പാലാ: വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് സപ്ലൈക്കോയുടെ ഓണം ഫെയർ സൂപ്പർ മാർക്കറ്റുകൾ വലിയ സഹായമാണെന്ന് മാണി സി.കാപ്പൻ എം.എൽ.എ. സപ്ലൈക്കോ സൂപ്പർ മാർക്കറ്റിനോട് അനുബന്ധിച്ച് ആരംഭിച്ച ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നഗരസഭാധ്യക്ഷൻ ഷാജു വി . തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. ബിജി ജോജോ, ബാബു കെ. ജോർജ്, രൺജിത് ജി . മീനാഭവൻ, ബെന്നി മൈലാടൂർ, പീറ്റർ പന്തലാനി , വേണു വേങ്ങയ്ക്കൽ, സൗമ്യകുമാരി എം.കെ, സജിനി ബി, മഞ്ചു ഇ.ജി Read More…
Author: Web Editor
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
ചേർപ്പുങ്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ അതിഥി തൊഴിലാളികൾ ഉത്തർപ്രദേശ് ലക്നൗ സ്വദേശികളായ സനുഖാൻ ( 24) ചാൻബാബു(18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11.30യോടെ ചേർപ്പുങ്കൽ ജംക്ഷനു സമീപമായിരുന്നു അപകടം.
പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം: കരട് വിജ്ഞാപനം ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെ യോഗം 12ന്
ഈരാറ്റുപേട്ട : പശ്ചിമഘട്ട പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് മുൻപ് നിയമിച്ചിരുന്ന കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള പരിസ്ഥിതി ആഘാത പഠന കമ്മീഷൻ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ പശ്ചിമഘട്ട മേഖലകളിലെ ഭൂപ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഏതൊക്കെ ഭൂപ്രദേശങ്ങളാണ് പ്രസ്‌തുത ESA യിൽ പെടുത്തുന്നതിന് ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് 31.07.2024 ൽ പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനം പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ Read More…
തീം സോങ്ങ് പ്രകാശനം ചെയ്തു
രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കേന്ദ്ര ഗവൺമെന്റ് നടത്തുന്ന INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പിന്റെ തീം സോങ്ങ് പ്രകാശനം ചെയ്തു. വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയാണ് INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ്. 2024 സെപ്‌തംബർ 23 മുതൽ 27 വരെ തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്. കോളേജ് നേതൃത്വം നൽകി എഴുതി കംപോസ് ചെയ്ത് ആലാപനം നടത്തിയ തീം Read More…
മേലടുക്കത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; ഏഴ് പേര്‍ക്ക് പരുക്ക്
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇല്ലിക്കൽക്കല്ലിലെത്തി തിരികെ മടങ്ങിയ പോണ്ടിച്ചേരി കാരയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അപകടം. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരുക്കേറ്റ പോണ്ടച്ചേരി സ്വദേശികളായ മുരുകദാസ് (45 ) ബി.അയ്യപ്പൻ (36) വെങ്കിടേഷ് (36) അശോക് കുമാർ ( 43) നജീബ് (35) പി അയ്യപ്പൻ (36) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 7 Read More…
കൊച്ച് ഹമീദ് നിര്യാതനായി
ഈരാറ്റുപേട്ട: എം.ഇ.എസ് ജഗ്ഷൻ കാടാപുരം കൊച്ച്ഹമീദ് (84) കബറടക്കം കഴിഞ്ഞു. ഭാര്യ. പരീതുമ്മ. മക്കൾ. സത്താർ, ആരിഫാ, ആബിദ, സൗമിയ, ഷാമില, യൂനുസ്. മരുമക്കൾ. പരേതനായ ഇബ്രാഹിം, നാസർ, അലിയാർ, റിയാസ്, ഹാജറ, സീനത്ത്
മുണ്ടക്കയത്ത് കോസ് വേ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം : പ്രാഥമിക അനുമതി ലഭിച്ചു
മുണ്ടക്കയം : മുണ്ടക്കയത്ത് ടൗണിൽ നിന്നും കോസ് പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി സർവ്വേ നടപടികളും, ഇൻവെസ്റ്റിഗേഷനും, ഡിസൈനും മറ്റും തയ്യാറാക്കുന്ന പ്രവർത്തികൾക്ക് 5.14 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അടിക്കടി ഉണ്ടായ പ്രളയങ്ങൾ നിലവിലുള്ള കോസ് വേ പാലത്തിനെ ദുർബലമാക്കിയിട്ടുണ്ട്. മുണ്ടക്കയം ടൗണിൽ നിന്നും എരുമേലി, പുഞ്ചവയൽ, കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള മുഴുവൻ ആളുകളും യാത്ര ചെയ്യുന്നതിന് നിലവിലുള്ള കോസ് വേ പാലമാണ് ഉപയോഗിച്ചുവരുന്നത്. ഇതുമൂലം Read More…
കരിക്കനാട്ട് ഓമന നിര്യാതയായി
പൂഞ്ഞാർ: കടലാടിമറ്റം കരിക്കനാട്ട് പരേതനായ ശ്രീധരൻ്റെ (ഓമന ചേട്ടൻ) ഭാര്യ ഓമന ശ്രീധരൻ (65) നിര്യാതയായി. സംസ്കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ. പരേത മൂന്നാംതോട് കൊടുംപ്ലാവില്‍ കുടുംബാംഗം. മക്കൾ: ജൂലി, പിങ്കി (പിങ്കി ടെയ്ലേഴ്സ് ആൻ്റ് ബ്യൂട്ടി പാർലർ, ഈരാറ്റുപേട്ട) മരുമക്കൾ: റെജി (കാലാപ്പള്ളിൽ മങ്കൊമ്പ്, രാജൻ (പതിയിൽ ഭരണങ്ങാനം).
പാലാ മരിയ സദനത്തിന് ഒരു കൈത്താങ്ങ്,യൂത്ത് ഫ്രണ്ട് എം പാലായിൽ പായസമേള ആരംഭിച്ചു
പാലാ: സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുന്ന പാലാ മരിയ സദനo അഭയകേന്ദ്രത്തിന് സ്വാന്തനമേകാൻ യൂത്ത് ഫ്രണ്ട് എം പാലാ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പായസമേള ആരംഭിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പായസ മേള ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാലാകുന്ന സഹായം എത്തിക്കണം എന്നുള്ള കാര്യത്തിൽ യൂത്ത് ഫ്രണ്ട് എന്നും മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തം അടക്കമുള്ളവ നമ്മെ ഓർമ്മിപ്പിക്കുന്നതും അതുതന്നെയാണ്. പായസമേളയിലൂടെ ലഭിക്കുന്ന ലാഭം നിരവധി Read More…
വലിയപറമ്പിൽ (ചക്കാലയിൽ) സാലി നിര്യാതയായി
പൂഞ്ഞാർ: പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെ. ആന്റണിസ് പള്ളി കുടുംബ കല്ലറയിൽ. പരേത പിണ്ണാക്കനാട് കാക്കല്ലിയിൽ കുടുംബാoഗം. മക്കൾ: ജോo, റോസ്‌മി, ട്രീസ, ടോം. മരുമക്കൾ: സിൽസൺ തിരുവനന്തപുരം, അജോ കരിപ്പാമറ്റത്തിൽ, പാദുവ.










