ഈരാറ്റുപേട്ട : മാധ്യമപ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടക്ക് സമീപം തിടനാട് ,വീട്ടുവളപ്പിൽ. ഭർത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).
Author: Web Editor
അനുശോചന യോഗം സംഘടിപ്പിച്ചു
പൂഞ്ഞാർ: സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. സി.പി.ഐ.എം മുൻ ജില്ലാ കമ്മറ്റി അംഗം ഇ.എ മോഹനൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര പ്രസിഡൻ്റ് റോജി തോമസ്, സി.പി.ഐ ദാസപ്പൻ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ദേവസ്യാച്ചൻ വാണിയപ്പുര, ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര സോമരാജൻ ആറ്റുവേലിൽ, Read More…
സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി മുരിക്കും വയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജൂവൽ തോമസ്
സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജൂവൽ തോമസ്. ചെന്നൈയിൽ നടന്ന ജൂണിയർ സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയത്. ചെന്നൈയിൽ നടക്കുന്ന ജൂണിയർ സാഫ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയും 50 അംഗ ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്നുള്ള ഏക പുരുഷ അംഗം കൂടിയാണ് പാറത്തോട് ചിറ്റടി Read More…
കമ്മ്യൂണിറ്റി ലീഡേഴ്സിനായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കുറവലങ്ങാട് : ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബങ്ങളെ അരാജകത്വത്തിലേക്ക് തള്ളി വിടുകയാണെന്നും അതിൽ നിന്നും മോചനം നേടാനുള്ള സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസി കേരളയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓഡിനേറ്റിംഗ് ഏജൻസി, ചങ്ങനാശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ കമ്മ്യൂണിറ്റി ലീഡേഴ്സിനായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. പഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി അധ്യക്ഷത Read More…
ഓണാഘോഷം നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് വാദ്യമേളങ്ങളും തുടർന്ന് വിവിധ കലാപരിപാടികളും വടം വലി ഉൾപ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും നടത്തി. സോഷ്യൽവർക്ക് ഡിപ്പാർട്ട്മെൻറിൻ്റെ നേതൃത്വത്തിൽ കോളേജ് പ്രവേശന കവാടത്തിൽ വലിയ പൂക്കളം ഒരുക്കി.ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മലയാളി മങ്ക, മലയാളി മാരൻ മത്സരത്തിൽ മലയാളി മങ്കയായി. അൻസുപ്രിയ രാജേഷ് ബിസിഎ, ഫസ്റ് റണ്ണർ അപ്പ് ആൻമരിയ എം എസ് ഡബ്ലിയു സെക്കൻഡ് റണ്ണർ അപ്പ് – മോൻസി എം Read More…
കൊഴുവനാൽ സ്കൂളിൽ ഓണാഘോഷം പൊടി പൂരം;ഒത്തൊരുമിച്ച് നാട്ടുകാരും
കൊഴുവനാൽ: ഓണാഘോഷവുമായി ഇത്തവണയും കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കൻഡറി സ്കൂൾ. പഴമയുടെ ഗരിമ നിലനിർത്തിക്കൊണ്ട് തനത് ആഘോഷങ്ങളുമായി സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിലെ ഓണാഘോഷം ഓണനിലാവ് 2K24 ശ്രദ്ധേയമായി. ആകർഷകങ്ങളായ നാടൻകലാരൂപങ്ങളും ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയും കൊഴുവനാലിന്റെ വീഥികളെ ആഘോഷത്തിമിർപ്പിൽ ആറാടിച്ചു. കുട്ടിപ്പുലികളും പുലി വേട്ടക്കാരും മാവേലി മന്നനും വാമനനും മലയാളിമങ്കയും കേരള ശ്രീമാനും തിരുവാതിരയും അണിനിരന്ന ഘോഷയാത്ര കാണികൾക്ക് ഓണവിരുന്നായി. പുലികളെ പിടിക്കാൻ പുത്തൻ തന്ത്രങ്ങളുമായി ഇറങ്ങിയ കുട്ടിവേട്ടക്കാർ കാഴ്ചക്കാരിൽ കൗതുകവും ഒപ്പം Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തപ്പെട്ടു
ഇടമറുക്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹംഗർ റിലീഫ് (വിശക്കുന്നവർക്ക് ആഹാരം) പ്രോജക്ടിന്റെ ഭാഗമായി മൂന്നിലവ്, തലപ്പലം, മേലുകാവ് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട 120 കുടുംബങ്ങൾക്ക് കെ എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 12 നിത്യോപയോഗ സാധനങ്ങളടങ്ങിയ ഓണകിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് Read More…
തീക്കോയിൽ കുടുംബശ്രീ ഓണ വിപണന മേള ആരംഭിച്ചു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തും, കുടുംബശ്രീ സി.ഡി.എസി ന്റെ ആഭിമുഖ്യത്തിൽ തിരുവോണത്തിന് മുന്നോടിയായി ഓണവിപണമേള പഞ്ചായത്ത് ജംഗ്ഷനിൽ ആരംഭിച്ചു. മൂന്ന് ദിവസത്തേക്കാണ് ഓണവിപണി ഒരുക്കിയിട്ടുള്ളത്. എല്ലാവിധ പച്ചക്കറി സാധനങ്ങളും ന്യായവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. ഇന്ന് ഒറ്റയീട്ടി സാംസ്കാരിക നിലയത്തിലും ഓണവിപണി ഉണ്ടായിരിക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് ഓണവിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ഗ്രാമപഞ്ചായത്ത് Read More…
കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്നും കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി പ്രാദേശിക സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ട് ആകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കുടുംബശ്രീ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുലിക്കുന്ന് എസ് ടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. ഐ ഡി കാർഡ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശൂഭേഷ് Read More…
തീക്കോയി സഹകരണ ബാങ്കിൽ ഓണം വിപണിയും സേവനാ ഇക്കോഷോപ്പിൽ കർഷക ചന്തയും ആരംഭിച്ചു
തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു. ബാങ്ക് ഹെഡ് ഓഫീസിനോട് അനുബന്ധിച്ചുള്ള കൺസ്യുമർ സ്റ്റോറിലാണ് ഓണം വിപണി. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ സബ്‌സിഡി കിറ്റ് പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ ഓണം വിപണിയിൽ ലഭ്യമാണ്. സഹകരണ ഓണം വിപണിയുടെ ഉൽഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ നിർവഹിച്ചു. അതോടൊപ്പം സംസ്ഥാന കൃഷി വകുപ്പിന്റെയും തീക്കോയി കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ തീക്കോയി സഹകരണ കർഷക സമിതിയുടെ നേതൃത്വത്തിലുള്ള പഴം Read More…











