Accident

ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് അപകടം

പാലാ: ബൈക്കിൽ അജ്ഞാത വാഹനമിടിച്ചു പരുക്കേറ്റ വള്ളിച്ചിറ സ്വദേശി ക്രിസ്റ്റോ ജോസഫിനെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ എറ്റുമാനൂർ – പാലാ റൂട്ടിൽ ചേർപ്പുങ്കൽ തടിമിൽ ജംഗ്ഷനു സമീപമായിരുന്നു അപകടം.

Mundakayam

ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനവും പിടിഎ പൊതുയോഗവും

മുണ്ടക്കയം: പറത്താനം സിവ്യൂ എസ്റ്റേറ്റ് യുപി സ്കൂളിൻറെ പിടിഎ പൊതുയോഗവും, പുതിയതായി സജ്ജീകരിച്ച ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടന കർമ്മവും നടന്നു. സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് കൊച്ചുമുറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺ, അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് സൂപ്രണ്ട് ജോബി ആലക്കാപറമ്പിൽ, മുത്തൂറ്റ് എം ജോർജ് ചാരിറ്റി ഫൗണ്ടേഷൻ പ്രതിനിധി പ്രവീൺ ജി നായർ, പിറ്റിഎ പ്രസിഡൻ്റ് അനു ഡോമി എന്നിവർ സംസാരിച്ചു.

General

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും ദീപിക നമ്മുടെ ഭാഷ പദ്ധതിയുടേയും ഉത്ഘാടനം നടത്തപ്പെട്ടു

കുറുമണ്ണ്: ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318Bയിലെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വ്യക്തിത്വത്ത വികസന ക്ലാസും, ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനവും നടത്തപ്പെട്ടു പരിപാടിയുടെ ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് ജോസഫിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ക് ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. സോൺ ചെയ്യർപേഴ്സൺ ബി ഹരിദാസ് മുഖ്യപ്രഭാക്ഷണവും, ക്ലബ് പ്രസിഡന്റ് ലയൺ നിക്സൺ കെ അറക്കൽ വിഷയാവതരണവും നടത്തി. ദീപിക അസിസ്റ്റന്റ് മാനേജർ Read More…

General

ചെറുതേൻ കൃഷിയിൽ പരിശീലനം നേടി ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ

ചെമ്മലമറ്റം :ചെറുതേൻ കൃഷിയിൽ പരിശീലനം നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ ചെറുതേൻ കൃഷി നടത്തുന്ന ചെമ്മലമറ്റം പല്ലാട്ടുകുന്നേൽ ജെയിംസിന്റെ ഭവനത്തിലായിരുന്നു പരിശീലനം. തേനീച്ച പരിപാലനം, കൂട് സ്ഥാപിക്കൽ, തേനിൽ നിന്നും ഉള്ള വിവിധ ഉല്പനങ്ങളുടെ നിർമ്മാണം എന്നിവയെ കുറിച്ച് കർഷകൻ ജെയിംസ് ക്ലാസ്സ് നയിച്ചു. ഒരു മാസത്തിൽ രണ്ട് ക്ലാസ്സ്കൾ നടത്തും. പഠനത്തോടപ്പം മറ്റു മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശിലനം നല്കുന്നതു വഴി വിദ്യാർത്ഥികൾക്ക് കാർഷിക മേഘലയോടുള്ള താൽപര്യം വർദ്ധിക്കാൻ ഇത്തരം പരിശീലന Read More…

Obituary

ഫാ. ജോസഫ് മഞ്ഞനാനിക്കൽ സി.എം.ഐ നിര്യാതനായി; വിട പറഞ്ഞത് കാഞ്ഞിരപ്പളളിയുടെ ആരോഗ്യരംഗത്തെ മാർഗ്ഗദർശി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ 1981 മുതൽ 1990 വരെ ഡയറക്ടറായി സേവനം ചെയ്ത ഫാ. ജോസഫ് മഞ്ഞനാനിക്കൽ സി.എം.ഐ (86) നിര്യാതനായി. മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ ആരംഭിച്ചതും, മേരീക്വീൻസ് സ്‌കൂൾ ഓഫ് നഴ്‌സിംഗ്, ആശുപത്രിയോട് അനുബന്ധിച്ചു ജീവനക്കാർക്കും, രോഗികൾക്കും ഉപയോഗപ്രദമായ രീതിയിൽ ഭക്ഷണശാല, നഴ്‌സുമാർക്കായി ഹോസ്റ്റൽ സൗകര്യം എന്നിവ പ്രവർത്തന സജ്ജമാക്കിയതും ബഹു. ജോസഫ് അച്ചൻ്റെ പ്രവർത്തനകാലഘട്ടത്തിൽ ആയിരുന്നു. ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിച്ചതും ജോസഫച്ചനായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. ആശുപത്രി ഐ.പി Read More…

