Melukavu

സൗജന്യ മെഡിക്കൽ ക്യാമ്പ് മേലുകാവുമറ്റത്ത്

മേലുകാവ്: മാർ സ്ലീവാ മെഡിസിറ്റി പാലാ, മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവക എന്നിവയുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി – അസംപ്ഷൻ മെഡിക്കൽ സെൻ്റർ മേലുകാവുമറ്റത്ത് വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 3 (ഞായാറാഴ്ച) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്നതാണ്. കാർഡിയോളജി , പൾമനറി മെഡിസിൻ , ന്യൂറോളജി, ജനറൽ മെഡിസിൻ,ഫാമിലി മെഡിസിൻ, ഫിസിക്കൽ‌ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. സൗജന്യമായി പി.എഫ്.ടി, ഇ.സി.ജി, ബ്ലഡ് ഷു​ഗർ Read More…

Erattupetta

ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം നവംബർ 2 ന്

ഈരാറ്റുപേട്ട : പത്ര ദൃശ്യമാധ്യമ പ്രവർത്തകർ ചേർന്ന് ഈരാറ്റുപേട്ടയിൽ രൂപീകരിച്ച പ്രസ് ക്ലബ്ബ് നഗരസഭാ ഓഫീസിനടുത്ത് പുളിക്കീൽ ബിൽഡിംഗിൽ നവംബർ 2 ന് പ്രവർത്തനം ആരംഭിക്കുന്നു. പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വ്യാപാരഭവനിൽ നടക്കും. ക്ലബ്ബ് പ്രസിഡൻ്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻറ് ഹസീബ് വെളിയത്ത് സ്വാഗതം പറയും. മുൻ നഗരസഭ ചെയർമാനും ഇ ന്യൂസ് എഡിറ്ററുമായ വി.എം.സിറാജ് ആമുഖ പ്രഭാഷണം നടത്തും. സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം Read More…

General

ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷികം ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി

കുന്നോന്നി : ഭാരതത്തിൻ്റെ ഉരുക്കുവനിത മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 40ാം ചരമവാർഷികം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഇന്ദിരാ ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുൻപിൽ കോൺഗ്രസ് പ്രാവർത്തകർ പുഷ്പാർച്ചന നടത്തി. പരിപാടികൾക്ക് വാർഡ് പ്രസിഡൻ്റ് ജോ ജോ വാളിപ്ളാക്കൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ അനീഷ് കീച്ചേരി ഡെന്നി പുല്ലാട്ട് റ്റോമി വാളി പ്ളാക്കൽ തങ്കച്ചൻ മാങ്കുഴയ്ങ്കൽ ജിമ്മി ജോസഫ് കേശവൻ മരുവത്തിങ്കൽ അലക്സ് വള്ളിയാംതടത്തിൽ സി.വി സോമൻ Read More…

Pala

പാലാ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങൾക്കും അനധികൃത പാർക്കിംഗുകൾക്കും എതിരെ നടപടി വേണം

പാലാ: പാലാ നഗരത്തിലെ മുഴുവൻ നടപ്പാത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് വി ഫോർ പാലാ രൂപീകരണ യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയ്യടക്കി വച്ചിരിക്കുകയാണ്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നടപടികളെന്ന് യോഗം ചൂണ്ടിക്കാട്ടി. ചിലയിടങ്ങളിൽ നടപ്പാതകൾ സ്ഥാപനങ്ങളുടെ താത്പര്യാർത്ഥം കോൺക്രീറ്റിംഗ് വരെ നടത്തി സ്വന്തമാക്കിയിരിക്കുകയാണ്. സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ വാഹനങ്ങളും സർക്കാർ വാഹങ്ങളും നടപ്പാത കൈയ്യേറി പാർക്കിംഗ് നടത്തുന്നത് പാലായിൽ നിത്യ സംഭവമായി മാറി. ഇതുമൂലം വിദ്യാർത്ഥികളടക്കമുള്ള കാൽനടക്കാർ ദുരിതത്തിലാണ്. മിക്കയിടത്തും അനധികൃത Read More…

Aruvithura

യുവത്വത്തിന്റെ ഉൾത്തുടിപ്പുകളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് യൂണിയൻ ഉദ്ഘാടനം

