General

കെ.സി.വൈ.എൽ അതിരൂപത കൃഷിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം

യുവജനങ്ങളിൽ പരിസ്ഥിതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എൽ അതിരൂപത തലത്തിൽ സംഘടിപ്പിക്കുന്ന കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂർ യൂണിറ്റ് ന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കെ സി സി അതിരൂപത പ്രസിഡന്റ്‌ ബാബു പറമ്പടത്തുമലയിൽ കിടങ്ങൂർ ഇടവകയിലെ മുതിർന്ന കർഷകനായ ജോസ് കിടാരക്കുഴിയിൽ നിന്നും പച്ചക്കറിതൈകൾ മേടിച്ചു നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു . കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കിടങ്ങൂർ ഫൊറോന വികാരി ഫാ.ജോസ് നെടുങ്ങാട്ട്, കെ.സി.വൈ.എൽ അതിരൂപത Read More…

General

സാമൂഹ്യ സേവന പുരസ്കാര തിളക്കത്തിൽ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ

സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക്, ഫാ. ഡേവിസ് ചിറമ്മേൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മദർ തെരേസ സേവന പുരസ്കാരത്തിന് കുറുമണ്ണ് സെന്റ്ജോൺസ് ഹൈസ്കൂളിലെ പത്ത് വിദ്യാർഥികൾ അർഹരായി. ഓരോ വിദ്യാർത്ഥിക്കും 5000 രൂപയും പ്രശസ്തിപത്രവും ജൂലൈ 13 ന് എറണാകുളം സെന്റ് തെരേസ കോളേജിൽ വച്ചു നടന്ന ചടങ്ങിൽ മലങ്കര യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ് വിതരണം ചെയ്തു. ഫാ. ഡേവിസ് ചിറമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേരള ചീഫ് Read More…

Obituary

കല്ലുപുരക്കകത്ത് കെ.ജെ.ജോസഫ് (കുഞ്ഞേപ്പ്) നിര്യാതനായി

തീക്കോയി : കല്ലുപുരക്കകത്ത് കെ.ജെ.ജോസഫ് (കുഞ്ഞേപ്പ്–87) അന്തരിച്ചു. സംസ്കാരം നാളെ (16-07-2024-ചൊവ്വ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശാന്തിഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ ചേന്നാട് അരിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോണി, ജോസ്, മോളി, ടോമി, ലിസി (അയർലൻഡ്), മിനി, സിനി (സൗദി). മരുമക്കൾ: ഗ്രേസി കടപ്രയിൽ (നീലൂർ), റാണി പോർക്കാട്ടിൽ (ചേന്നാട്), സെൽവി തോട്ടുങ്കൽ (കോലാനി), ഡാർലി എഴുപറയിൽ (പെരിങ്ങുളം), ജോസ് കളങ്ങരപറമ്പിൽ (കോതമംഗലം), ടോമി ചാലിൽ (അരുവിത്തുറ), ഷൈൻ അരിമറ്റത്തിൽ Read More…

Obituary

ആരാധനാ മഠാംഗം സിസ്റ്റർ പ്രസില്ല (മേരി വെട്ടുകല്ലേൽ) നിര്യാതയായി

പെരിങ്ങുളം:ആരാധനാ മഠാംഗം സിസ്റ്റർ പ്രസില്ല (മേരി വെട്ടുകല്ലേൽ-83) അന്തരിച്ചു. സംസ്‌കാരം ഇന്ന് 1.30ന് അരുവിത്തുറ പെരുന്നിലം ആരാധനാ മഠം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. വെട്ടുകല്ലേൽ പരേതനായ വി.ഡി.മത്തായിയുടെ മകളാണ്. സഹോദരങ്ങൾ: ചിന്നമ്മ ജോയി വലിയകുന്നേൽ കടനാട്, പരേതനായ വി.എം.ദേവസ്യ ഭരണങ്ങാനം, വി.എം.ചാക്കോ വെള്ളരിക്കുണ്ട്, വി.എം.ജോസഫ് പെരിങ്ങുളം, തങ്കമ്മ തോമസ് മൂലേപ്ലാക്കൽ ചെറുവള്ളി, വി.എം.മാത്യു പെരിങ്ങുളം.