Top News

പുഴയില്‍ അർജുന്റെ ലോറി കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍

അങ്കോല (കര്‍ണാടക): അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തിയതായി കർണാടക സർക്കാർ. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ബായരെ ഗൗഡ സ്ഥിരീകരിച്ചു. നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ Read More…

Pala

പരിസ്ഥിതി സംരക്ഷണ രംഗത്ത് ലയൺസ് ക്ലബ്ബുകളുടെ സേവനം മാതൃകാപരം: മന്ത്രി വി. എൻ. വാസവൻ

പാലാ: പരിസ്ഥിതി സംരക്ഷണ രംഗത്ത് ലയൺസ് ക്ലബ്ബുകളുടെ സേവനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രസ്താവിച്ചു. പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച 1001 വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്ന ‘ഹരിതവനം’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി വാസവൻ. ക്ലബ്ബ് പ്രസിഡന്റ്‌ ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പരിസ്ഥിതിയുടെ പ്രാധാന്യത്തെ ക്കുറിച്ച് സന്ദേശം നൽകി. Read More…

General

ഗുരുകൃപ കുടുംബയൂണിറ്റ് മുരിങ്ങപ്പുറം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും

പാതാമ്പുഴ എസ് എൻ ഡി പി ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുക്യപ കുടുംബയൂണിറ്റിൻറെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 2024 ജൂലൈ മാസം 28 ആം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് ശാഖാ ഹാളിൽ ചേരുന്നതാണ്. യോഗത്തിൽ കുടുംബയൂണിറ്റ് ചെയർമാൻ ശ്രീ. അപ്പുക്കുട്ടൻ അടയ്ക്കാപ്പാറ അദ്ധ്യക്ഷത വഹിക്കുന്നതാണ്. യോഗം ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ശ്രീ സുധീഷ് ചെമ്പംകുളം ഉദ്ഘാടനം ചെയ്യും.

General

രാഷ്ട്രീയ സാമൂഹിക രംഗത്തെ മികച്ച സംഭാവനകൾ നല്കുന്ന വ്യക്തികൾക്കായി പി ടി ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മന്ത്രി റോഷി അഗസ്റ്റിന്

രാഷ്ട്രീയ സാമൂഹിക രംഗത്തെ മികച്ച സംഭാവനകൾ നല്കുന്ന വ്യക്തികൾക്കായി പി ടി ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അർഹനായി. 50001രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അടുത്ത മാസം ആലപ്പുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളുകളിൽ വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രിക്ക് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

kozhuvanal

വിദ്യാർഥികൾക്ക് നവ്യാനുഭവമായി ഹിന്ദി ഫിലിം ഫെസ്റ്റിവൽ

കൊഴുവനാൽ : കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് H S ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. അയാം കലാം, ഗോദാൻ , ലഗാൻ, തുടങ്ങിയ സിനിമകൾ ഡിജിറ്റൽ ശബ്ദ മികവോടെ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ നിയ മരിയ, അൽക്ക , ശ്രീഹരി,ജിസ് ബിൻ , സുബ്ബലക്ഷ്മി, എയ്ഞ്ചല , അൻസീലിയ, എലേന,പാർവതി, നീരജ്, അമൃത,തുടങ്ങിയ കുട്ടികൾ പങ്കെടുത്തു. പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ജിജിമോൾ ജോസഫ്,മിനി മോൾ ജേക്കബ്, ക്ലബ്ബ് അംഗങ്ങളായ Read More…