ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
Author: Web Editor
നിയമസഭാ പ്രമേയം പിൻവലിക്കാൻ കേരള കോൺഗ്രസുകൾ ആവശ്യപ്പെടണം : അഡ്വ. ഷോൺ ജോർജ്
വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ഇടതു – വലതു മുന്നണികൾ സംയുക്തമായി പിന്തുണച്ച പ്രമേയം പിൻവലിക്കാൻ ഇരുമുന്നണിയിലെയും കേരള കോൺഗ്രസുകൾ ആവശ്യപ്പെടണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഒരേസമയം മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതേ സമയം തന്നെ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ കൈ ഉയർത്തുകയും ചെയ്ത ഇരുമുന്നണിയിലെയും കേരള കോൺഗ്രസ്സുകളുടെ നടപടി കാപട്യമാണ്. ഇത് ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മാർത്ഥതയുണ്ടെങ്കിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം പിൻവലിക്കാൻ മുന്നണി നേതൃത്വങ്ങളോട് Read More…
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; തെളിമ പദ്ധതി നവംബർ 15 മുതൽ ഡിസംബർ 15 വരെ
കോട്ടയം : റേഷൻ കാർഡുടമകൾക്ക് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങൾ അറിയിക്കാനുമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ ‘തെളിമ’ പദ്ധതിയുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്. റേഷൻ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസൻസി/സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ ഡിപ്പോ നടത്തിപ്പിനെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് പരാതിയിൽ ഉൾപ്പെടുത്താം. ഇ-കെ.വൈ.സി. നിരസിക്കപ്പെട്ടവരുടെ പേരുകൾ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും. റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകൾ വഴി അപേക്ഷകളും Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
ബൈക്ക് മരത്തിൽ ഇടിച്ചു പരുക്കേറ്റ തൊടുപുഴ സ്വദേശി എൽദോസിനെ (28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി കുമളി ഭാഗത്ത് വച്ചായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ വൈക്കം സ്വദേശി ശ്രീകുമാറിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ ഉദയനാപുരത്ത് വച്ചായിരുന്നു അപകടം.
മുനമ്പം വിഷയം ഉൾപ്പെടെ ക്രൈസ്തവർക്കും രാജ്യ നന്മയ്ക്കും എതിരെയുള്ള നീക്കങ്ങളെ യോജിച്ചു ചെറുക്കും: നിലയ്ക്കൽ എക്യുമെനിക്കൽ യോഗം
കോട്ടയം : സ്വന്തം മണ്ണിൽ അന്യരെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ട മുനമ്പത്തെ അറുനൂറിൽ പ്പരം കുടുംബങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് യോഗം. നീതി നിഷേധിക്കപ്പെട്ട മുന മ്പത്തെയും മറ്റു പ്രദേശങ്ങളിലെയും ജനതയ്ക്ക് നീതി നടപ്പി ലാക്കി കൊടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ക്രൈസ്തവ സഭകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. അനേകം വർഷങ്ങളായി സ്വന്തമായി അനുഭവിച്ചുവരുന്ന ഭൂസ്വത്തുക്കൾ ക്രയവിക്രയം നടത്താനോ വായ്പ എടുക്കാനോ മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവ നടത്താനോ സാധിക്കാതെ പ്രയാസപ്പെടുന്ന ജനതയ്ക്ക് എത്രയും Read More…
പാലാ ചാവറ പബ്ലിക് സ്കൂളിൽ പുസ്തകനിറവ് നാളെ മുതൽ
