Erattupetta

ലൈബ്രറികള്‍ക്ക് ഉപകരണ വിതരണം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട : 2024-25 വാര്‍ഷിക പദ്ധതിയില്‍ വിവധ ലൈബ്രറികള്‍ക്ക് അടിസ്ഥാന സൌകര്യവികസനവുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍, ടെലിവിഷന്‍, അലമാര, പ്രിന്റര്‍ എന്നിങ്ങനെ വിവിധ ഉപകരണങ്ങളുടെ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ്കുട്ടി ജോസഫ്, ഗീതാ നോബിള്‍, സ്കറിയാ ജോര്‍ജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി, ക്ഷേമകാര്യ Read More…

Erattupetta

കാരയ്ക്കാട്- ഇളപ്പുങ്കൽ പാലം : ഇൻവെസ്റ്റിഗേഷന് 5.32 ലക്ഷം രൂപയുടെ ഭരണാനുമതി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിൽ കാരയ്ക്കാട്- ഇളപ്പുങ്കൽ ഭാഗത്ത് മീനച്ചിലാറിന് കുറുകെ പുതിയപാലം നിർമ്മിക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി സോയിൽ ടെസ്റ്റ് ഉൾപ്പെടെ സർവ്വേ നടത്തുന്നതിനും, ഇൻവെസ്റ്റിഗേഷനും, പാലം രൂപകല്പനയ്ക്കുമായി അഞ്ച് ലക്ഷത്തി മുപ്പത്തി രണ്ടായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായും എംഎൽഎ പറഞ്ഞു. 2024-25 സംസ്ഥാന ബഡ്ജറ്റിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിർദ്ദേശാനുസരണം പാലം നിർമാണത്തിനായി ടോക്കൺ പ്രൊവിഷനോടുകൂടി Read More…

Kadaplamattam

അഖിലകേരള ഇൻറർ സ്കൂൾ ഇംഗ്ലീഷ് സ്പെല്ലിംഗ് കോമ്പറ്റീഷൻ

കടപ്ലാമറ്റം: സെൻറ് ആൻറണീസ് ഹൈ സ്കൂളിൽ അഖില കേരള ഇംഗ്ലീഷ് സ്പെല്ലിംഗ് കോമ്പറ്റീഷൻ സ്പെൽ ബീ 3.0 ഒക്ടോബർ 19 ശനിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ മനേജർ റവ.ഫാ. ജോസഫ് മുളഞ്ഞനാൽ മത്സരം ഉദ്ഘാടനം ചെയ്തു .ഹെഡ് മാസ്റ്റർ ശ്രീ ബന്നിച്ചൻ പി.ഐ. അദ്ധ്യക്ഷനായിരുന്നു. അസി.മാനേജർ റവ.ഫാ.ജോൺ കൂറ്റാരപ്പള്ളിൽ ,പി.റ്റി.എ. പ്രസിഡന്റ് ജോതിഷ് കോക്കപ്പുറം , സ്പെൽ മാസ്റ്റർ അന്നു മരിയ മൈക്കിൾ കുര്യാക്കോസ് ,എം പി റ്റി എ പ്രസിഡൻറ് ലീന സുനിൽ, പ്രോഗ്രാം കോർഡിനേറ്റർമാരായ എയ്‍സ്‍വിൻ Read More…

Aruvithura

അരുവിത്തുറ കോളേജിൽ ചലച്ചിത്ര നിർമ്മാണ ശില്പശാല

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ചലച്ചിത്ര നിർമ്മാണത്തിൻ്റെയും ഡോക്യുമെൻ്ററി നിർമ്മാണത്തിൻ്റെയും നവീനവും ക്രിയാത്മകവുമായ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത ശില്പശാല സംഘടിപ്പിച്ചു. കോളജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകയും തേവര എസ് എച്ച് കോളേജ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡീനുമായ ഡോ. ആശ ആച്ചി ജോസഫ് നിർവഹിച്ചു. ചലച്ചിത്ര അഭിരുചിയുള്ളവർ നിരന്ത പ്രയ്തനങ്ങളിലൂടിയും ക്രിയാത്മക ചിന്തകളിലൂടിയും കടന്നുപോകേണ്ടതുണ്ട്. സങ്കേതികവിദ്യയുടെ വളർച്ച സിനിമയെ കൂടുതൽ ലളിതവും സുന്ദരവുമാക്കുമെന്നും Read More…

Erattupetta

കൃപാസനത്തിലേക്ക് ഈരാറ്റുപേട്ട കെ എസ് ആർ ടി സിയുടെ സ്പെഷ്യൽ സർവീസ്; ഒക്ടോബർ 26 ന്

ഈരാറ്റുപേട്ട : കൃപാസനം ജപമാലറാലിയിൽ പങ്കെടുക്കുവാൻ പോകേണ്ടവർക്കായി ഒക്ടോബർ 26 ന് ഈരാറ്റുപേട്ട കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ്. ഒക്ടോബർ 26 ന് രാവിലെ 7 മണിക്ക് മുൻപ് കലവൂർ കൃപാസനത്തിൽ എത്തിച്ചേരുന്ന രീതിയിൽ ആണ് ബസ്സുകൾ പുറപ്പെടുന്നത്. 7 മണിക്ക് കൃപാസനത്തിൽ നിന്ന് പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചയ്ക്ക് 12 മണിക്ക് അർത്തുങ്കൽ ബസലിക്കയിൽ എത്തിച്ചേരും. തിരികെയുള്ള യാത്ര അർത്തുങ്കൽ പള്ളിയിൽ നിന്നായിരിക്കും. ബുക്കിങ്ങിനായി ബന്ധപ്പെടുക : 9061850555, 9745653467,9645457038.

