പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ‘ പ്രകൃതി ദുരന്തം മനുഷ്യ നിർമ്മിതം’ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പാലാ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ കെ. എം. മാത്യു തറപ്പേൽ ഡിബേറ്റ് ഉദ്ഘാടനം ചെയ്തു. സ്വാഭാവികമായ പ്രകൃതിയുടെ വ്യതിയാനങ്ങളോടൊപ്പം മനുഷ്യന്റെ ഇടപെടലും ദുരന്തങ്ങൾക്ക് കാരണമാകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ Read More…
Author: Web Editor
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച് പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എം.കെ.അൻസാരി ആമുഖ പ്രഭാഷണം നടത്തി. രണ്ടു വർഷത്തിനിടയിൽ നിലവിലെ ഓഡിറ്റോറിയത്തിൻ്റെ നവീകരണം, ഓപ്പൻ എയർ തീയേറ്റർ നവീകരണം, ഹയർ സെക്കണ്ടറി ബ്ലോക്കിലെ ഓഡിറ്റോറിയത്തിൻ്റെ Read More…
മുണ്ടശ്ശേരിൽ എം. എസ് ജോസഫ് നിര്യാതനായി
മേച്ചാൽ :മുണ്ടശ്ശേരിൽ എം. എസ് ജോസഫ് (റിട്ട. വില്ലേജ് ഓഫീസർ റാന്നി )(73)നിര്യാതനായി. സംസ്ക്കാരം നാളെ 10.30ന് (13/8/24) സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ. ഭാര്യ :വയൽമുണ്ടക്കൽ ലോവിസ്. മക്കൾ. ബീന (സഹകരണ വകുപ്പ്, പാലാ), ബിനു (p w d മുവാറ്റുപുഴ) മരുമക്കൾ. ഷിബു (ഗവ up സ്കൂൾ മൂലമറ്റം ),അനുമോൾ (ഗവ up സ്കൂൾ മുളവൂർ).
മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ വിലസുന്നു; ജാഗ്രത വേണം : പ്രസാദ് കുരുവിള
പൂഞ്ഞാർ : മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ നാട്ടിൽ വിലസുകയാണെന്നും ശക്തമായ ജാഗ്രതയും, നിരീക്ഷണവും ഇളം തലമുറയും പൊതുസമൂഹവും പുലർത്തണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. ലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിലേക്ക് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയെ തുടർന്നുള്ള സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു പ്രസാദ് കുരുവിള. സ്‌കൂൾ പരിസരങ്ങൾ പോലും അത്ര സുരക്ഷിതമല്ലാത്ത സ്ഥിതി വിശേഷത്തിലൂടെയാണ് Read More…
കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ഈരാറ്റുപേട്ട: കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടുതല സ്വദേശി മുഹമ്മദ് വസീം (20) ആണ് മരണപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ശുഐബ് ആണ് പിതാവ്.
ഓർമ്മകൾ പങ്കുവച്ച് പൂർവ്വ വിദ്യാർഥി സംഗമം
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് 2004 -06 ബാച്ച് എം എസ് സി ഇലക്‌ട്രോണിക്‌സ് വിദ്യാർഥികൾ പൂർവ്വ വിദ്യാർഥി അധ്യാപക സംഗമം സംഘടിപ്പിച്ചു.18 വർഷങ്ങൾക്ക് ശേഷം ആദ്യമായി നടത്തിയ ഈ ഒത്തുചേൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നല്ല നിമിഷങ്ങൾ സമ്മാനിച്ചു. വരും വർഷങ്ങളിൽ വീണ്ടും കാണാമെന്ന ശുഭ പ്രതീക്ഷയോടെ യോഗം അവസാനിച്ചു ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി.സംഗമം ഉദ്‌ഘാടനം ചെയ്തു. അധ്യാപകരായ കിഷോർ, ലിജിൻ ജോയി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ ശ്രീകാന്ത് എസ് കൈമൾ, ലക്ഷ്മി Read More…
കേരള കോൺഗ്രസ് (ബി) കാഞ്ഞിരപ്പള്ളി നേതൃയോഗവും ജനറൽ ബോഡി മീറ്റിങ്ങും
കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് (ബി) കാഞ്ഞിരപ്പള്ളി നേതൃയോഗവും ജനറൽ ബോഡിയും 11/08/2024 12 pm ന് പാടിക്കൽ ബിൽഡിങ്ങിൽ വച്ച് നടന്നു. ശ്രീ എച്ച് .അബ്ദുൽ അസീസ് ൻറെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഔസേപ്പച്ചൻ ഓടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തുകയും മധ്യ മേഖല സമ്മേളനത്തിന്റെ പോസ്റ്റർ നിയുക്ത പ്രസിഡന്റ് ജിക്ക് തോമസ് കല്ലുവേലിക്ക് കൈമാറി. മനോജ് മാഞ്ചേരി KTUC (B) സംസ്ഥാന പ്രസിഡൻറ് ,സുനു സി പണിക്കർ KTUC (B) ജില്ല പ്രസിഡൻറ് Read More…
ദേശീയപതാക ദുരുപയോഗത്തിനെതിരെ അഭിഭാഷകനില്ലാതെ ഹൈക്കോടതിയിൽ ഒറ്റയ്ക്ക് ഹാജരായി വിധി നേടിയിട്ട് കാൽ നൂറ്റാണ്ട്
പാലാ: ദേശീയപതാകയുടെ ദുരുപയോഗത്തിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഹൈക്കോടതിയിൽ ഒറ്റയ്ക്ക് ഹാജരായി അനുകൂല വിധി നേടിയിട്ട് കാൽ നൂറ്റാണ്ട്. അഭിഭാഷകൻ അല്ലാത്ത എബി കോടതിയിൽ വാദിയായി ഹാജരാകുമ്പോൾ പ്രായം 27. ദേശീയ ഐക്യവേദി എന്ന സംഘടനയുടെ ചെയർമാനായി എബി പ്രവർത്തിച്ചു വരവെ 1999 ലാണ് ചരിത്ര പ്രധാനമായ വിധി സമ്പാദിച്ചത്. വിവിധ സ്ഥലങ്ങളിൽ ദേശീയപതാകകൾ തെറ്റായ രീതിയിൽ പ്രദർശിപ്പിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ട എബി ജെ ജോസ് പ്രസ്തുത സംഭവങ്ങളുടെ ചിത്രങ്ങൾ Read More…
നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് 2 പേർക്ക് പരുക്ക്
പാലാ: നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരിക്കേറ്റ ദമ്പതികളായ കാള കെട്ടി സ്വദേശികളായ ജോർജ് തോമസ് (66) ഭാര്യ ബീന ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4.30 യോടെ കാളകെട്ടിക്ക് സമീപമായിരുന്നു അപകടം.
മുല്ലപ്പെരിയാർ ഡാം; ആശങ്കകൾ നീക്കണം : കെ.സി.വൈ.എം വിജയപുരം രൂപത
കോട്ടയം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാര്‍ ഡാമിനെ ചൊല്ലിയുള്ള ആശങ്കകള്‍ അതിശക്തമായ സാഹചര്യത്തിൽ വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യം പരിഗണിച്ചു മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്യണെന്നമെന്നും പുതിയ ഡാം നിർമ്മാണം നടപടികൾ തുടങ്ങണമെന്നും മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ നീക്കണമെന്നും കെ.സി.വൈ.എം വിജയപുരം രൂപത ആവശ്യപ്പെട്ടു. വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടന്ന യോഗത്തിന് കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, രൂപത ഡയറക്ടർ Read More…











