General

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം 6 ന്

മൂലമറ്റം : സെൻറ് ജോർജ് യു.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 5 , 6 തീയതികളിൽ നടക്കും. 5 ന് രാവിലെ 10 ന് കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ : തോമസ് താന്നിമലയിൽ അധ്യക്ഷത വഹിയ്ക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , സിസ്റ്റർ ബെൻസി എന്നിവർ പ്രസംഗിക്കും . ഉച്ചകഴിഞ്ഞ് കലാവിരുന്ന്. Read More…

Pala

മാതൃവേദി പാലാ മേഖല പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു

പാലാ: മാതൃവേദി പാലാ മേഖലയുടെ 2025 – 2026 വർഷത്തെ പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു. പാലാ മേഖലയുടെ രക്ഷാധികാരി റവ.ഡോ.ജോസ് കാക്കല്ലിൽ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പാലാ കത്തീഡ്രൽ മേഖല ഡയറക്ടർ റവ. ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് ശ്രീമതി ലിസ്സിക്കുട്ടി മാത്യു സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി ഫോൻസി ടോം നന്ദിയും ആശംസിച്ചു. മേഖലാ ജോയിന്റ് ഡയറക്ടർ റവ. സി. ബെറ്റി SH, രൂപത ആനിമേറ്റർ ഡയാന Read More…

Pala

പാലായിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി

പാലാ: മേവടയിൽ സ്വകാര്യ ഉടമസ്ഥയിൽ ഉള്ള പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ശാസ്ത്രീയ പരിശോധനായ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ഡിസംബർ 21 ന് 84 കാരനായ മാത്യു തോമസിനെ കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോൾ അസ്ഥികൂടം കിട്ടിയത്.

Melukavu

മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും

മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും, കോളേജിലെ പൂർവ വിദ്യാർത്ഥികളും, ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയും, പാലാ ബ്ലഡ്‌ ഫോറവും, സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു. പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ: ഷോൺ ജോർജ്ജ് നിർവഹിക്കുന്നു. ഡയാലിസിസ് കിറ്റ് Read More…

Aruvithura

കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെ ജോർജ്ജയ നാദം പുറത്തിറങ്ങി

അരുവിത്തുറ :കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടിന് ആദ്യ പ്രതി നൽകിയാണ് ജോർജ്ജയ നാദത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്. പ്രകാശന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം മേധാവി ജൂലി ജോൺ അധ്യാപികമാരായ മഹിമ യു.പി മെറിൻ സാറ Read More…

Obituary

തെക്കേടത്ത് കാർത്യാനി (തങ്കമ്മ) നിര്യാതയായി

കുന്നോന്നി: തെക്കേടത്ത് കുട്ടപ്പൻ്റെ ഭാര്യ കാർത്യാനി (തങ്കമ്മ – 84) നിര്യാതയായി. സംസ്കാരം ഇന്ന് (03-02-25, തിങ്കൾ) 4.30 ന് വീട്ടുവളപ്പിൽ. പരേത കിടങ്ങൂർ കയ്യാലയിൽ കുടുംബാംഗം. മക്കൾ: രഘു, ഷാജി, സലിൻ, മിനി (അങ്കണവാടി ടീച്ചർ പൂഞ്ഞാർ) മരുമക്കൾ: സരള ചിറ്റിലക്കാട്ട് ഭരണങ്ങാനം, അംബിക കാട്ടിളയിൽ ഏന്തയാർ, അനിൽ നെല്ലിക്കുന്നേൽ പനച്ചികപ്പാറ.

Crime

മേലുകാവ് സ്വദേശി സാജൻ സാമുവലിന്റെ മൃതദേഹം പായിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ജനുവരി മുപ്പതാം തീയതിയാണ് മേലുകാവ് സ്വദേശി സാജനെ കാണാതായത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എന്‍.എ. പരിശോധന വേണ്ടിവരും. എന്നിരുന്നാലും ഇത് സാജന്റെ മൃതദേഹമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സാജന്‍, സ്ഥിരം കുറ്റവാളി ആയിരുന്നുവെന്നാണ് വിവരം. മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കുമേല്‍ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്കു Read More…

Ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കൾച്ചറൽ ഫിയസ്റ്റയും ‘റൺവേ റേഡിയൻസ് ‘ ഫാഷൻ ഷോയും നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ ‘ഫ്ലാഷ് 2K25’ കൾച്ചറൽ ഫിയസ്റ്റയും ‘റൺവേ റേഡിയൻസ് ‘ ഫാഷൻ ഷോയും നടത്തി. ഫെസ്റ്റിനോടനുബന്ധിച്ചു വിദ്യാർഥികൾ വിവിധ കലാ കായിക പരിപാടികൾ അവതരിപ്പിച്ചു.’റൺവേ റേഡിയൻസ് ‘ ഫാഷൻ ഷോയിൽ വിവിധ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിദ്യാർഥികൾ പങ്കെടുത്തു. കോളേജ് മാനേജർ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, മാജിക് ടെയിൽസ് ഫാഷൻ ഇന്ത്യ Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകട​ങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കട്ടച്ചിറ സ്വദേശി വൈശാഖിനു ( 35) പരുക്കേറ്റു. മാന്താടിക്കവല ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് മറ്റക്കര ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ളാക്കാട്ടൂർ സ്വദേശികളായ അനന്ദു (23) നന്ദു ( 21) എന്നിവർക്ക് പരുക്കേറ്റു.

Crime

കോട്ടയത്ത് സംഘര്‍ഷത്തിനിടെ അക്രമിയുടെ മര്‍ദനമേറ്റ്‌ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഏറ്റുമാനൂർ: കാരിത്താസ് ജംക്‌ഷനു സമീപം അക്രമിയെ പിടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദ് ആണ് മരിച്ചത്. ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി, നിലത്തു വീണ ഉദ്യോഗസ്ഥനെ ചവിട്ടി പരുക്കേല്‍പ്പിച്ചു. തളര്‍ന്നു വീണ ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശിയായ ജിബിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി സിപിഒ ശ്യാമപ്രസാദ് തെള്ളകത്തെ Read More…