പാലാ: പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും തുടരുന്ന ജനദ്രോഹമദ്യനയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് 4 ന് ചൊവ്വാഴ്ച 4 മണിക്ക് പാലായില്‍ സമരജ്വാല പ്രതിഷേധ പരിപാടി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിളയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടികള്‍ മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാടനം ചെയ്യും. സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. Read More…
Author: Web Editor
വിടപറയലിന്റെ സായാഹ്നം ഒരുക്കി മുസ്ലിം ഗേൾസ് സ്കൂൾ
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ അദ്ധ്യയന വർഷം വിരമിക്കുന്ന എ.അബ്ദുൽ ഹാരിസ്, റ്റി.ഇ.ഷെമീമ, കെ.ജി.രാജ , ഡോ.കെ.എം, മഞ്ജു, കെ ശോഭ, എൻ.എ. ഷീബ എന്നിവർക്കുള്ള വിട പറയലിന്റെ സായാഹ്നം ( ജുദാ ഈ ശ്യാം) ഒരുക്കി സ്കൂൾ നടത്തിപ്പ്കാരായ മുസ് ലിം എഡ്യൂ ക്കേഷണൽ ട്രസ്റ്റ്. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു ഡയമണ്ട് ജുബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ മുഹമ്മദ് Read More…
പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ക്യാൻസർ വിഭാഗത്തിനായി നിർമ്മിക്കുന്ന റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിനായുള്ള അവലോകന യോഗം ചേർന്നു
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന കെ.എം.മാണിക്യാൻസർ ചികിത്സാ കേന്ദ്രത്തിനായി കൂടുതൽ ആധുനിക ഉപകരണങ്ങളും ധനസഹായവും ലഭ്യമാക്കുമെന്നും ഇതിനായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുള്ളതായും ജോസ്.കെ.മാണി എം.പി അറിയിച്ചു. എല്ലാവിധ ആധുനിക റേഡിയോ സ്കാനിംഗ് ഉപകരണങ്ങളും മറ്റ് രോഗനിർണ്ണയ ഉപകരണങ്ങളും പാലാ ജനറൽ ആശുപത്രിക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എം.പി.ഫണ്ട് വിനിയോഗിച്ചുള്ള റേഡിയേഷൻ ബ്ലോക്ക് നിർമ്മാണത്തിനായുള്ള സാങ്കേതിക അനുമതി കൂടി ലഭ്യമായാൽ ഇതിനായുള്ള കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും ഇതുസംബന്ധിച്ച നടപടികൾ കേരള ഹെൽത്ത് റിസേർച്ച് Read More…
കടുത്തുരുത്തി പോളിടെക്‌നിക് കോളജ് സിൽവർ ജൂബിലി സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്
കടുത്തുരുത്തി: കടുത്തുരുത്തി സർക്കാർ പോളിടെക്‌നിക് കോളജ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പ് പോളിടെക്‌നിക് അങ്കണത്തിൽ നടന്നു. 07961, 11784, 12043, 17464, 17523, 15412,11691, 06029, 04195, 04284, 15949, 12691, 18351, 15839, 13820 എന്ന നമ്പറുകളിലുള്ള കൂപ്പണുകളാണ് യഥാക്രമം ഒന്നു മുതൽ 15 വരെ സമ്മാനങ്ങൾക്ക് അർഹമായത്. സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് സ്വാഗതസംഘം ചെയർമാൻ പി. വി. സുനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ സി.എം. ഗീത അധ്യക്ഷത വഹിച്ചു. Read More…
ബഹിരാകാശ വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി അരുവിത്തുറ കോളേജിൽ താരനിശ
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആ സ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ആകാശ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു. ഈ വരുന്ന ഫെബ്രുവരി ആറാം തീയതി 4.30 മുതൽ 9 മണി വരെയാണ് അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ശനി, ശുക്രൻ. ബുധൻ തുടങ്ങിയ ഗ്രഹങ്ങളെയും ചന്ദ്രനെയും അടുത്തുകാണാൻ അവസരം. ഒരു സ്കൂളിൽ നിന്നും 5 മുതൽ 10 വരെ കുട്ടികൾക്കാണ് അവസരം. അത്യപൂർവ്വമായതും എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഗ്രഹങ്ങളുടെ Read More…
