കോട്ടയം :അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനെ ശക്തമായി മുന്നോട്ടു നയിക്കാൻ വിദ്യാർഥി-യുവജന- രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കരുത്തുപകർന്നു യുവ നേതാവായിരുന്നു ബാബു ചാഴികാടനെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ബാബു ചാഴികാടന്റെ മുപ്പത്തിനാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണരംഗത്ത് അഴിമതി തഴച്ചുവളരുകയും രാഷ്ട്രീയ മണ്ഡലത്തിൽ മൂല്യച്യുതി സംഭവിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തിൽ ബാബു ചാഴികാടനെ പോലെയുള്ള Read More…
Author: Web Editor
ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു
ഈരാറ്റുപേട്ട: ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34), ഭാര്യ ഷിനിജ (30), മകൾ നൈറ (4) എന്നിവർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അടുക്കത്തിന് സമീപമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ താഴേക്ക് മറിയുകയായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും Read More…
ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം പിൻവലിച്ചു
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് പരിഷ്കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ Read More…
രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച Read More…
ഈരാറ്റുപേട്ട നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും: മെയ് 16 ന്
ഈരാറ്റുപേട്ട നഗരസഭ ഓഫിസിലേക്ക് 16/05/24 (വ്യാഴാഴ്ച) നടത്തുന്ന അഴിമതിക്കെതിരെയുള്ള മാർച്ചും ധർണ്ണയും പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റൽ കുളഞ്ഞു ങ്കൽ ഉൽഘാടനം ചെയ്യും. എൽ. ഡി. എഫ്. നേതാക്കൾ സംസാരിക്കും. മാർച്ചിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച വാഹന ജാഥ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനർ നൗഫൽ ഖാൻ ഉൽഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന അഴിമതിയും, വികസന മുരടിപ്പും തുറന്നു കാണിച്ചു കൊണ്ട് നടത്തിയ ജാഥയിൽ നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, അഡ്വ. ജയിംസ് Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ കാസിൽദ -മെഗാ ഷോ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ
പാലാ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ‘ നാക് എ ഗ്രേഡ് ‘ കരസ്ഥമാക്കി മുന്നേറുന്ന രാമപുരം മാർ ആഗസ്തീനൊസ് കോളേജിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ധന ശേഖരണാർത്ഥം മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് കാസിൽദ എന്ന മെഗാ ഷോ നടത്തപ്പെടുന്നു. രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ മ്യൂസിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ കമ്മ്യൂണിക്കേഷനുമായി സഹകരിച്ചാണ് നൃത്ത,സംഗീത, നാടകാവിഷ്കാരമായ കാസിൽദ സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാർഥികളുടെ ഒന്നര മണിക്കൂർ Read More…
ഈരാറ്റുപേട്ടയിൽ നിന്നും സ്കൂട്ടർ മോഷണം പോയി
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട രജിസ്ട്രാർ ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന TS-36 D 1295 സ്‌കൂട്ടി ഇന്ന് (15/ 5 / 2024 ) 11.18 നും 12.35 നും ഇടയ്ക്ക് കാണാതായി. ഉടമ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായിൽ; മെയ് 20ന് കേരളത്തിൽ തിരിച്ചെത്തും
സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലെത്തി.പുലർച്ചെ അഞ്ച് മണിക്കാണ് ദുബായിലെത്തിയത്. നേരത്തെ 19ന് ദുബായിൽ എത്തുമെന്നായിരുന്നു അറിയിച്ചത്. മുഖ്യമന്ത്രി ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.
‘ജോസ്.കെ.മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത്’; യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം
കേരള കോൺഗ്രസ് സിപിഐഎം വിട്ട് യുഡിഎഫിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ് മുഖപത്രം. ജോസ് കെ മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം പറയുന്നു. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ഘടക കക്ഷിയുടെ ആവശ്യങ്ങൾ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോൺഗ്രസിനില്ല. കോൺഗ്രസിനേപ്പോലെ Read More…
മഠത്തിൽ ബേബി തോമസ് നിര്യാതനായി
ഭരണങ്ങാനം : മഠത്തിൽ ബേബി തോമസ് (72 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (16/ 05/2024 ) പനയ്ക്കപ്പാലത്തുള്ള മകളുടെ മകളുടെ ഭവനത്തിൽ (ആട്ടപ്പാട്ട്) ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. മൃതദേഹം നാളെ (15/ 05/2024 ) വൈകിട്ട് 5 മണിക്ക് പനയ്ക്കപ്പാലത്തുള്ള മകളുടെ വീട്ടിൽ കൊണ്ടുവരുന്നതാണ്.











