pravithanam

ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം: ഉദ്ഘാടനം റവ. ഫാ. ജോർജ് പുല്ലുകാലയിൽ, സിനിമ താരം മിയ ജോർജ് മുഖ്യാതിഥി

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് വിദ്യാർത്ഥികളിൽ നിന്നും ആവേശ പ്രതികരണം. 2024 നവംബർ 15 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 12ന് അവസാനിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്കായി പ്രത്യേകം നടത്തുന്ന മത്സരത്തിൽ ഇതിനോടകം തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സ്കൂളുകൾ രജിസ്റ്റർ Read More…

Pala

എല്ലാവർക്കും ശുദ്ധീകരിച്ച കുടിവെള്ളം ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റ്യൻ

പാലാ: യു.ഡി.എഫ് ചവിട്ടി പുറത്താക്കിയപ്പോൾ കേ.കോൺ (എം) നെ ചേർത്തു നിർത്തിയത് എൽ.ഡി.എഫ് ആയി ന്നു എന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള കഠിന പ്രയത്നത്തിലാണ് ജലവിഭവ വകുപ്പെന്നും മന്ത്രി പറഞ്ഞു. കേരള കോൺ (എം) കോട്ടയം ജില്ലാ ക്യാമ്പിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

Ramapuram

കിഴതിരി ഗവണ്മെന്റ് LP സ്കൂളിൽ ദേശീയ ആയുർവേദ ദിനാചരണം

രാമപുരം: രാമപുരം ഗ്രാമ പഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ കോട്ടയം, ഭാരതീയ ചികിത്സ വകുപ്പ്, രാമപുരം ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ നേതൃത്വത്തിൽ കിഴതിരി ഗവണ്മെന്റ് LP സ്കൂളിൽ ദേശീയ ആയുർവേദ ദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനവും, വേവിക്കാത്ത ഭക്ഷണങ്ങളുടെ പ്രദർശനവും, യോഗ ഡാൻസും നടത്തപ്പെട്ടു. രാമപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കവിത മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസമ്മ മത്തച്ചൻ നിർവഹിച്ചു .മെഡിക്കൽ Read More…

Pala

തോട്ടഭൂമിയിൽ ഇതര കൃഷികൾ അനുവദിക്കണം; റബ്ബർ വിലയിടിവിൻ്റെ ഉത്തരവാദിത്വം നധികാരത്തിലിരുന്ന കേന്ദ്ര സർക്കാരുകൾക്ക്:ജോസ് കെ മാണി

പാലാ :ലാഭകരമല്ലാത്ത നാണ്യവിള കൃഷി ഉപേക്ഷിക്കുന്ന തോട്ടഭൂമികൾ ഇതര കൃഷികൾക്കായി ഉപയോഗിക്കാൻ കർഷകർക്ക് അനുവാദം നൽകാൻ ഇച്ഛാശക്തിയോടെ സർക്കാർ മുന്നോട്ടു വരണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. തോട്ടഭൂമിയിൽ മറ്റു കൃഷികൾ പാടില്ലെന്ന കാലഹരണപ്പെട്ട വ്യവസ്ഥ എത്രയും വേഗം നിയമപരമായി സമൂലമായി മാറ്റണം .തുടർ കൃഷിയും പരിപാലനവും നടത്താത്തതിനാൽ നിരവധി തോട്ടങ്ങളാണ് തരിശിട്ടിരിക്കുകയും കാട് കയറിക്കിടക്കുകയും ചെയ്യുന്നത്. വനമേഖലകളോട് ചേർന്ന് കിടക്കുന്ന ഇത്തരം തോട്ടങ്ങളിൽ വന്യമൃഗങ്ങൾ വിവരിക്കുകയാണ്. പല തോട്ടമുടമകൾക്കും അവിടേക്ക് പ്രവേശിക്കാനാവുന്നില്ല. Read More…

