ഒരു അമ്മയുടെ കഥയാണിത്. കുഞ്ഞിന് ജൻമം നൽകി രണ്ടര മാസം കൊണ്ട് ട്രാക്കിലെത്തിയ ഡോക്ടർ ശ്രീലക്ഷ്‌മി പ്രശാന്തിന്റേത്. ക്ലിയോ സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലെ മൂന്ന് കിലോ മീറ്റർ ഗ്രീൻ റണ്ണിലാണ് ശ്രീലക്ഷ്‌മി പങ്കെടുത്തത്. ഡോക്ടർ ശ്രീലക്ഷ്‌മി പാലയിലെ മാർ സ്ലീവ മെഡിസിറ്റിയിൽ ഒഫ്‌താൽമോളജിസ്റ്റാണ്. രണ്ടര മാസം മുമ്പാണ് ശ്രീലക്ഷ്‌മി പെൺകുഞ്ഞിന് ജൻമം നൽകിയത്. മാരത്തണിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭർത്താവും എംജി സർവകലാശാലയിലെ അസിസ്റ്റ്‌ന്റ് പ്രഫസറുമായ ഹരികൃഷ്ണൻ, നാല് വയസ്സുകാരനായ Read More…
Author: Web Editor
എമർജ് എലൈറ്റ് ഹോസ്പിറ്റൽ 14ന് പ്രവർത്തനം ആരംഭിക്കും; ഉദ്ഘാടകനായി കേന്ദ്രസഹ മന്ത്രി ജോർജ് കൂര്യൻ
പൂഞ്ഞാർ: ആതുര സേവന രംഗത്ത് കൈത്താങ്ങാവൻ എമർജ് എലൈറ്റ് ഹോസ്പിറ്റൽ 14ന് പ്രവർത്തനം ആരംഭിക്കും. കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ വൈകിട്ട് ആറിന് ഉദ്ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. എമർജൻസി ആവശ്യങ്ങൾക്കുള്ള ഡെങ്കി ബോട്ടുകളുടെ കൈമാറ്റം കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ നിർവഹിക്കും. കിഡ്നി ട്രാൻസ് പ്ളാന്റേഷനുള്ള തുക ആന്റോ ആന്റണി എം.പി കൈമാറും. പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ കൈ മാറും. പെരുങ്ങുളം നാട്ടുകൂട്ടം ചാരിറ്റബിൾ പാലിയേറ്റിവ് കെയർ ഉപകരണങ്ങൾ Read More…
പാതയോര സൗന്ദര്യവൽക്കരണം: പിന്തുണയുമായി കൂടുതൽ സ്‌കൂളുകൾ
കോട്ടയം : ‘പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നിൽക്കണം. വലിച്ചെറിയൽ മുക്തവുമായിരിക്കണം.’ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ വാക്കുകൾ സന്തോഷത്തോടെ സ്വീകരിച്ച അധ്യാപകർ അവരുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി. ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി, വൈക്കം, ഈരാറ്റുപേട്ട നഗരസഭാ പരിധികളിലുളള സ്‌കൂൾ പ്രഥമാധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. മറ്റ് നഗരസഭാ പരിധികളിലെ സകൂളധികൃതരുടെ യോഗം കഴിഞ്ഞദിവസം കളക്ടർ വിളിച്ചുചേർത്തിരുന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തങ്ങൾക്ക് Read More…
പാലാ ജനറൽ ആശുപത്രിക്ക് സമീപത്തുവെച്ച് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു
പാലാ ജനറൽ ആശുപത്രിക്ക് സമീപത്തുവെച്ച് എന് രാവിലെ രാവിലെ പണവും എ ടി എം കാർഡും അടങ്ങിയ പേഴ്സ് (ബ്രൗൺ കളർ) നഷ്ടപ്പെട്ടു. കണ്ട് കിട്ടുന്നവർ ദയവായി ഈ നമ്പറിൽ അറിയിക്കുക.ലിന്റോ : +91 94973 92255,ജെസ്‌വിൻ : +91 91885 81934.
സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം: ശിൽപശാല നടത്തി
കോട്ടയം: ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററും (എൻഐസി) ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന് സുരക്ഷിത ഇന്റർനെറ്റ് ദിനം 2025 ശിൽപശാല സംഘടിപ്പിച്ചു. കളക്‌ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.ആർ. ധനേഷ് , സംസ്ഥാന ഐ.ടി. മിഷൻ കോട്ടയം ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ എന്നിവർ പങ്കെടുത്തു. സുരക്ഷിതമായ ഇന്റർനെറ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധമുണ്ടാക്കുന്നതിനുമായാണ് Read More…
കോട്ടയം ഗവ.നഴ്സിങ് കോളേജിലെ റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് Read More…
വൈക്കം മുനിസിപ്പൽ കൃഷിഭവന്റെ “വിത്ത് കലം” ശ്രദ്ധേയമാകുന്നു
വൈക്കം: അന്യം നിന്നു പോകുന്ന നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുകയും, വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വൈക്കം മുനിസിപ്പൽ കൃഷിഭവൻ വിത്ത് കലം എന്ന ആശയം അവതരിപ്പിക്കുന്നത്. കൃഷിഭവന് കീഴിൽ കൃഷി ചെയ്യുന്ന കർഷകർ അവരുടെ വിളവിൽ നിന്ന് കൃഷിഭവനിലേക്ക് ഒരു വിഹിതം വിത്തിനായി നൽകുന്നു. ആയത് കൃഷിഭവനിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുകലത്തിൽ നിക്ഷേപിക്കുകയും കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. സൗജന്യമായി വിത്ത് കൃഷിഭവനെ ഏൽപ്പിക്കുന്ന കർഷകരുടെ ഫോട്ടോ സഹിതം കർഷക ഗ്രൂപ്പുകളിൽ ഇടുകയും Read More…
ഫുൾ എ ഗ്രേഡ് നേട്ടത്തോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്
പാലാ: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ എല്ലാ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട്, ഒൻപത് ക്ലാസ്സുകളിൽ വച്ച് അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിതബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ് പബ്ലിഷിങ്, ഗ്രാഫിക് ഡിസൈനിങ്, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയില്‍ പ്രത്യേക പരിശീലനം നേടി. സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും പരിശീലനം കൊടുക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് ശ്രദ്ധ വയ്ക്കുന്നു. അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഗ്രൂപ്പ് അസൈൻമെൻറ്, Read More…
നാട്ടിൽ അസുഖങ്ങൾ വ്യാപകം: കൊട്ടാരമറ്റത്തെ അനധികൃത തട്ടുകടയിൽ നിന്നും മലിനജലം പരസ്യമായി റോഡിൽ ഒഴുക്കുന്നു; നടപടി ഇല്ലാത്തത് നഗരസഭയുടെ ഒത്താശമൂലമെന്ന് പരക്കെ ആക്ഷേപം
പാലാ: പാലാ നഗരസഭയിലെ ചിലരുടെ ഒത്താശയോടെ കൊട്ടാരമറ്റം ബസ് ടെർമിനലിനുള്ളിൽ അനധികൃതമായി രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും നിയമസംവിധാനങ്ങളെയാകെ വെല്ലുവിളിച്ച് വീണ്ടും പൊതുനിരത്തിലേക്ക് പരസ്യമായി മലിനജലം ഒഴുക്കുന്നു. വേനൽകടുത്തതോടെ മഞ്ഞപ്പിത്തമടക്കമുള്ളവ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പരസ്യമായി മലിനജലം റോഡിലേയ്ക്ക് ഒഴുക്കുന്നത്. നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ അറിവോടെയാണ് ഈ നിയമവിരുദ്ധ നടപടിയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ഈ തട്ടുകടയിൽ നിന്നും പതിവുപോലെ മലിനജലം മണിക്കൂറുകളോളം റോഡിലൊഴുക്കിയത് വിവാദമായിരുന്നു. ഈ നടപടി പാലായ്ക്കാകെ നാണക്കേടായി Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ മഹിളാസഭ യോഗം ചേർന്നു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ 2024 – 25 വാർഷിക പദ്ധതി പ്രകാരം മഹിളാസഭ എന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ സെമിനാറും കലാ മത്സരങ്ങളും നടന്നു. സ്ത്രീ ശാക്തീകരണ ലക്ഷ്യമിട്ടുകൊണ്ട് ഗ്രാമസഭകളിലും വർക്കിംഗ് ഗ്രൂപ്പുകളിലും മറ്റു ഇതര സമിതികളിലും വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നൈപുണ്യ വികസനത്തെ കുറിച്ച് രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാർഡ് ജേതാവ് ജോർജ് തോമസ് ക്ലാസ് നയിച്ചു. തുടർന്ന് വനിതകളുടെ കലാമത്സരങ്ങൾ അരങ്ങേറി. ഗ്രാമപഞ്ചായത്ത് Read More…











