തലനാട് കുടുംബാരോഗ്യേകന്ദ്രത്തിൽ ആരംഭിക്കുന്ന ലാബിൽ ദിവസവേതന നിരക്കിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. 2025 മാർച്ച് 31 വരെയാണ് നിയമനം. യോഗ്യത: വി.എച്ച്.എസ്.സി.(എം.എൽ.ടി) അല്ലെങ്കിൽ പ്ലസ്ടു സയൻസ്/തത്തുല്യയോഗ്യത, ഡിപ്ലോമ ഇൻ പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. യോഗ്യരായവർ നവംബർ 12ന് വൈകിട്ട് നാലിനകം അപേക്ഷ നേരിട്ടോ മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യകേന്ദ്രം, തലനാട്, പിൻ: 686580 എന്ന വിലാസത്തിലോ നൽകണം. വിശദവിവരത്തിന് ഫോൺ: 9446809362.
Author: Web Editor
കോട്ടയം സഹോദയ 22ാം ഇന്റർ സ്കൂൾ അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കോട്ടയം സഹോദയ 22ാം ഇന്റർ സ്കൂൾ അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സെന്റ് ജോസഫ് പബ്ലിക് സ്കൂൾ കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി ആഭിമുഖ്യത്തിൽ നടത്തിയ ടൂർണമെന്റിൽ 64 സി ബി എസ് സി സ്കൂളുകൾ മത്സരിച്ചു. ഒക്ടോബർ 26 നവംബർ 1 ദിവസങ്ങളിലായാണ് മത്സരം നടന്നത്. നവംബർ 1 നു മേരി മാതാ പബ്ലിക് സ്കൂൾ, ഗുഡ് ഷെഫർഡ് പബ്ലിക് സ്കൂൾ ചങ്ങനാശ്ശേരി ആയിട്ടുള്ള ഫൈനൽ മത്സരത്തിലാണ് മേരി Read More…
ആലപ്പാട്ട്പുളിക്കീൽ ഗ്രേസി നിര്യാതയായി
മേവട: മേവട ആലപ്പാട്ട്പുളിക്കീൽ പരേതനായ പി സി ജോസഫിന്റെ ഭാര്യ ഗ്രേസി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് മേവട സെൻ്റ് മേരീസ് പള്ളിയിൽ. പരേത ഇളങ്ങുളം കാനത്തിൽ കുടുംബാഗമാണ്. മക്കൾ: ബാബു (റിട്ട. ടീച്ചർ) ജോർജുകുട്ടി (എയ്ഞ്ചൽ ഓട്ടോ സ്കാൻ , കോട്ടയം), ഡോ. ആൻ്റണി ജോസ് (ഗവ. ആയുർവേദ ആശുപത്രി, മീനച്ചിൽ). മരുമക്കൾ: ഷിജി ചേന്നാട്ട് ഏറ്റുമാനൂർ, ഷാൽവി ഇടത്തട്ടം രാമപുരം (ടീച്ചർ, സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ Read More…
പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു
പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. 98 വയസായിരുന്നു.
