Erattupetta

കുടുംബയോഗം ചേർന്നു

ഈരാറ്റുപേട്ട :തുരുവപ്പള്ളിൽ (സാലിമ) കുടുംബയോഗം മറ്റയ്ക്കാട്. എം.പി.മുഹമ്മദ് കുട്ടിയുടെ വസതിയിൽ ചേർന്നു. എസ്. എസ്.എൽ.സി. പ്ലസ്ടൂ, ബി.ടെക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിച്ചു. ഭാരവാഹികൾ: പ്രസിഡൻ്റ് : എം.പി.മുഹമ്മദ് കുട്ടി, സെക്രട്ടറി: കെ.പി. റിയാസ്, ഖജാൻജി: എസ്.എം. ഷാഹിദ്. വൈസ് പ്രസിഡൻ്റ്മാർ -: ഹംസ തീക്കോയി, കെബീർ വി.എം, ജോ:സെക്രട്ടറിമാർ: ഇസ്മായിൽ, ഹംസ ഒറ്റയിൽ.

Accident

കൂട്ടിയിടിച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കൂട്ടിയിടിച്ച് കൂട്ടിയിടിച്ചു പരുക്കേറ്റ കളത്തൂർപ്പടി സ്വദേശികളായ കുടുംബാംഗങ്ങൾ നാരായണൻ (80 ) രഞ്ജിത്ത് (44) സൗമ്യ (37 ) അക്ഷര (13) അഡ്റിത്ത് (08) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് ചേർത്തല ഭാഗത്ത് വച്ചായിരുന്നു അപകടം.

Kottayam

കെ.സി.വൈ.എൽ. കോട്ടയം അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ശ്രീ.ജോണിസ് പി സ്റ്റ‌ീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ്‌ ശ്രീ.നിതിൻ ജോസ് Read More…

Pala

ബൈക്ക് ഓടിച്ചു പോകുന്നതിനിടെ യുവാവിൻ്റെ ചെവിക്കുള്ളിൽ കയറിയ ചിത്രശലഭത്തെ ജീവനോടെ പുറത്തെടുത്തു

പാലാ: ബൈക്ക് ഓടിച്ചു പോകുന്നതിനിടെ യുവാവിൻ്റെ ഹെൽമറ്റിന് ഇടയിലൂടെ പറന്നു കയറിയ ചിത്രശലഭം ചെവിക്കുള്ളിൽ കയറി. ചെവിക്കുള്ളിൽ പരുക്കേറ്റ് രക്തം പൊടിഞ്ഞതോടെ യുവാവ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടി. അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ.വിപിൻലാൽ. വി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി ചിത്രശലഭത്തെ ജീവനോടെ പുറത്ത് എടുത്തു കളഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. നീലൂർ സ്വദേശിയായ യുവാവ് പാലായിലേക്ക് ബൈക്ക് ഓടിച്ചു വരുന്നതിനിടെ പയപ്പാർ ഭാഗത്ത് വച്ചാണ് ചിത്രശലഭം ഹെൽമറ്റിനു മുന്നിലൂടെ പറന്ന് എത്തി ചെവിക്കുള്ളിലേക്ക് Read More…

Pala

പാലാ മേഖല വിശ്വാസ പരിശീലന കലോത്സവം: ഓവറോൾ ചാമ്പ്യൻഷിപ്പ് പൂവരണി എസ് എച്ച് സൺഡേ സ്കൂളിന്

പൂവരണി : പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി തിരുഹൃദയ സൺഡേസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സാഹിത്യ രചനാ മത്സരങ്ങളിലും കലാ മത്സരങ്ങളിലും ബി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് പൂവരണി ഓവറോൾ ചാമ്പ്യൻഷിപ്പിലേക്ക് എത്തിയത്. 6 ഇനങ്ങളിൽ വീതം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പത്ത് ഇനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ 59 എ ഗ്രേഡുകളും 24 ബി ഗ്രേഡുകളും 17 സി ഗ്രേഡുകളും നേടിയ പൂവരണി സൺഡേ സ്കൂൾ 448 പോയിന്റുകളോടെയാണ് ഒന്നാം Read More…

Aruvithura

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറയിൽ

അരുവിത്തുറ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ പൈക എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും അരുവിത്തുറ സെന്റ് ജോർജ്ജ് പള്ളി പാരീഷ് ഹാളിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ലയൺസ് ഡിസ്ട്രിക്ക് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന Read More…

Thalanadu

പ്രതിഭകളെ സമൂഹം പ്രോൽസാഹിപ്പിക്കണം: കെ ഫ്രാൻസീസ് ജോർജ് എം പി

തലനാട്: വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് കെ ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു. യു ഡി എഫ് തലനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് തലനാട് മണ്ഡലം ചെയർമാൻ ബേബി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് പ്രതിഭാ പുരസ്ക്കാരം നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് Read More…

Obituary

മേലേഴത്ത് ശ്യാമള രാമകൃഷ്ണൻനിര്യാതയായി

പൂഞ്ഞാർ: കടലാടിമറ്റം മേലേഴത്ത് പരേതനായ രാമകൃഷ്ണൻ്റെ ഭാര്യ ശ്യാമള രാമകൃഷ്ണൻ (68) നിര്യാതയായി. സംസ്കാരം നാളെ 3ന് വീട്ടുവളപ്പിൽ. പരേത വേദഗിരി പുളിനിൽക്കുംകാലായിൽ കുടുംബാംഗം. മക്കൾ: സനീഷ്, നിഷ (സൗദി), നീമ (സ്റ്റാഫ് നേഴ്സ് എസ്.എച്ച്.എച്ച്.ആർ.ഡി.സി മുട്ടം) മരുമക്കൾ: വിനോദ് (കട്ടറശ്ശേരി മണക്കാട് തിരുവനന്തപുരം), അനീഷ് (കിഴക്കേവീട്ടിൽ കരിമണ്ണൂർ).

Ramapuram

മാർ ആഗസ്തീനോസ് കോളേജിൽ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സെപ്‌തംബർ 23 മുതൽ

രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കേന്ദ്ര ഗവൺമെന്റ് പ്ലസ് വൺ വിദ്യാർഥികൾക്കായി നടത്തുന്ന INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സെപ്‌തംബർ 23 ന് ആരംഭിക്കും. വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയാണ്‌ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ്. സെപ്‌തംബർ 23 മുതൽ 27 വരെ തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന റെസിഡെൻഷ്യൻ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്. സയൻസ് Read More…

Ramapuram

ലയൺസ് ക്ലബ്‌ ഓഫ് രാമപുരം ടെമ്പിൾ ടൗൺ മെഗാ നേത്രപരിശോധന ക്യാമ്പ് നടത്തി

രാമപുരം: ലയൺസ് ക്ലബ്‌ ഓഫ് രാമപുരം ടെമ്പിൾ ടൗണിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന ക്യാമ്പും തിമിര പരിശോധനയും നടത്തി. ശസ്ത്രക്രിയ ആവശ്യമുള്ളവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ കൊണ്ടുപോയി സൗജന്യ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ്. പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് മനോജ്‌ കുമാർ കെയുടെ അധ്യക്ഷതയിൽ രാമപുരം ഫെറോന വികാരി റവ: ഫാദർ ബർക്ക്മാൻസ് കുന്നുംപുറം നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു Read More…