ഈരാറ്റുപേട്ട: കാരക്കാട് സ്കൂൾ യങ്ങ് ഫാർമേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. നാടൻ ഭക്ഷണ ശീലം ജീവിതത്തിൽ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുകൂടിയും രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ജീവിതത്തിന് പോഷകസമ്പുഷ്ടമായ നാടൻ വിഭവങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും സംഘടിപ്പിച്ച “നാടൻ വിഭവങ്ങളുടെ പ്രദർശനം” സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രോഗ്രാമിനോട് അനുബന്ധിച്ച് കേരള സർക്കാരിന്റെ ഈ വർഷത്തെ മികച്ച കുട്ടി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥിയുമായ മിൻഹ യാസീനെ യോഗത്തിൽ ആദരിച്ചു. സ്കൂൾ മാനേജർ കെ എ മുഹമ്മദ് Read More…
Author: Web Editor
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഘോഷയാത്ര നടത്തി
പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പൂഞ്ഞാർ 108-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഘോഷയാത്ര നടത്തി.
ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആഗസ്റ്റ് 19 തിങ്കളാഴ്ച 4 PM-ന് ചുമതലയേറ്റു. സൊസൈറ്റിയുടെ പ്രസിഡന്റായി രാജേഷ് R മാനംതടത്തിൽ, ഇടമറ്റം വൈസ് പ്രസിഡന്റായി കൃഷ്ണകാന്ത് K.C കൈപ്പുഴ, പൂഞ്ഞാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതി അംഗങ്ങളായി ജോബി ജോസഫ് കുന്നുംപുറത്ത് തീക്കോയി, പ്രിൻസ് അലക്സ് പുല്ലാട്ട് തീക്കോയി, റോയി ജോസഫ് ഏർത്തുകുന്നേൽ ഭരണങ്ങാനം, ജിസ്മി സ്കറിയ പെട്ടപ്പുഴ ഭരണങ്ങാനം, സിന്ധു ജി നായർ കടുംപാനിയിൽ പൂഞ്ഞാർ, ജോബിൻ കുരുവിള Read More…
റോഡ് കുറുകെ കടക്കുന്നതിനിടെ വയോധികയെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കുറവിലങ്ങാട് : തോട്ടുവ സ്വദേശിനി മേഴ്സി റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു. മേഴ്സിയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാർക്കും പരുക്ക്പറ്റി. തോട്ടുവ സ്വദേശിനി മേഴ്സി (65) പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കാളകെട്ടി സ്വദേശികൾ വൽസൻ (45) സതീഷ് (44) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചായിരുന്നു അപകടം
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഐ. പി. എസിന് യാത്രയയപ്പ് നൽകി
കോട്ടയം: ജില്ലയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം ജില്ലയില്‍ നിന്നും ട്രാൻസ്ഫറായി പോകുന്ന ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന് പോലീസ് അസോസിയേഷന്റെയും, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.വി നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവിക്ക് പോലീസ് അസോസിയേഷന്റെ സ്നേഹഹോപഹാരം നൽകി. ചടങ്ങിൽ പ്രേംജി കെ.നായര്‍ സംസ്ഥാന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ), എം.എസ് തിരുമേനി ( Read More…
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: വേഗത്തിൽ വന്ന കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ചാമക്കാലാ സ്വദേശികളായ കെ. ജെ ജോൺ (65) ക്രിസ്റ്റഫർ (9) ജെറോമിൻ (7) ക്രിസ് ആൽബിൻ (10) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ചേർപ്പുങ്കൽ പമ്പ് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.
എസ് എം വി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു
പൂഞ്ഞാർ: എസ് എം വി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജയശ്രീ ആർ അധ്യക്ഷത യോഗം സ്കൂൾ മാനേജർ അശോകവർമ്മ രാജ ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, പി ററി എ പ്രസിഡന്റ് രാജേഷ് പാറക്കൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജ പി . വി തുടങ്ങിയവർ സംസാരിച്ചു.
ഇംഗ്ലീഷ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ശ്രീമതി നിഷ ജോസ് കെ മാണി നിർവ്വഹിച്ചു
അടുക്കം : അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളി ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ശ്രീമതി നിഷ ജോസ് കെ. മാണി നിർവഹിച്ചു. “ലെക്സിക്കൺ” എന്നാണ് ഇംഗ്ലീഷ് ക്ലബ്ബിനു പേരിട്ടിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണം ശ്രീമതി നിഷ ജോസ് കെ മാണി നടത്തി. പ്രസ്തുത യോഗത്തിൽ ക്ലബ് കൺവീനർ ശ്രീമതി റുക്‌സാന പി കരീം സ്വാഗതം ആശംസിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ് ശ്രീ യാസർ സലിം Read More…
ഫുഡ് ഫെസ്റ്റിവൽ നടത്തി
ഈരാറ്റുപേട്ട: കാരക്കാട് സ്കൂൾ യങ്ങ് ഫാർമേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. നാടൻ ഭക്ഷണ ശീലം ജീവിതത്തിൽ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുകൂടിയും രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ജീവിതത്തിന് പോഷകസമ്പുഷ്ടമായ നാടൻ വിഭവങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും സംഘടിപ്പിച്ച “നാടൻ വിഭവങ്ങളുടെ പ്രദർശനം” സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രോഗ്രാമിനോട് അനുബന്ധിച്ച് കേരള സർക്കാരിന്റെ ഈ വർഷത്തെ മികച്ച കുട്ടി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥിയുമായ മിൻഹ യാസീനെ യോഗത്തിൽ ആദരിച്ചു. സ്കൂൾ മാനേജർ കെ എ മുഹമ്മദ് Read More…
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത്; സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം
മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർട്ട്. ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. വിട്ടുവീഴ്ച Read More…










