മുണ്ടക്കയം :പറത്താനം, പത്തേക്കർ കൊല്ലരയത്ത് കെ ജി വിശ്വനാഥൻ നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: വിനയൻ, വിമോദ്, പരേതനായ വിമൽ. മരുമക്കൾ: അനിജ , രാജേശ്വരി. സംസ്കാരം നാളെ (8/10/2024 ചൊവ്വാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Author: Web Editor
വർണ്ണദീപങ്ങൾ തെളിഞ്ഞു; കേരളാ കോൺഗ്രസിന് 60 ൻ്റെ ആഘോഷ രാവുകൾ
കോട്ടയം: രാഷ്ട്രീയ കേരളത്തിന് അനിർവാര്യമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് എന്നും, 60 വർഷമായി കനത്ത വെല്ലുവിളികൾ നേരിട്ട്, കേരളത്തിലെ കർഷകർക്കും, സാധാരണ ജനവിഭാഗങ്ങൾക്കും വേണ്ടി ശക്തമായ നിലപാടെടുത്ത് പാർട്ടി ധീരമായി മുന്നേറുകയാണെന്നും, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി കേരള കോൺഗ്രസിൻ്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി 60 വിളക്കുകൾ തെളിയിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് കോട്ടയത്ത് പ്രസംഗിക്കുകയായിരുന്നു പ്രഫ. Read More…
സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലെർട്ട്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. ഈ മാസം പത്തുവരെ ശക്തമായ മഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഇടുക്കിയിലും ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചക്രവാതച്ചുഴി ഒക്ടോബർ 9 ഓടെ ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരള തമിഴ് നാട് Read More…
പ്രയാഗാ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചു’, ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്
കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. സിനിമ നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
ചങ്ങനാശേരി അതിരൂപതാംഗം മോൺ. ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾ പദവിയിലേയ്ക്ക്
സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് സ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. വത്തിക്കാനിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പപ്പയുടെ പ്രഖ്യാപനം. പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ ആശംസകളും പ്രാർത്ഥനകളും. അദ്ദേഹത്തിന്റെ നിയമനത്തിൽ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. നിയുക്ത മെത്രാഭപ്പാലീത്ത മാർ തോമസ് തറയിലും മോൺ Read More…
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണകേന്ദ്രം നാളെ 6 ജില്ലകളിൽ മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, എറണാകുളം, തൃശൂർ ,പാലക്കാട് , കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബുധൻ വ്യാഴം ദിവസങ്ങളിൽ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലും വനത്തിലും കൂടുതൽ മഴ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
മൂന്നിലവ്: ബൈക്കും കാറും കൂട്ടി ഇടിച്ച് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൂന്നിലവ് സ്വദേശി ബിജോയി ടി ജോസിനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നിലവിൽ വച്ചാണ് അപകടം.
അഹമ്മദ് കുരിക്കൾ നഗർ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണം: വ്യാപാരികൾ
ഈരാറ്റുപേട്ട: മുനിസിപ്പാലിറ്റിയിലെ സെൻട്രൽ ജംഗ്ഷൻ, പുളിക്കൽ ടവർ, തട്ടാംപ റമ്പിൽ ബിൽഡിംഗ്, പുളിക്കൻസ് മാൾ, പഴയപറമ്പിൽ ആർക്കേഡ്, മാർക്കറ്റ് റോഡ്, പുത്തൻപള്ളി ബിൽഡിംഗ്, മറ്റക്കൊമ്പനാൽ ബിൽഡിംഗ്, നൈനാർ പള്ളി മദീന കോംപ്ലക്സ്, മോതീൻകുന്നേൽ ബിൽഡിംഗ് എന്നിവടങ്ങളിൽ വ്യാപാരം ചെയ്യുന്ന വ്യാപാരികൾ അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിന് നിവേദനം നൽകി. 255 പേരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്. നിവേദനത്തിൻ്റെ കോപ്പി പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിനും നഗരസഭയിലെ Read More…
അങ്കണവാടിലേക്ക് വർക്കർ/ഹെൽപർ; അപേക്ഷ ക്ഷണിച്ചു
പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കിടങ്ങൂർ പഞ്ചായത്തിലെ അങ്കണവാടിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിൽ സ്ഥിരനിയമനത്തിനായി കിടങ്ങൂർ പഞ്ചായത്തിലെ സ്ഥിരംതാമസക്കാരയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. യോഗ്യതയുള്ള വനിതകളാകണം അപേക്ഷകർ. ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നവരും എസ്.എസ്.എൽ.സി. പാസാകാത്തവരും ആകണം. പ്രായപരിധി 18-46. മുമ്പ് അപേക്ഷിച്ചവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രായപരിധിയിൽ മൂന്നുവയസ്സ് ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ്സ് പാമ്പാടി പ്രോജക്ടിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബർ എട്ടുമുതൽ ഒക്‌ടോബർ 23 വൈകിട്ട് അഞ്ചുമണി Read More…
കോട്ടയം കളക്ട്രേറ്റ് പരിസരം മാലിന്യമുക്തമാക്കി ജീവനക്കാർ
കോട്ടയം: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജീവനക്കാരുടെയും വിവിധ സർവീസ് സംഘടനകളുടേയും നേതൃത്വത്തിൽ കളക്‌ട്രേറ്റും പരിസരവും വൃത്തിയാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിജി. പ്രവീൺകുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ കളക്‌ട്രേറ്റിനു മുന്നിലെ ഉദ്യാനം ശുചീകരിച്ചുകൊണ്ടു പ്രവർത്തികൾക്കു തുടക്കം കുറിച്ചു. കളക്ട്രേറ്റിലെ മുൻവശത്തെ പൂന്തോട്ടം നവീകരിക്കുന്നതടക്കമുള്ള പരിപാടികൾ ശുചീകരണത്തിന്റെ ഭാഗമായി നടപ്പാക്കും