മാർ സ്ലീവാ മെഡിസിറ്റിക്ക് ഹരിതകേരളം മിഷന്റെ എ ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു
പാലാ: പരിസ്ഥിതി പരിപാലന രംഗത്ത് മാതൃകപരമായ പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ ഹരിതകേരളം മിഷന്റെ എ ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു. ഹരിത പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു കൊണ്ട് ശുചിത്വ – മാലിന്യ സംസ്കരണം, ജലസുരക്ഷ ,ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, എന്നീ മേഖലകളുമായി ബന്ധപ്പെട്ടു മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് സാക്ഷ്യപത്രം ലഭിച്ചത്. ഏറ്റവും മികച്ച പരിസ്ഥിതി ഊർജ ജല സംരക്ഷണ പ്രവർത്തനങ്ങൾക്കു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനവും കഴിഞ്ഞ വർഷം Read More…
വർദ്ധിച്ചു വരുന്ന ലഹരി, സൈബർ അക്രമങ്ങൾക്കെതിരെ എസ്.എസ്. എഫ്, എസ്.പി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
കോട്ടയം : വർദ്ധിച്ചു വരുന്ന ലഹരി,സൈബർ അക്രമങ്ങൾക്കെതിരെ എസ്.എസ്. എഫ്, എസ്.പി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. ‘ഡ്രഗ്സ്, സൈബർ ക്രൈം അധികാരികളേ, നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ സംസ്ഥാനം മുഴുവൻ ക്യാമ്പയിൻ നടക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ യൂണിറ്റ് തലം മുതൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു. രാവിലെ 10 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിന്ന് ആരംഭിച്ച പരിപാടി 11 മണിയോടെ എസ് പി ഓഫീസിൽ സമാപിച്ചു.ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു . എസ് Read More…
പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം ആരംഭിച്ചു
പാലാ: പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം കൂടി ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. വ്യാഴം, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഒ.പി.വിഭാഗം പ്രവർത്തിക്കും.
ഭരണഘടന നൽകുന്ന അവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവരാവകാശ നിയമം സഹായിച്ചു: മന്ത്രി വി.എൻ. വാസവൻ
ഏറ്റുമാനൂർ : ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അവകാശങ്ങൾ പൗരന്മാർക്കു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും സഹായിക്കുന്നതാണു വിവരാവകാശ നിയമമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവരാവകാശവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മിഷൻ നടത്തിയ ഏകദിന സെമിനാർ എം.ജി. സർവകലാശാല അസംബ്‌ളി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, അഴിമതി, കാലതാമസം എന്നിവയെ ഒരുപരിധി വരെ ചെറുക്കുന്നതിന് സാധാരണ പൗരന്് സ്വാതന്ത്ര്യവും അവകാശവും നൽകുന്നതായി വിവരാവകാശ നിയമം. Read More…
വേദനരഹിത പ്രസവം പ്രാവർത്തികമാക്കി പാലാ ജനറൽ ആശുപത്രി
പാലാ: സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമാക്കിയിരുന്ന വേദനരഹിത പ്രസവം കോട്ടയം ജില്ലയിൽ പാലാ ജനറൽ ആശുപത്രിയിൽ ജനുവരി മാസത്തിലാണ് ആദ്യമായി നടന്നത്. കാസർഗോഡ് സ്വദേശിനിയായ യുവതിക്കാണ് ആദ്യമായി സൗകര്യം ലഭ്യമാക്കിയത്. അമ്മയും കുഞ്ഞും സുഖമായി ആശുപത്രി വിടുകയും ചെയ്തു. സർക്കാർ മേഖലയിൽ ജില്ല യിൽ കോട്ടയം മെഡിക്കൽ കോളേജിൽ മാത്രമാണ് ടി സൗകര്യം നില വിൽ ഉണ്ടായിരുന്നത്. വേദനരഹിതമായി പ്രസവിക്കുന്നതിന് Entonox എന്ന വാതകം ശ്വസിക്കാം. പ്രസവ സമയത്ത് ഒരാൾക്ക് കൂടി നിൽക്കാനും (birth companion) അനവദിക്കുന്നുണ്ട്. Read More…