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ 2024 -25 അധ്യായന വർഷത്തെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ക്യാമ്പസിൽ നടന്നു . പ്രശസ്ത യുവ സംഗീതജ്ഞൻ ഹന്നാൻ ഷാ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫസർ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ സ്റ്റാഫ് കോഡിനേറ്റർ ഡോ.ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർമാൻ ജിത്തു വിനു, യൂണിയൻ Read More…

General

മെഡിക്കൽ – ലീഗൽ ക്യാമ്പ് 02.11.2024 ന്

ഗോത്രവർദ്ധൻ പദ്ധതിയുടെ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ,മേലുകാവുമറ്റം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്,പാലാ ജനറൽ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും നിയമ ബോധവത്ക്കരണ ക്ലാസും നടത്തപ്പെടുന്നു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ചാർളി ഐസകിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബഹുമാനപ്പെട്ട മാണി സി കാപ്പൻ ഉൽഘാടനം ചെയ്യുന്നതുമാണ്. പരിപാടിയിൽ അദാലത്തിൽ പരിഗണിക്കാവുന്ന പരാതികളും സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷനും സംശയനിവാരണങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ :9447036389

Ramapuram

കോളേജ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു

രാമപുരം: മാർ അഗസ്തീനോസ് കോളേജ് യൂണിയൻ 2024 -25 അധ്യയന വർഷത്തെ പ്രവർത്തനംങ്ങളുടെ ഉദ്‌ഘാടനം സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. യുവതലമുറയിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം ഇല്ലായ്മ ചെയ്യണമെന്നും, കലാപരവും ബൗദ്ധികവുമായ വേദികളിൽ പ്രവർത്തിക്കുകയും അതിലൂടെ കൈവരിക്കുന്ന നേട്ടങ്ങളുമായിരിക്കണം വിദ്യാർഥികളുടെ യഥാർത്ഥ ലഹരി എന്നും വിഷ്ണു ഉണ്ണികൃഷ്ണൻ ഉദ്‌ബോധിപ്പിച്ചു. സിനിമാതാരങ്ങളായ ബിനു തൃക്കാക്കര, ദീപു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ദയാഭാരതി എന്ന മലയാളം സിനമയിൽ ഹരിഹരനൊപ്പം ഗാനം ആലപിച്ച കോളെജ് സ്റ്റാഫ് അംഗം സന്തോഷ് മാത്യുവിൻ്റെ മകളും Read More…

Erattupetta

ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നഗരസഭ ചെയർപേഴ്‌സന് നിവേദനം നൽകി

ഈരാറ്റുപേട്ട: നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സനെ സന്ദർശിച്ച് ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി. ഈരാറ്റുപേട്ട പുളിക്കൻസ്മാളിനു മുന്നിൽ ബസ്റ്റോപ്പിൽ എല്ലാ ബസ്സുകളും നിർത്തി ആളെ ഇറക്കുന്നതിനും നിലവിൽ അവിടെ നിൽക്കുന്ന ആളുകളെ മാത്രം കയറ്റി പെട്ടെന്ന് തന്നെ ബസ് പോകുന്നതിനുള്ള ക്രമീകരണം നടപ്പാക്കുക, കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾക്ക് അരുവിത്തുറപ്പള്ളിയുടെ മുൻപിൽ ബസ്റ്റോപ്പ് ഉണ്ട് കൂടാതെ സെൻട്രൽ ജംഗ്ഷനിൽ പുളിക്കൻസ്സ്മാളിന് Read More…

Kottayam

ഭിന്നശേഷി അവകാശനിയമം: പരാതി പരിഹാര ഉദ്യോഗസ്ഥർക്കായി പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സാമൂഹികനീതിവകുപ്പ് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി അവകാശനിയമം സംബന്ധിച്ച് ജില്ലാതല പരാതി പരിഹാര ഉദ്യോഗസ്ഥർക്കായി ഏകദിനപരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ആർ. രാജീവ്, ഫിനാൻസ് ഓഫീസർ ബി. സന്തോഷ്‌കുമാർ, ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസർ പി. Read More…

Kottayam

മലയാളദിനം, ഭരണഭാഷാ വാരാഘോഷം: കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ

കോട്ടയം: മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചു ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുക. ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ ഒൻപതുമണിക്കു കളക്‌ട്രേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥിയാകും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ‘എന്റെ Read More…