Obituary

ഇഞ്ചേരിൽ (വലിയവീട്ടിൽ) അന്നമ്മ ജോർജ് നിര്യാതയായി

അരുവിത്തുറ: ഇഞ്ചേരിൽ (വലിയവീട്ടിൽ) അന്നമ്മ ജോർജ്  (98) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (19-05-2024) ഉച്ചകഴിഞ്ഞ് 2.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽസംസ്കരിക്കുന്നതുമാണ്.

Pala

പാലായിൽ ദൃശ്യ വിരുന്നൊരുക്കി കാസിൽദാ മെഗാഷോ

പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാസിൽദ മെഗാ ഷോ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ അരങ്ങേറി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ‘ നാക് എ ഗ്രേഡ് ‘ കരസ്ഥമാക്കി മുന്നേറുന്ന രാമപുരം മാർ ആഗസ്തീനൊസ് കോളേജിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ധന ശേഖരണാർത്ഥമാണ് ഈ ചാരിറ്റി ഷോ സംഘടിപ്പിച്ചത്. കോളേജ് മ്യൂസിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ കമ്മ്യൂണിക്കേഷനുമായി സഹകരിച്ചാണ് അറുപതോളം കലാകാരൻമാർ അണിനിരന്ന നൃത്ത,സംഗീത, നാടകാവിഷ്കാരമായ കാസിൽദാ അരങ്ങേറിയത് . അതേ തുടർന്ന് Read More…

Mundakayam

പാലാ ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ ആരംഭിച്ചു

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കി.രോഗികൾക്ക് ആശ്വാസം പകരുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.മീനച്ചിൽ താലൂക്കിലെയും പരിസര പ്രദേശങ്ങളിലേയും രോഗികൾ ഒ.പി. ചീട്ട് എടുക്കുവാൻ വളരെയേറെ സമയം കാത്തു നിൽക്കേണ്ടി വന്നിരുന്ന സാഹചര്യമാണ് ഇതോടെ ഒഴിവാകുന്നത്. പകർച്ചപനിയുൾപ്പെടെ വ്യാപകമാകുമ്പോൾ മൂവായിരത്തിൽപരം പേരാണ് ഒരേ സമയം ചികിത്സ തേടി എത്തുന്നത്.ഒ.പി. രജിട്രേഷന് വേണ്ടി കൗണ്ടറിനു മുന്നിൽ വലിയ ക്യൂ വാണ് പലപ്പോഴും ഈ സമയത്ത് ഉണ്ടാവുന്നത്.ഇതിന് പരിഹാരമാണ് ഇ-ഹെൽത്ത് രജിസ്ട്രേഷൻ സംവിധാനം. നേരിട്ടും ‘ വെബ് Read More…

Mundakayam

വാഹനം ഇടിച്ച് വൃദ്ധ കൊല്ലപ്പെട്ട സംഭത്തിൽ നിർത്താതെ പോയ വാഹനം അതിർത്തി കടന്ന് കസ്റ്റഡിയിൽ എടുത്ത് മുണ്ടക്കയം പോലീസ്

മുണ്ടക്കയം : പുതുപ്പറമ്പിൽ തങ്കയെ കോരുത്തോട് പനക്കച്ചിറയിൽവച്ച് ശബരിമല തീർഥാടന വാഹനം ഇടിക്കുകയും, തുടർന്ന് തങ്ക മരിക്കുകയും ചെയ്തു.. ഇടിച്ച വാഹനം നിർത്താതെ പോയി. തുടർന്ന് ഇടിച്ച വാഹനം കണ്ടെത്താൻ മുൻ മുണ്ടക്കയം SHO ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ സംഘത്തിൽ ഷൈൻ കുമാറിനോടൊപ്പം എസ് ഐ മനോജ്‌, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർമാരായ രഞ്ജിത്ത് എസ് നായർ, ജോഷി എം തോമസ്, ജോൺസൺ തുടങ്ങിയവരാണ്. ഇവർ മുണ്ടക്കയം മുതൽ കമ്പം Read More…

Obituary

കുണ്ടാപറമ്പത്ത് കുഞ്ഞമ്മ സേവ്യർ  നിര്യാതയായി

അരുവിത്തുറ: കുണ്ടാപറമ്പത്ത് കുഞ്ഞമ്മ സേവ്യർ  (66) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ (20-05-2024) തിങ്കളാഴ്ച രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. 18/05/2024അ (20-05-2024) ത

Accident

ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്

മണിമല: ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോഡ്രൈവർ കാഞ്ഞിരപ്പള്ളി സ്വദേശി ടി.സി.ജോസഫിനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2.30യോടെ മണിമല കറിക്കാട്ടൂർ ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Obituary

വെട്ടികുളങ്ങര ചിന്നമ്മ നിര്യാതയായി

മുണ്ടക്കയം :പുഞ്ചവയൽ , വെട്ടികുളങ്ങര പരേതനായ കുഞ്ഞു കുഞ്ഞിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി. സംസ്കാരം ഇന്ന് (18/05/2024) ഉച്ച കഴിഞ്ഞു 3 മണിക്ക് ചർച്ച് ഓഫ് ഗുഡ് വണ്ടൻപതാൽ സെമിത്തേരിയിൽ മക്കൾ: രാജപ്പൻ വി കെ (സി പി ഐ എം കൊക്കയാർ ലോക്കൽ കമ്മിറ്റി അംഗം ) റെജിമോൻ , ലിസി. മരുമക്കൾ: , ഷേർളി, മാത്തുക്കുട്ടി.

Accident

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

മുണ്ടക്കയം : ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. പരുക്കേറ്റ മുണ്ടക്കയം 35 -ാം മൈൽ സ്വദേശി മനുവിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . രാത്രി 9 മണിയോടെ ദേശീയ പാതയിൽ 35-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

General

മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാന്റെ സംസ്കാരം 21ന് തിരുവല്ലയിൽ: 19 ന് മൃതദേഹം കേരളത്തിലെത്തിക്കും

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാന്റെ സംസ്കാരം മെയ് 21 ന് തിരുവല്ലയിൽ. മെയ് 19 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തും. തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര കടന്നുപോകുക. വൈകിട്ട് 5.45 ന് തിരുവല്ല പൗരാവലിയുടെ അന്ത്യാഞ്ജലിക്ക് ശേഷം 7.30 ന് സഭാ ആസ്ഥാനത്ത് എത്തും. എട്ടുമണി മുതൽ വിവിധ ഘട്ടങ്ങളായി ശുശ്രൂഷകൾ നടത്തും. മെയ് 20 നാണ് പൊതുദർശനം. 20 ന് രാവിലെ Read More…

Melukavu

മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ : മേയ് 18,19 തീയതികളിൽ

മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ 2024 മേയ് 18,19 തീയതികളിൽ നടത്തപ്പെടുകയാണ്. പഞ്ചായത് തലത്തിൽ ഈ പ്രവർത്തനങ്ങൾ മെയ് 18 ആം തീയതി രാവിലെ 10.30 ന് മൂന്നിലവ് ടൗണിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നതാണ്. അതിനോടനുബന്ധിച്ച് ടൌൺ കേന്ദ്രീകരിച്ച് ശുചീകരണം നടത്തുന്നതാണ്.തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ അതാത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നടത്തുന്നതാണ്. ഇതോടൊപ്പം ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാദികളെ പ്രതിരോധിക്കുന്നതിനായി ഊർജിത കൊതുക് നിവാരണ ബോധവൽക്കരണ യജ്ജവും സംഘടിപ്പിക്കുന്നതാണ്.