കവീക്കുന്നിൻ്റെ സ്വന്തം കൃഷിയച്ചൻ
പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാർഷികരംഗത്തും മികവാർന്ന പ്രവർ ത്തനങ്ങൾക്കു നേതൃത്വം നൽകുകയാണ് കൃഷിയച്ചൻ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര. കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാർഷികരംഗത്തേക്ക് കടന്നു വന്നത്. പള്ളിയിലെ തിരക്ക് കഴിഞ്ഞാലുടൻ മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുന്നതാണ് 75 കാരനായ അച്ചൻ്റെ പതിവ് രീതി. രോഗാവസ്ഥ പലപ്പോഴും അലട്ടാറുണ്ടെങ്കിലും വടകര അച്ചൻ്റെ കൃഷിയോടുള്ള ആഭിമുഖ്യത്തെ ഇതൊന്നും ഒട്ടും ബാധിക്കാറില്ല. അടുത്ത കാലത്ത് ആശുപത്രി Read More…
വിജയത്തിൻ്റെ പത്തരമാറ്റ് തിളക്കവുമായി പറത്താനം സീവ്യൂ എസ്റ്റേറ്റ് യു പി സ്കൂൾ
മുണ്ടക്കയം :കാഞ്ഞിരപ്പള്ളി ഉപജില്ലാതല മേളകളിൽ ഇത്തവണ പറത്താനം സീ വ്യൂ എസ്റ്റേറ്റ് യു. പി സ്‌കൂൾ നേടിയെടുത്തത് അഭിമാനാർഹമായ വിജയങ്ങൾ. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ കാഞ്ഞിരപ്പള്ളിയിലെ 74ൽ പരം സ്കൂളുകളോട് മത്സരിച്ചാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. ഗണിതശാസ്ത്ര മേളയിൽ എൽ.പി വിഭാഗത്തിലും യു. പി വിഭാഗത്തിലും ഫസ്റ്റ് ഓവറോൾ, ശാസ്ത്ര മേളയിൽ എൽ. പി വിഭാഗം സെക്കൻ്റ് ഓവറോൾ, സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി വിഭാഗം ഓവറോൾ തേർഡും നേടിയാണ് സ്കൂൾ Read More…
കെനി മാബൂനി ഷിറ്റോറിയോ കരാട്ടെഇൻറർനാഷണൽ സ്കൂൾ 24 മത് വാർഷികവും ഗ്രേഡ് ബെൽറ്റ് സമർപ്പണവും
കെനി മാബൂനി ഷിറ്റോറിയോ കരാട്ടെഇൻറർനാഷണൽ സ്കൂൾ 24 മത് വാർഷികവും ഗ്രേഡ് ബെൽറ്റ് സമർപ്പണവും ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. 24-മത് വാർഷികം അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവ്വഹിച്ചു. ഗ്രേഡ് ബെൽറ്റ് സമർപ്പണവും സർട്ടിഫിക്കറ്റ് സമർപ്പണം ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ദീപു നിർവഹിച്ചു. ചടങ്ങിൽ കരാട്ടെ മാസ്റ്റർ സിദ്ദീഖ് സ്വാഗതം ആശംസിച്ചു.
കോനുക്കൂന്നേല്‍ ദേവസ്യ സേവ്യര്‍ നിര്യാതനായി
തീക്കോയി: കോനുക്കൂന്നേല്‍ ദേവസ്യ സേവ്യര്‍ (കുഞ്ഞൂഞ്ഞ്, 101) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (05-11-24, ചൊവ്വ) രാവിലെ 11നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: ഏലിക്കുട്ടി, കുന്നോന്നി തോട്ടപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: പരേതനായ കെ.എസ്. സെബാസ്റ്റ്യന്‍ (പാപ്പച്ചന്‍), കെ.എസ്. കുര്യന്‍ (കുര്യാച്ചന്‍), കെ.എസ്. മേരി, പരേതയായ എല്‍സമ്മ ജോസഫ്, ഡെയ്‌സി ജോസഫ്, സൂസി സണ്ണി(യുഎസ്എ), സിസിലി രാജന്‍, സെലിന്‍ സന്തോഷ്, സോമി സേവ്യര്‍ (ബ്യൂറോ ചീഫ്, വീക്ഷണം കോട്ടയം). മരുമക്കള്‍: മേരി അമ്പാട്ട് Read More…
വ്യത്യസ്തമായ ഉദ്ഘാടനം കൊണ്ട് ശ്രദ്ധേയമായി കുടുംബ യൂണിറ്റ് വാർഷികം
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ കാർത്തികേയ കുടുംബ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം വ്യത്യസ്തമായ ഉദ്ഘാടനം കൊണ്ട് ശ്രദ്ധേയമായി. കുടുംബ യൂണിറ്റിലെ അംഗങ്ങളുടെ കൂട്ടികൾ കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. ശാഖ പ്രസിഡന്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിക്കുന്ന യോഗം ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീനാ മധുമോൻ, നിഷ സാനു, ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ, യൂണിറ്റ് രക്ഷാധികാരി നടരാജൻ ഇരുമണിത്തറയിൽ, യൂണിറ്റ് കൺവീനർ Read More…
ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ. ഹസീബ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി വി.എം. സിറാജ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് പ്രസ് ക്ലബ്ബ് ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്‌സൻ Read More…