Pala

ലയൺസ് മാസ്റ്റർ മൈൻഡ്സ് 2024

പാലാ: ലയൺസ് ക്ലബ്സ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ ആഭിമുഖ്യത്തിൽ പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് “ലയൺസ് മാസ്റ്റർ മൈൻഡ്സ് 2024” റീജിയൻ തല ക്വിസ് മത്സരം നടത്തി. അരുവിത്തറ ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത പാലാ മഹാത്മാഗാന്ധി ഹയർസെക്കണ്ടറി സ്കൂൾ ടീം അംഗങ്ങളായ ആൻമേരി വി,ഗൗതം പ്രകാശ് എന്നിവർ ഒന്നാം സ്ഥാനവും, ഭരണങ്ങാനം ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത പ്ലാശനാൽ സെൻറ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂൾ ടീം അംഗങ്ങളായ Read More…

General

“ഒരു തൈ നടാം ” പദ്ധതി മുരിക്കും വയലിൽ

മുരിക്കും വയൽ: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷ പരിപാടികളുടെ ഭാഗമായി നവംബർ ഏഴാം തീയതി പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മെഖ വാൾ ഉത്ഘാടനം ചെയ്തു തുടക്കം കുറിച്ച “ഒരു തൈ നടാം ” പദ്ധതി ഇന്ന് മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററിസ്കൂളിൽ നടത്തി. പി. റ്റി.എ വൈസ് പ്രസിഡൻ്റ് പി.ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. പി.റ്റി.എ പ്രസിഡൻ്റ് കെ.റ്റി.സനിൽ ഉത്ഘാടനം ചെയ്തു.നവതി ആഘോഷസമതി സെക്രട്ടറി സുനിൽ സുരേന്ദ്രൻ മുഖ്യപ്രഭാഷണം Read More…

Obituary

പാപ്പാലിപറമ്പിൽ ശേഖരൻ നിര്യാതനായി

കുന്നോന്നി: പാപ്പാലിപറമ്പിൽ ശേഖരൻ (77) നിര്യാതനായി. സംസ്കാരം നാളെ (09/11/24, ശനി) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ ശേഖരൻ പിണ്ണാക്കനാട് ചാലിൽ കുടുംബാംഗം മക്കൾ: ബിനു, മിനിമോൾ മരുമക്കൾ: സജി ബിനു, അനു.

Aruvithura

സെൻറ് ജോർജ് കോളേജിൽ കോം ഫിയസ്റ്റ 2024ന് വർണ്ണോജ്ജല ലോഞ്ചിംഗ്

അരുവിത്തുറ : അരുവിത്തുറസെൻറ് ജോർജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം സംഘടിപ്പിക്കുന്ന കോം ഫിയസ്റ്റാ 2024 വർണ്ണോജ്വല ലോഞ്ചിംഗ് നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികളും ലോഞ്ചിങ് ചടങ്ങിന് മാറ്റുകൂട്ടി. നവംബർ 16 Read More…

Obituary

ചിലമ്പൻകുന്നേൽ മാധവി നിര്യാതയായി

പാതാമ്പുഴ: ചിലമ്പൻകുന്നേൽ പരേതനായ ശേഖരൻ ഭാര്യ മാധവി (84) നിര്യാതയായി. സംസ്കാരം ഇന്ന് (08/11/24, വെള്ളി) ഉച്ചകഴിഞ്ഞ് 3 ന് കുന്നോന്നി വള്ളിക്കാഞ്ഞിരത്തിങ്കൽ മോഹനൻ്റെ വീട്ടുവളപ്പിൽ. പരേത കുമളി മുത്തുമാക്കൽ കുടുംബാംഗം. മക്കൾ: നളിനി, പരേതനായ ശശി, പരേതനായ മോഹനൻ, പുഷ്പ മരുമക്കൾ: ബാഹുലേയൻ പാണംതെക്കേൽ, തീക്കോയി, ശോഭന മുണ്ടുപാലം പാലാ, ഓമന വടക്കേക്കര പാതാമ്പുഴ, മോഹനൻ വള്ളിക്കാഞ്ഞിരതിങ്കൽ കുന്നോന്നി.

Kottayam

യുവജന കമ്മീഷൻ കോട്ടയം ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു

കോട്ടയം: ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ,സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന യുവജനകമ്മിഷൻ ജില്ലാതലത്തിൽ ജാഗ്രതാസഭ യോഗം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, ജില്ലാ കോഡിനേറ്റർമാരായ അർച്ചന സദാശിവൻ, അഖിൽ മാടക്കൽ, വിവിധ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ,സർവകലാശാല, Read More…