Pala

വാദ്യപ്രജാപതി പുരസ്‌കാരം പേരൂർ സുരേഷിന്

പാലാ : ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠം വർഷംതോറും നൽകിവരുന്ന വാദ്യപ്രജാപതി പുരസ്കാരം ഈ വർഷം പേരൂർ സുരേഷിന് നൽകി ആദരിക്കും.2024 ജൂൺ 16ന് ഇടമറ്റം ഓശന മൗണ്ടിൽ വച്ചു നടക്കുന്ന ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ വാർഷിക പൊതുയോഗത്തിൽ പ്രശസ്ത സാഹിത്യകാരനും നിരൂപകനും ആയ ശ്രീ മനോജ്‌ കുറൂർ പുരസ്‌കാരം കൈമാറും. മധ്യ കേരളത്തിലെ പ്രമുഖ ചെണ്ടമേള പ്രമാണിയും ക്ഷേത്ര അടിയന്തിരാദി വിഷയങ്ങളിൽ അപാര അറിവുമുള്ള ഇദ്ദേഹത്തെ വാദ്യ കലാകാരന്മാരുടെ വോട്ടിംങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്.

General

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ്

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ് 2024 മെയ് 26 -ന് ദുബായ് ലാവെൻഡർ ഹോട്ടലിൽ രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കും. കോൺഫറൻസിനോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിലിൻ്റെയും കേരള നോളജ് ഇക്കണോമി മിഷൻ്റെയും (കെ.കെ.ഇ.എം) സംയുക്ത സംരംഭ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം എം വി ഗോവിന്ദൻ എം എൽ എ (കേരള തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മുൻ മന്ത്രി) നിർവഹിയ്ക്കും. ആഗോള വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി കേരളത്തിലെ യുവാക്കളുടെയും പ്രൊഫഷണലുകളുടെയും വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ Read More…

Pala

വായനയുടെ ലോകം വിപുലമാക്കി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ

പാലാ: മീനച്ചിൽ താലൂക്കിൽ വായനയുടെ ലോകം വിപുലമാക്കിയ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന് വർണാഭമായ വാർഷികാഘോഷം. വായനശാലകളുടെ എണ്ണ്ത്തിൽ വരെ വർധനവുണ്ടാക്കിയാണ് താലൂക്ക് ലൈബ്രറി കൗൺസിൽ കഴിഞ്ഞ സാമ്പത്തിക വർഷം പിന്നിടുന്നത്. 86 വായനശാലകളുമായി പ്രവർത്തനം തുടങ്ങിയ കഴിഞ്ഞ സാമ്പത്തിക വർഷം പിന്നിടുമ്പോൾ ലൈബ്രറികളുടെ എണ്ണം 90ൽ എത്തിക്കാൻ കഴിഞ്ഞതായി താസൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും സെക്രട്ടറി റോയി ഫ്രാൻസിസും അറിയിച്ചു. മഹാകവി പാലാ നാരായണൻ നായർ ലെബ്രറി, കൊട്ടുകാപ്പിള്ളി ലൈബ്രറി, ഈരാറ്റുപേട്ട, Read More…

Obituary

പട്ടിമറ്റം തടിക്കംപറമ്പിൽ ജോബിൻ എബ്രാഹം നിര്യാതനായി

കാഞ്ഞിരപ്പള്ളി: പട്ടിമറ്റം തടിക്കംപറമ്പിൽപരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി. സംസ്ക്കാരം നാളെ ഒരു മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ. അമ്മ: ജാൻസി ബേബി. ഭാര്യ: അക്‌സാ ജോബിൻ, മക്കൾ :ഇവാൻ ജോ എബ്രാഹം, എൽവിൻ ജോ എബ്രാഹം.

Announcement

കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്രാ നിരോധനം

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ (2024 മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടിവരുന്നവർ പോലീസ് സറ്റേഷനിൽ വിവരം അറിയിക്കേണ്ടതും മുൻകൂർ അനുമതി തേടേണ്ടതുമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

Erattupetta

കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: തേവരുപാറ ജബലന്നൂർ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ തേവരുപാറ മദ്രസ്സ ഹാളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ ദിശാ ബോധം നൽകുന്നതിന് തേവരുപാറ ജബലന്നൂർ യുവജന വേദി നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം സിജി റിസോഴ്‌സ് പേഴ്സൻ അമീൻ മുഹമ്മദും, തസ്‌നി മാഫീൻ എന്നിവർ ക്‌ളാസിന് നേതൃത്വം നൽകി. ജബലന്നൂർ മസ്ജിദ് ഇമാം ഷിബിലി നദ്‌വി ഉത്ഘാടനം ചെയ്തു. ആർ ഐ ടി Read More…

Poonjar

ബാലസംഘം ഹാപ്പിനെസ് ഫെസ്റ്റിവെൽ നടത്തി

പൂഞ്ഞാർ: ബാലസംഘം സ്ഥാപക പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഇ കെ നായനാരുടെ സ്മരണ ദിനത്തിൽ ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോന്നി സാംസ്കാരിക നിലയത്തിൽ ഹാപ്പിനെസ് ഫെസ്റ്റിവെൽ നടത്തി. ഫെസ്റ്റവെൽ ബാലസംഘം ജില്ലാ കമ്മറ്റി പ്രസിഡൻ്റ് വൈഷ്ണവി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് 2, എൻ.എം.എം.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാലസംഘം ഏരിയ പ്രസിഡൻ്റ് സുമിനാമോൾ ഹുസൈൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ബാലസംഘം ഏരിയ സെക്രട്ടറി Read More…

Obituary

പാറയടിയിൽ സന്തോഷ് നിര്യാതനായി

അമ്പാറനിരപ്പേൽ: പാറയടിയിൽ പരേതനായ ഗോപാലൻ്റെ മകൻ സന്തോഷ് ( കുഞ്ഞുമോൻ) (52) നിര്യാതനായി. മൃതസംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുനിത ( എരുമേലി, പാതിനാലിപറമ്പിൽ ). മക്കൾ: നന്ദു, ആനന്ദ് .

Obituary

കൈപ്പത്തടത്തിൽ (കല്ലടയിൽ) അബ്രാഹം കുര്യൻ നിര്യാതനായി

മറ്റക്കര : അബ്രാഹം കുര്യൻ കൈപ്പത്തടത്തിൽ( കല്ലടയിൽ) (90) നിര്യാതനായി. സംസ്കാരശുശ്രൂഷകൾ നാളെ (തിങ്കൾ) 10 .30 ന് വീട്ടിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.