മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലായി മലയോര മേഖലകളിലും, ആദിവാസി മേഖലകളിലുമായി പതിനായിരത്തോളം ചെറുകിട- നാമമാത്ര കൈവശ ഭൂ ഉടമകൾക്ക് പട്ടയം നൽകുന്നതിനുവേണ്ടി മുണ്ടക്കയത്ത് അനുവദിച്ച സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ ഉദ്ഘാടനവും, ജില്ലാതല പട്ടയമേളയും 17-)o തീയതി വ്യാഴാഴ്ച റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ മുണ്ടക്കയത്ത് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ് സ്വാഗതം Read More…
Author: Web Editor
വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് Read More…
കലോത്സവം നടത്തി
മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധ സ്റ്റേജുകളിൽ നടന്ന വരുന്ന കലോത്സവം വിവിധ മത്സരങ്ങളോട് കൂടി ഇന്ന് സമാപിക്കുന്നതാണ്. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം അമൃതാ ടി വി സൂപ്പർ ഡ്യൂപ്പർ ഫെയിം സുനിൽ ബാബാ നിർവ്വഹിച്ചു. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ: സതീഷ് DJ, വി Read More…
പി. പി ദിവ്യക്കെതിരെ അത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: എ.ഡി.എം. നവിൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എ.ഡി.എം അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ സി.പി.എം നേതാവുകൂടിയായ ദിവ്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നവിൻ ബാബുവിനെതിരെ സർക്കാരിനെക്കൊണ്ട് നടപടി എടുപ്പിക്കുവാനുളള ആർജ്ജവം കാട്ടണമായിരുന്നുവെന്നും സജി പറഞ്ഞു. എ.ഡി.എമ്മിന്റെ അഴിമതിയെക്കുറിച്ച് ക്ഷണിക്കാത്ത വേദിയിലെത്തി മാധ്യമങ്ങളുടെ മുന്നിൽ പരസ്യ അധിക്ഷേപം നടത്തി ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ Read More…
‘സാമ്പത്തിക സാക്ഷരത’; അരുവിത്തുറ കോളേജ് “അർത്ഥ നിർമ്മിതി’യുമായി ധാരണാപത്രം ഒപ്പുവച്ചു
അരുവിത്തുറ :സെൻറ് ജോർജ് കോളേജ് അരുവിത്തുറ മുംബൈ ആസ്ഥാനമായ് പ്രവർത്തിക്കുന്ന “അർത്ഥ നിർമ്മിതി’ ഫൗണ്ടേഷനുമായ് ചേർന്ന് വിദ്യാർത്ഥികളെ സാമ്പത്തിക സാക്ഷരത പരിശീലിപ്പിക്കുന്നതിനായി സൗജന്യപദ്ധതിയുടെ ധാരണാപത്രത്തിലൊപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, അർത്ഥനിർമ്മിതി ഫൗണ്ടേഷന്റെ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന്, ധാരണാപത്രം കൈമാറി. പ്രസ്തുത ചടങ്ങിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി .അനീഷ് പി.സി, പ്ലേസ്മെൻറ് ഓഫീസർ ബിനോയ് സി ജോർജ് അർത്ഥനിർമ്മിതിയുടെ പാലാ റീജിയണൽ Read More…
ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം
പ്രവിത്താനം :മാർ കാവുകാട്ട് ഹോസ്പിറ്റലിനുസമീപം ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. കുറ്റിക്കാട്ട് തോമസ് അഗസ്റ്റിൻ (68) വീട്ടിലേക്ക് പോകാനായി സ്കൂട്ടറിൽ റോഡുക്രോസ് ചെയ്യുന്ന സമയത്ത് കോട്ടക്കലിൽ നിന്നും ഈന്തപഴവുമായിവന്ന ലോറി പുറകിൽ നിന്നും ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറി ഡ്രൈവർ മൗൻസുവിനെതിരെ പാല പോലീസ് കേസടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തു.
എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി, കൊലപാതകത്തിന് തുല്യമായ സംഭവമെന്ന് കോണ്‍ഗ്രസ്
എഡിഎമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്ഷണിക്കാതെ യാത്രയപ്പു ചടങ്ങിനെത്തി മനപ്പൂര്‍വ്വം തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പരസ്യമായി ആക്ഷേപിക്കുയായിരുന്നു പി. പി. ദിവ്യയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നിയമനടപടി വേണമെന്നും രാജിവെച്ച് നിയമനടപടി നേരിടണമെന്നുമാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ദിവ്യക്കെതിരെ Read More…
ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രവർത്തക സംഗമം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്‌ലാമി ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഏരിയകളുടെ സംയുക്ത മേഖലാ പ്രവർത്തക കൺവെൻഷൻ അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എം.എസ്.എ. റസാഖ് ഖുർആൻ ദർസ് നടത്തി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമോഫോബിയക്കൊപ്പം ജമാഅത്ത് ഫോബിയയും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ മുന്നിൽനിർത്തിയാണ് ഇതിനുള്ള ശ്രമമെന്ന് അബ്ദുൽ ഹക്കീം നദ്‌വി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ തണലിൽ സംഘ്പരിവാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ വഴിയേയാണ് Read More…
മുനമ്പം -വഖഫ് വിഷയത്തിൽ ഇടയന്മാരെയും ആടുകളെയും ഒരുപോലെ തള്ളിക്കളഞ്ഞ ഇടത് -വലത് ജനപ്രതിനിധികൾ ; ഇനിയും ഇവരെ അരമനകളുടെ പടികയറാൻ അനുവദിക്കരുത് :അഡ്വ.ഷോൺ ജോർജ്
മലയാള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു ചെയ്തില്ല എന്ന മട്ടിൽ കൈകാര്യം ചെയ്‌ത ഒരു സംഭവമുണ്ട്. കേന്ദ്രം കൊണ്ടുവന്നിട്ടുള്ള വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായിട്ടു പ്രമേയം പാസ്സാക്കി എന്നതാണ് വാർത്ത. അതായതു കേരള കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വമായ കെ സി ബി സിയുടെ, സീറോ മലബാർ സഭയുടെ ഈ കാണുന്ന അഭിപ്രായത്തിന് പുല്ലുവിലയാണ് 140 ജനപ്രതിനിധികൾ കൊടുത്തതെന്നർത്ഥം. മുനമ്പം തീരത്തെ അറുനൂറിൽ അധികം വരുന്ന കുടുംബങ്ങൾ വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ വഖഫ് Read More…
വ്യത്യസ്ത അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്നിലവിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മൂന്നിലവ് സ്വദേശി ആൽവിൻ റെജിക്ക് ( 22) പരുക്കേറ്റു. പാലായിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ചെങ്ങളം സ്വദേശി ജോസ് ജോണിന്( 60) പരുക്കേറ്റു.











