ഈരാറ്റുപേട്ട: കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ കൺവെൻഷൻ നയനാർ ഭവനിൽ നടന്നു കോട്ടയം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപന പട്ടികയിൽ നിന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങളെ തീരുമാനിക്കുന്ന മാനദണ്ഡങ്ങളിൽ വില്ലേജുകൾ ഉൾപ്പെടുന്നില്ല അതുകൊണ്ട് ഈ വില്ലേജുകളെ ഒഴിവാക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡൻറ് ജസ്റ്റിൻ ജോസഫ് അധ്യക്ഷനായി. Read More…
Author: Web Editor
മാധ്യമം പത്രത്തിന്റെ വെളിച്ചം പദ്ധതി പനച്ചികപ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു
പനച്ചികപ്പാറ: മാധ്യമം പത്രത്തിന്റെ വെളിച്ചം പദ്ധതി പനച്ചികപ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ജില്ലാ കോ-ഓർഡിനേറ്റർ എം. സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. മാധ്യമം ഏരിയ പ്രതിനിധി അവിനാശ് മൂസ ആശംസകൾ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി 3 പത്രങ്ങൾ കുട്ടികൾക്ക് വായനയ്ക്കായി സ്കൂളിൽ ലഭ്യമാക്കും.
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ കാർഷിക സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം നടത്തി
കുറുമണ്ണ് : കാർഷിക മേഖലയിൽ കുട്ടികളുടെ താൽപര്യവും പങ്കാളിത്തവും വർദ്ധിപ്പിച്ച് കാർഷിക പ്രവർത്തനത്തിലൂടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിലെ പച്ചക്കുടുക്ക പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ് മാസ്റ്റർ ബി ജോയി ജോസഫ് തൊടുപുഴ കാഡ്സ് ചെയർമാൻ ആൻറണി കണ്ടിരിക്കലിന് പച്ചക്കറികൾ കൈമാറി നിർവഹിച്ചു. വീട്ടിൽ നിന്ന് ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികൾ സ്കൂളിലെത്തിച്ച് തൊടുപുഴ കാഡ് സ് സൊസൈറ്റിക്ക് കൈമാറുകയും ഓരോ കുട്ടിക്കും ലഭിക്കുന്ന തുക അതാത് ദിവസം കുട്ടികളുടെ ബാങ്ക് Read More…
മാലിന്യസംസ്കരണവും നിർമ്മാർജ്ജനവും:ബോധവത്കരണക്ലാസ്സ്
കുറവിലങ്ങാട് : ദേവമാതാ കോളേജിലെ SESREC (Social Entrepreneurship Swachhta and Rural Engagement cell) സെല്ലും ഗ്രാമപഞ്ചായത്തും സംയുക്തമായി അധ്യാപകർ,അനധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി മാലിന്യസംസ്കരണത്തെക്കുറിച്ച് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ഹരിതകേരളം മിഷന്റെ കോട്ടയം ജില്ലയിലെ റിസോഴ്സ് പേഴ്സൺ ശ്രീ. ഇ.പി. സോമൻ ക്ലാസ് നയിച്ചു. മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം,ശരിയായ രീതികൾ,മാലിന്യനിർമ്മാർജ്ജനത്തിനുള്ള മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് അദ്ദേഹം സുവ്യക്തമായി സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി ഉദ്ഘാടനം ചെയ്തപരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷനായിരുന്നു.പ്രോഗ്രാം കോ- ഓർഡിനേറ്റേഴ്‌സായ പ്രസീദാ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ പരിശീലന പരിപാടി നടത്തി
പാലാ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് എം.എൻ.എഫ് ആൻഡ് ഐ.എ.പി കോട്ടയം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബേസിക് നിയോനറ്റൽ റിസസിറ്റേഷൻ പരിശീലന പരിപാടി ഫസ്റ്റ് ഗോൾഡൻ മിനിറ്റ് എന്ന പേരിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി.പീഡിയാട്രിക്സ് ആൻഡ് നിയോനറ്റൽ വകുപ്പുകളിൽ സേവനം ചെയ്യുന്നവർ പരിശീലനത്തിൽ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നതിനായി ഐ.എ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടി മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു. Read More…