General

സ്കൂൾപാർലമെന്റ്: സത്യപ്രതിജ്ഞാചടങ്ങ് നടത്തപ്പെട്ടു

പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിൽ 2024-2025 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയിച്ചവരും, വിവിധ ക്ലബുകളിലെ ലീഡേഴ്‌സും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു. വിവിധകലാപരിപാടികളോടെ നടത്തിയ ഈ പരിപാടിയിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ. സി. സുനിത H S S സ്വാഗത പ്രസംഗവും, സ്കൂൾ ലോക്കൽ മാനേജർ റ വ. സി. മേരി ഫിലോമിന H S S അധ്യക്ഷ പ്രസംഗവും നടത്തി. ഈ പരിപാടിയിൽ ഈരാറ്റുപേട്ട എസ് ഐ ശ്രീ. Read More…

General

ശക്തമായ മഴയും കാറ്റും; ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അ‍ഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറ​ഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസറ​ഗോഡ് ജില്ലയിൽ ഭാ​ഗിക അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസറ​ഗോഡ് ജില്ലയിൽ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് Read More…

Obituary

പാറശ്ശേരിൽ അമ്മിണി ദാനിയേൽ നിര്യാതയായി

ഇരുമാപ്ര : പാറശ്ശേരിൽ അമ്മിണി ദാനിയേൽ (87) അന്തരിച്ചു. ഭർത്താവ് പരേതനായ ദാനിയേൽ. മകൾ: പരേതയായ റീന ജോൺസൺ. മരുമകൻ: പരേതനായ ജോൺസൺ. സംസ്കാരം നാളെ (തിങ്കളാഴ്ച) 12.30 ന് വീട്ടിലാരംഭിച്ച് ഇരുമാപ്ര സെയ്ന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ.

Pala

ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം ലീനു കെ ജോസിന്

പാലാ: ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 2 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം’ പാലാ അൽഫോൻസാ കോളജ് വിദ്യാർത്ഥിനി ലീനു കെ ജോസ് നേടി. സീനിയർ മലയാളം വിഭാഗത്തിൽ തിരുവനന്തപുരം കാർമ്മൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്നേഹ എസ് ഒന്നാം സ്ഥാനം നേടി 50000 രൂപ കരസ്ഥമാക്കി. 30000 രൂപ വീതമുള്ള രണ്ടാം സ്ഥാനത്തിന് Read More…

Kottayam

കെ.സി.വൈ.എൽ അതിരൂപത തല ഡയറക്ടേഴ്സ് & അഡ്വൈസേഴ്സ് മീറ്റ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024- 25 പ്രവർത്തന വർഷത്തെ പ്രഥമ ഡയറക്ടേഴ്സ‌് & അഡ്വൈസേഴ്സ് മീറ്റ് ജൂലൈ മാസം പതിമൂന്നാം തീയതി കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം സൂപ്രണ്ട് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു‌. അതിരൂപത ചാപ്ലയിൻ ഫാ ടിനേഷ് പിണർക്കയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. കെ സി സി Read More…

General

ഹ്യൂമനോയിഡ് റോബോട്ടുകളെ നൃത്തം ചെയ്യിപ്പിച്ച് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

വാകക്കാട് : ‘ഈ റോബോട്ടുകൾ ഇങ്ങനെ നൃത്തമൊക്കെ ചെയ്യുമോ? ഇനി കലാരംഗത്തും ഇവർ തന്നെ ആയിരിക്കുമോ താരങ്ങൾ!’ എന്ന ആൻമരിയയുടെ സംശയം എല്ലാവരിലേക്കും നിമിഷനേരങ്ങൾക്കുള്ളിൽ കടന്നെത്തി. മനുഷ്യശരീരത്തോട് സാമ്യമുള്ള ഒരു റോബോട്ടായ ഹ്യൂമനോയിഡ് റോബോട്ടുകളുടെ നൃത്തച്ചുവടുകൾ കണ്ടപ്പോഴാണ് കുട്ടികൾക്ക് സംശയമുണ്ടായത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് കരസ്ഥമാക്കിയ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അനുമോദനയോഗത്തിലും കേന്ദ്രസർക്കാരിൻ്റെ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് സ്പോൺസർ ചെയ്ത് Read More…