General

പി.പി ദിവ്യക്ക് ആശ്വാസം; ജാമ്യം അനുവദിച്ച് തലശ്ശേരി സെഷൻസ് കോടതി

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.

Kottayam

കോട്ടയം സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ല; പ്രഖ്യാപനം നടത്തി

കോട്ടയം: ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിത കർമസേന, ആശാ വർക്കർമാർ, സാക്ഷരത മിഷൻ പ്രവർത്തകർ ഉൾപ്പെടെ 19664 സന്നദ്ധ പ്രവർത്തകരാണ് 72350 പഠിതാക്കളെ കണ്ടെത്തിയതും പരിശീലനം നൽകിയതും. മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി Read More…

Obituary

പറത്താനം ഗ്രാമത്തിൻ്റ പ്രിയപ്പെട്ട പൂനാട്ട് പാപ്പച്ചൻ ചേട്ടൻ ഓർമ്മായി

മുണ്ടക്കയം : പറത്താനത്തെ ആദ്യകാല വ്യാപാരിയും, പറത്താനം ഗ്രാമത്തിലെ അബാല വ്യദ്ധം ജനങ്ങളുടെയും മനസിൽ നിറഞ്ഞു നിൽക്കുന്ന പ്രിയങ്കരനായിരുന്ന പുനാട്ട് പി. ജെ മാത്യു (പാപ്പച്ചൻ (83)- നിര്യാതനായി. പഴയ തലമുറയിലും പുതു തലമുറയിലുംപ്പെട്ട ആളുകളോട് ഒരു പോലെ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന ഇദേഹവും, സഹോദരനും പറത്താനത്തെ വ്യാപാരിയുമായിരുന്ന സഹോദരൻ അപ്പച്ചൻ ചേട്ടനും, നാട്ടുകാരുടെ പ്രിയപ്പെട്ടവരായിരുന്നു. എപ്പോഴും പുഞ്ചിരി തൂകിയ മുഖത്തോടെ തൻ്റ പറത്താനം ജംഗ്ഷനിലെയും, പിന്നീട് പറത്താനം കുളം ജംഗ്ഷനിലുമുള്ള തൻ്റ കടയിൽ എത്തുന്ന എല്ലാവരോടും Read More…

Jobs

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

അരുവിത്തുറ സെന്‍റ് ജോര്‍ജസ് കോളേജില്‍ കോമേഴ്സ് സ്വാശ്രയ വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോയേറ്റാ bursarandcc@sgcaruvithura.ac.in എന്ന ഇമെയില്‍ വിലാസത്തിലോ കോളേജ് ഓഫീസില്‍ നേരിട്ടോ 15-11-2024 ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് .ഫോണ്‍- 9495749325 , 9447424310.

Teekoy

തീക്കോയി സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നാളെ

തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നാളെ നടക്കും. നാളെ (8-11-2024) ഉച്ചകഴിഞ്ഞു 3.00 പി എം ന് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പൊതുയോഗം. പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ അധ്യക്ഷത വഹിക്കും.

Ramapuram

രാമപുരം മാർ അഗസ്റ്റീനോസ് കോളേജിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി

രാമപുരം: മാർ അഗസ്റ്റീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും , രാമപുരം ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ എച്ച് ഡി എഫ് സി ബാങ്കിന്റെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി. ക്ലബ് പ്രസിഡന്റ് ജോർജ് കുരിശുംമൂട്ടിൽ അധ്യക്ഷതവഹിച്ചു. കോളേജ് മാനേജർ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോക്ടർ ജോയി ജേക്കബ് മുഖ്യപ്രഭാഷണവും ലയൺ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ്‌ Read More…

Pala

സൗജന്യ രക്ത​ഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രക്ത​ഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി. രൂപത തല ഉദ്ഘാടനം കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ മാർ സ്ലീവാ മെഡിസിറ്റി ഐ.ടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം നിർവ്വഹിച്ചു. സെന്റ് മേരീസ് പള്ളി അസി.വികാരി റവ.ഫാ.ഡെൻസൺ കൂറ്റാരപ്പള്ളിൽ , എസ്.എം.വൈ.എം രൂപത ജനറൽ സെക്രട്ടറി മിജോ ജോയി, ലിയ Read More…

Accident

ബുള്ളറ്റും കാറും കൂട്ടിയിടിച്ച് കോളജ് വി​ദ്യാർഥിക്ക് പരുക്ക്

പാലാ: ബുള്ളറ്റും കാറും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ കോളജ് വിദ്യാർഥി കൊഴുവനാൽ സ്വദേശി അലൻ സിബിയെ ( 21) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 9 മണിയോടെ ചേർപ്പുങ്കൽ പള്ളി ജംക്ഷനു സമീപമായിരുന്നു അപകടം.

Erattupetta

ശുചിത്വത്തിന് ഈരാറ്റുപേട്ടയിൽ 1600 വിദ്യാർത്ഥികൾ ജനപ്രതിനിധികളോട് സംവദിക്കും

ഈരാറ്റുപേട്ട : ഈ മാസം 14 ന് ശിശുദിനത്തിൽ ഈരാറ്റുപേട്ട നഗരസഭയിലും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർത്ഥികളും 800 വിദ്യാർത്ഥിനികളും ഉൾപ്പടെ 1600 കുട്ടികൾ ശുചിത്വ മാലിന്യ സംസ്കരണ വിഷയത്തിൽ പഞ്ചായത്ത്‌, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദം നടത്തും. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ശിശുദിനത്തിൽ നടത്തുന്ന കുട്ടികളുടെ ഹരിത സഭകളിൽ ആണ് സംവാദം നടക്കുക. സ്‌കൂളിലെയും തദ്ദേശ സ്ഥാപനത്തിലെയും മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതി സംബന്ധിച്ച് ഓരോ സ്‌കൂളിനെയും Read More…

Kottayam

മാണി സി കാപ്പൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : ലോപ്പസ് മാത്യു

കോട്ടയം: തനിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥി ഇലക്ഷൻ കേസ് കൊടുത്തു എന്ന രീതിയിൽ മാണി സി കാപ്പൻ നടത്തുന്ന പ്രചാരണങ്ങൾഅവാസ്തവവും തെറ്റിദ്ധാരണ ജനകവമാണന്ന് കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് ഫ്രെഫ.ലോപ്പസ് മാത്യു.ജോസ് കെ മാണിക്കെതിരെ നിരന്തരം നടത്തുന്ന കുപ്രചരണങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാനാവൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽപാലായിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഒരാളാണ് കോടതിയിൽ ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്തത്. യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നീ മുന്നണി സ്ഥാനാർഥികൾക്കെതിരെയാണ് അദ്ദേഹം പരാതി നൽകിയിരുന്നത്. ഇത്തരമൊരു പരാതിയിൽ Read More…