General

ഡോ. യൂഹനോൻ മാർ തിയോഡോസിസിനെ ബിജെപി നേതാക്കൾ സന്ദർശിച്ച് ക്രിസ്തുമസ് സന്ദേശം കൈമാറി

മൂവാറ്റുപുഴ: മലങ്കര കത്തോലിക് സുറിയാനി സഭ പിതാവ് റവ ഡോ. യൂഹനോൻ മാർ തിയോഡോസിസിനെ മുവാറ്റുപുഴയിലെ സഭ ആസ്ഥാനത്ത് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് അദ്ദേഹത്തിന് ക്രിസ്തുമസ് സന്ദേശം കൈമാറി. ജില്ലാ ജന: സെക്രട്ടറി വി കെ ഭസിത് കുമാർ, മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ മോഹൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഒ പി മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Pala

വചനത്തിൽ ഊന്നിയ വിശുദ്ധിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്: ഫാ.ഡൊമിനിക് വാളന്മനാൽ

പാലാ: ഒരു മനുഷ്യൻ്റെ നിലനിൽപ്പിനു ദൈവം നൽകിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനം. എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്ന ഈ അമൂല്യ നിധി പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ദൂഷ്യം കൊണ്ട് വിട്ടുപോകുന്നു. ദൈവ വചനങ്ങളിൽ നിന്ന് മാറിപ്പോയാൽ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ദൈവവചനം ജീവിക്കാൻ നമുക്ക് കഴിയണം, അതു പ്രചരിപ്പിക്കാനും മറ്റുള്ളവരെ വചനത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കാനും നമുക്ക് കഴിയണം. വചനത്തിൽ ഊന്നിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്തെന്നു ഡൊമിനിക് അച്ചൻ പാലാ രൂപത ബൈബിൾ കൺവെൻഷൻ മധ്യേ Read More…

Kottayam

സലിൻ കൊല്ലംകുഴി ചെറുകിട കർഷക ഫെഡറേഷൻ വൈസ് പ്രസിഡൻ്റ്

കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റായി സലിൻ കൊല്ലംകുഴിയെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ്, തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ്, എ കെ സിസി രൂപത പ്രതിനിധി സഭാംഗം, എന്നി നിലകളിൽ പ്രവർത്തിക്കുന്ന സലിൻ കൊല്ലംകുഴി കടുത്തുരുത്തി – പൂഴിക്കോൽ സ്വദേശിയാണ്.

Erattupetta

അറിവിനൊപ്പം തിരിച്ചറിവും ഉണ്ടാകണം: ഡോ :ഹഫീസ് റഹ്മാൻ

ഈരാറ്റുപേട്ട: ഓരോ വിദ്യാർത്ഥിയും ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്താൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയുകയുള്ളുവെന്ന് ലോക പ്രശസ്ത കീ ഹോൾ ശസ്ത്രക്രിയ വിദഗ്ധനും സൺറൈസ് ഗ്രൂപ്പ് ഓഫ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് പറഞ്ഞു. അൽമനാർ പബ്ലിക് സ്കൂളിൻ്റെ 37 മത് വാർഷികാഘോഷം മെഹ്ഫിലെ മനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനോടൊപ്പം തിരിച്ചറിവും നേടുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും അദേഹം കൂട്ടി ചേർത്തു. ഐ. ജി.റ്റി ചെയർമാൻ എ.എം അബ്ദു സമദ് അധ്യക്ഷത വഹിച്ചു. നവീകരിച്ച കോൺഫറൻസ് Read More…

Pala

ലീഡർ കെ കരുണാകരന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ അഡ്വ.ആർ.മനോജ്, എൻ. സുരേഷ്, അഡ്വ ചാക്കോ തോമസ്,സതീഷ് ചൊള്ളാനി, ഷോജി ഗോപി ,ബിബിൻ രാജ്,വി.സി പ്രിൻസ്, രാഹുൽ പിഎൻആർ, ബിജോയ് എടേറ്റ്, ടോണി തൈപ്പറമ്പിൽ, ആനി ബിജോയ്, സാബു എബ്രഹാം, ജോയി മഠം, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, കിരൺ മാത്യു, Read More…

