നരേന്ദ്രമോദി സർക്കാരിൻ്റെ നടപടിക്കെതിരെ ഭിക്ഷായാത്രയും പിണറായി സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ദുർഭരണവും തുറന്നു കാണിക്കുന്നതിന് ജനസമ്പർക്കപരിപാടിയും നടത്തി. കർഷകകോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു്‌തു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്‌ഡലംപ്രസിഡൻ്റ് ചാർലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഓൾവിൻ തോമസ്,ഷാൻ്റി Read More…

Kottayam

രാഹുൽ ഗാന്ധി എത്തുന്നത് തനിക്ക് വോട്ട് അഭ്യർഥിക്കാൻ എന്ന ചാഴികാടൻ്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളി: ലിജിൻ ലാൽ

കോട്ടയം :രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നത് ആർക്ക് വോട്ട് അഭ്യർത്ഥിക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ചോദിച്ചു. താൻ ഐഎൻഡി ഐ എമുന്നണിയുടെ ഭാഗമാണെന്നും തനിക്ക് വോട്ട് ചോദിക്കാനാണ് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നതെന്നുമുള്ള ചാഴികാടൻ്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഐഎൻഡി ഐഎ സഖ്യത്തിലെ ഇരട്ട സഹോദരങ്ങൾ തമ്മിലാണ് കോട്ടയത്ത് മത്സരം. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും രാഹുൽ ഗാന്ധി നയിക്കുന്ന സഖ്യ കൂടാരത്തിലെ ഒരേ തൂവൽ പക്ഷികളാണ്. Read More…

Kottayam

വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ ഏഴു നിയമസഭാ നിയോജക മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിൽ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകൾ നിശ്ചയിക്കുന്നതിനുള്ള റാൻഡമൈസേഷൻ നടപടികളാണു പൂർത്തിയായത്. ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായത്.റിസർവ് യന്ത്രങ്ങൾ ഉൾപ്പെടെ 4499 വോട്ടിങ് യന്ത്രങ്ങളാണു തെരഞ്ഞെടുത്തത്. 1198 വീതം ബാലറ്റ് Read More…