പാലാ: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ പുസ്തകനിറവ് ശിശുദിനാഘോഷം എന്നിവ പാലാ ചാവറ പബ്ലിക് സ്കൂളിൽ നാളെ (13/11/2024) മുതൽ15 വരെ തീയതികളിൽ നടക്കുന്നു. ശിശുദിനാഘോഷം സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. സത്യൻ ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സിനിമ ഗാനരചയിതാവ് അജീഷ് ദാസൻ, ചാവറ സ്കൂൾ പ്രിൻപ്പാൾ ഫാ. സാബു കൂടപ്പാട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ എന്നിവർ പ്രസംഗിക്കും. കുട്ടികളിലെ വായന Read More…
ബോധവൽക്കരണ സെമിനാർ
ജിവിഎച്ച് എസ് എസ് മുരിക്കുംവയലിലെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കുമായിബോധവൽക്കരണംക്ലാസ് നടത്തി. ക്ലാസ്സ് നയിച്ചത് പ്രശസ്ത ഗിന്നസ് റെക്കോർഡ് ജേതാവ് ഡോ. ബിനു കണ്ണന്താനം’ പി ടി എ പ്രസിഡൻ്റ് കെ റ്റി സനൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബഹു ഡോ. ഡി ജെ സതീഷ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. പി ടി എ വൈസ് പ്രസിഡൻ്റ് പി ബി രാധാകൃഷ്ണൻ,സ്കൂൾ പ്രഥമാധ്യാപിക ഡോ സ്മിത എസ് നായർ, സീനിയർ അധ്യാപകർ റഫീക് പി Read More…
ജില്ലാതല തൊഴിൽ ദാതാക്കളുടെ സംഗമം നടത്തി
കോട്ടയം: കോട്ടയം ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും, നൂതന തൊഴിൽ സാധ്യതകളും നൈപുണ്യ സാധ്യതകളും മനസിലാക്കുന്നതിനായി കോട്ടയം ഇന്ദ്രപ്രസ്ഥ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ ജില്ലാതല തൊഴിൽ ദാതാക്കളുടെ സംഗമം – ‘സി.എക്സ്.ഒ. മേള 2024’ സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷൻ മുഖേന നടപ്പാക്കുന്ന തൊഴിൽദായക പദ്ധതി ഡിഡിയുജികെവൈയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജോൺ വി സാമുവൽ മുഖ്യപ്രഭാഷണം Read More…
കുവൈറ്റിൽ സന്ദർശനത്തിനെത്തിയ മാർ റാഫേൽ തട്ടിൽ പിതാവിന് ഉജ്ജ്വല സ്വീകരണം
കുവൈറ്റിൽ രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് എത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വലിയ പിതാവിന് കുവൈറ്റ് ഇൻറർനാഷണൽ വിമാനത്താവളത്തിൽ വച്ച് അത്യുജ്ജ്വല സ്വീകരണം നൽകി അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാര്‍ അഭിവന്ദ്യ ബിഷപ്പ് ആൽദോ ബറാർഡി അബ്ബാസിയ ഇടവക വികാരിയും പിതാവിൻറെ സന്ദർശനത്തിന്റെ ജനറൽ കോഡിനേറ്ററുമായ റവ. ഫാദർ സോജൻ പോളിനോടും അഹമ്മദി ഇടവക സീറോ മലബാർ ഇൻ ചാർജ് റവ Read More…
ജോളി മടുക്കക്കുഴി വൈസ് പ്രസിഡന്‍റ്
കാഞ്ഞിരപ്പളളി : വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച് വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ മണ്ഡലം , നിയോജക മണ്ഡലം, ജില്ലാ , സംസ്ഥാന നേത്യസ്ഥാനങ്ങള്‍ വഹിക്കുകയും, തികച്ചും നല്ല ഒരു കര്‍ഷകന്‍ കൂടിയായ ശ്രീ.ജോളി മടുക്കക്കുഴി നിരവധി കര്‍ഷക സംഘടനകളുടെയും, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കര്‍ഷകരെ സംഘിടിപ്പിച്ച് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യാമാക്കുന്നതിന് കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന് നേത്യത്വം വഹിച്ച ആളുമാണ്. ഹരിത മൈത്രി കേരളയുടെ സംസ്ഥാന സെക്രട്ടറിയും, കാഞ്ഞിരപ്പളളി ഗ്രീന്‍ഷോറിന്‍റെ സ്ഥാപക ചെയര്‍മാനും, നിരവധി സ്വയംസഹായ Read More…