Pala

പാലാ ഉപജില്ല ശാസ്ത്രോത്സവം ; IGNITE -2024 ഓവറോൾ സെക്കന്റ്‌ നേടി പ്ലാശനാൽ സെന്റ്.ആന്റണിസ് സ്കൂൾ

2024-25 അധ്യയന വർഷത്തിലെ പാലാ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം – IGNITE -2024 ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ- ഐടി മേളകളിൽ പ്ലാശനാൽ സ്കൂൾ ഓവറോൾ സെക്കന്റ്‌ നേടി. 2024-25 അധ്യയന ഗണിതശാസ്ത്ര-പ്രവർത്തി പരിചയ മേളയിൽ ഓവറോൾ ഫസ്റ്റും. സാമൂഹ്യശാസ്ത്ര-ഐടി മേളകളിൽ ഓവറോൾ സെക്കന്റും ആയി പ്ലാശനാൽ സ്കൂൾ തിളക്കമർന്ന വിജയം നേടി. വിജയികളെയും അവരെ ഒരുക്കിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ അനുമോദിച്ചു.

Kadaplamattam

കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ വിളവെടുപ്പുത്സവം

കടപ്ലാമറ്റം മേരി മാതാപബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോൺ കൂറ്റാരപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മോബി മാത്യു, വൈസ് പ്രിൻസിപ്പാൾ ശ്രീമതി റാണി ഐസക്, അധ്യാപകൻ ശ്രീ. അനിൽ ജോർജ് എന്നിവരുടെ മഹനീയ സാന്നിധ്യവും തദവസരത്തിൽ ലഭ്യമായിരുന്നു. വെണ്ട, ചീര, വഴുതന, പയർ, തക്കാളി,പച്ചമുളക് എന്നിവയാണ് കുട്ടികൾ കൃഷി ചെയ്തത്. ക്ലാസ് മുറിക്കുള്ളിലെ പഠനങ്ങളോടൊപ്പം കുട്ടികളിൽ ജീവിതപാഠങ്ങളുടെ Read More…

Thalappalam

പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും കണ്ണടച്ചിരിക്കുന്ന അധികാരികള്‍ക്കെതിരെബിജെപി തലപ്പലം പഞ്ചായത്ത് കമ്മറ്റി യോഗം പ്രതിക്ഷേധിച്ചു

തലപ്പലം :പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ഒരു നടപടിയും എടുക്കാത്ത അധികാരികള്‍ക്കെതിരേ ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രതിക്ഷേധം രേഖപ്പെടുത്തി. പലതവണ വാഹനാപകടങ്ങള്‍ ഉണ്ടാകുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടും ഒരു പരിഹാരമാര്‍ഗ്ഗം കാണുകയോ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യാത്തത് പ്രതിക്ഷേധാര്‍ഹമാണെന്ന് ബിജെപി തലപ്പുലം കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പി. കെ. പറഞ്ഞു. ഇതിനൊരു പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിക്ഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ വിവിധ വകുപ്പുകളിലെ അധികാരികള്‍ക്ക് പരാതികള്‍ നല്‍കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. Read More…

Erumeli

ശബരിമല അവലോകനയോഗം മാറ്റി

എരുമേലി : ശബരിമല തീർത്ഥാടനകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ എരുമേലി ദേവസ്വം ഹാളിൽ നടത്താനിരുന്ന ശബരിമല അവലോകനയോഗം ചില സാങ്കേതിക കാരണങ്ങളാൽ 25-)o തീയതി 11.30 ന് എരുമേലി ദേവസ്വം ഹാളിൽ ചേരുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

Erattupetta

എസ്.ഡി.പി.ഐ. വാഹന ജാഥ സമാപിച്ചു

ഈരാറ്റുപേട്ട : പിണറായി പോലീസ് – ആർ.എസ്.എസ്. കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ജന ജാഗ്രത ക്യാമ്പയിൻറെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹലീൽ തലപ്പള്ളി നയിച്ച വാഹന പ്രചാരണ ജാഥ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി പറത്തോട് പഞ്ചായത്തിലെ ഇടകുന്നം പള്ളിമുക്കിൽ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം ഉത്ഘാടനം ചെയ്തു. എറണാകുളം ജില്ലാ കമ്മറ്റി അംഗം സനൂപ് പട്ടിമറ്റം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ Read More…