സാഹിത്യോത്സവ് അവാർഡ് പി.എൻ ഗോപീകൃഷ്ണന്
പത്താമത് സാഹിത്യോത്സവ് അവാർഡ് കവിയും എഴുത്തുകാരനുമായ പി.എൻ ഗോപീകൃഷ്ണന്. ചരിത്രത്തെ വ്യാജങ്ങൾ കൊണ്ട് നിറച്ച് അനുകൂലമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാനും സാംസ്കാരികാധിപത്യം ഉറപ്പിക്കാനുമുള്ള ശ്രമങ്ങൾ തീവ്രമായ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ എന്ന പ്രതിരോധ പുസ്തകത്തിലൂടെ കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം നിർവ്വഹിച്ച എഴുത്തുകാരനെന്ന നിലയിലാണ് പുരസ്കാരമെന്ന് അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു. കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, എൻ.എസ് മാധവൻ, കെ.പി രാമനുണ്ണി, സി.എൻ ജാഫർ സ്വാദിഖ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അൻപതിനായിരത്തി Read More…
ഇംഗ്ലീഷ് വാർത്താപത്രിക പെഗാസിസ് പേപ്പേഴ്സ്സ് പുറത്തിറക്കി അരുവിത്തുറ സെന്റ് ജോർജ് കോളേജ്
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇംഗീഷ് അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ തുടർച്ചയായി എട്ടാം വർഷവും പെഗാസസ്സ് പേപ്പേഴ്സ്സ് ഇംഗ്ലീഷ് വാർത്താ പത്രിക പുറത്തിറക്കി. വാർത്താപത്രികയുടെ പ്രകാശനവും ഇംഗ്ലീഷ് അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും ചിൻമയാ വിശ്വവിദ്യാപീഠ് ഡീംഡ് സർവ്വകലാശാല അസ്സിസൻ്റ് പ്രൊഫ. ഡോ റെയ്സൺ മാത്യു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽകോളേജ് ബർസാർ ഫ .ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, അദ്ധ്യാപികമാരായ ഡോ നീനു Read More…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
മുത്തോലി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പൂവരണി സ്വദേശി ശിവയെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ മുത്തോലി കടവ് ഭാഗത്ത് വച്ചായിരുന്നു അപകടം.
ഡി സി എൽ മൂലമറ്റം മേഖലാ ടാലൻറ് ഫെസ്റ്റ് : എസ് എച്ചിനും സെൻറ് മേരീസിനും സെൻറ് ജോർജിനും കിരീടം
മൂലമറ്റം : ഡി സി എൽ മേഖലാ സാഹിത്യോൽസവം അറക്കുളം സെൻറ് മേരീസ് എച്ച് എസ് എസിലും ടാലൻറ് ഫെസ്റ്റ് സെൻറ് ജോർജ് യു.പി സ്കൂളിലും നടത്തി . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ എസ് എച്ച് ഉദ്ഘാടനം ചെയ്തു. പ്രവിശ്യ കോ – ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . എച്ച് എസ് എസ് വിഭാഗത്തിൽ മൂലമറ്റം എസ് എച്ച് ഇ എം എച്ച് എസ് എസ് 60 പോയിൻറ്റോടെയും , Read More…
പ്രീമിയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
പാലാ: ഗുണമേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് കത്തോലിക്കാ സഭ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും രൂപതയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന സമർത്ഥരായ വിദ്യാർഥികളെ ഉന്നത നിലയിൽ എത്തിക്കുന്നതിനായി നടത്തുന്ന പ്രീമിയർ പ്രോഗ്രാം വലിയ മാതൃകയാണെന്നും കെ.ഫ്രാൻസിസ് ജോർജ് എംപി. പാലാ കോർപറേറ്റ് സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന പ്രീമിയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരിശീലന പരിപാടികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാർഥികളെ പഠിപ്പിക്കുക മാത്രമല്ല, ഉന്നത പരീക്ഷകൾക്ക് ഉതകുംവിധം പരിശീലനം നൽകുന്നതിനുള്ള രൂപതയുടെ ഉദ്യമം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. Read More…