Ramapuram

കെ ഐ ആർ എഫ് റാങ്കിങ്ങിൽ മാർ ആഗസ്തീനോസ് കോളേജിന് മികച്ച നേട്ടം

രാമപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് അൺ എയ്ഡഡ് കോളേജുകളുടെ ഉന്നത നിലവാര മൂല്യനിർണ്ണയം നടത്തുന്ന കെ ഐ ആർ എഫ് റാങ്കിങ്ങിൽ മാർ ആഗസ്റ്റിനോസ് കോളേജിന് ഉന്നത റാങ്കിംഗ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനവും കെ ഐ ആർ എഫ് റാങ്കിൽ 124 ആം സ്ഥാനവും കോളേജ് കരസ്ഥമാക്കി. നാക്ക് അക്രിഡിറ്റേഷനിൽ 3.13 പോയിൻ്റോടെ A ഗ്രേഡ് ആദ്യ സൈക്കിളിൽ തന്നെ കരസ്ഥമാക്കുകയും എൻ ഐ ആർ എഫ് 150 -200 ബാൻഡിൽ Read More…

Pala

മനുഷ്യരോടുള്ള അകൽച്ചയല്ല ദൈവത്തോടുള്ള സംഭാഷണമായിരിക്കണം നമ്മുടെ മൗനം: മാർ.ജോസഫ് കല്ലറങ്ങാട്ട്

പാലാ: തിരുസഭയുടെ കാവൽക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പിൽ വിളങ്ങിയിരുന്ന നീതിബോധവും വിശുദ്ധിയും നമ്മുടെ കുടുംബത്തിലും പ്രാവർത്തികമാക്കണം.മൗനമാണ് യൗസേപ്പിൻ്റെ മുഖമുദ്ര. രക്ഷാകര പദ്ധതിയുടെ അകക്കാമ്പും മൗനം തന്നെയാണ്. മനുഷ്യരോടുള്ള അകൽചയല്ല യൗസേപ്പിൻ്റെ മൗനം, മറിച്ച് അത്യുന്നതനോടുള്ള സംഭാഷണമാണ് യൗസേപ്പിൻ്റെ മൗനമെന്നും വി.യൗസേപ്പിനോടുള്ള ഭക്തിയാണ് സുവിശേഷങ്ങളുടെയും ആശ്രമപ്രസ്ഥാനങ്ങളുടെയും മൗനപ്രാർത്ഥനകളുടെയെല്ലാംഅടിത്തറയെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ നാലാം ദിനം വിശുദ്ധ കുര്‍ബാന മധ്യേ പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവത്തിൻ്റെ വചനം പഠിക്കാനുള്ള രണ്ടു വഴികളാണ് ബൈബിളും Read More…

Kadaplamattam

അൾത്താരയിലെ മാലാഖമാരുടെ സംഗമം

കടപ്ലാമറ്റം : ചേർപ്പുങ്കൽ ഫോറോനയിലെ അൾത്താര ബാലമ്മാരുടെ സംഗമം ദക് യൂസാ കടപ്ലാമറ്റം സെന്റ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.പ്രസ്‌തുത യോഗത്തിൽ റോയി വർഗീസ് കുളങ്ങര അധ്യക്ഷസ്ഥാനം വഹിച്ചു.മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, സഹ.വികാരി ഫാ.ജോൺ കുറ്റാരപ്പള്ളി, മേഖല ഡയറക്ടർ ഫാ .തോമസ് പരിയാരത്ത് വൈസ് ഡയറക്ടർ സി.ട്രിനിറ്റ CMC എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. ചേർപ്പുങ്കൽ ഫൊറോനയിലെ 15 ഇടവകകളിൽ നിന്നും 200 ലധികം കുട്ടികൾ പങ്കെടുത്തു. Read More…

General

അരീക്കര ഇടവകയുടെ ശതോത്തരരജത ജുബിലിയുടെ ഭാഗമായി വയോജന സംഗമവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു

അരീക്കര ഇടവകയുടെ ശതോത്തരരജത ജുബിലിയുടെ ഭാഗമായി ഇടവകയിലെ 80 വയസ്സിനു മുകളിൽ പ്രായമുള്ള ഇടവക അംഗങ്ങളുടെ സംഗമം നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു. ഡിസംബർ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന രണ്ടാമത്തെ കുർബാനയെ തുടർന്നാണ് വയോജന സംഗമം നടത്തിയത്. അരീക്കര kcyl ന്റെ നേതൃത്വത്തിൽ ജുബിലീ പ്രോഗ്രാം കമ്മിറ്റിയുടെയും പാരിഷ് കൌൺസിൽ ന്റെയും സഹകരണത്തോടെ ആണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. കെ സി വൈ Read More…

Obituary

വാലേപ്പറമ്പിൽ ചാർളി വി. ജെ നിര്യാതനായി

ഈരാറ്റുപേട്ട: കടുവാമുഴി വാലേപ്പറമ്പിൽ ചാർളി വി. ജെ. (61) നിര്യാതനായി. ഭൗതീകശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.  മൃതസംസ്കാര ശുശ്രുഷകൾ നാളെ (23-12-2024)തിങ്കളാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.