Mundakayam

കോൺഗ്രസ് ആദരവ് നൽകി

മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ അന്പത്തി നാലാം റാങ്ക് നേടിയ മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കുന്നേൽ വീട്ടിൽ എത്തി സോനറ്റ് ജോസിനെ മുണ്ടക്കയം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റയുടെ നേതൃത്വത്തിൽ ആദരവ് നൽകി. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ. എസ്. രാജുഅധ്യക്ഷതവഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം ബെന്നി ചേറ്റുകുഴി, സേവാദൾ ചെയർമാൻ. ടി. സാബു, ടോമി താമരശ്ശേരി, മറിയാമ്മ ആന്റണി, ജോർജ്കുട്ടി കോഴിമല, പാപ്പച്ചൻ, ബിJനുപുലിക്കുന്നു, പ്രഭാകരൻ, ദിവാകരൻ പ്രസംഗിച്ചു. ആൻ്റോ ആന്റണി എം. പി. റാങ്ക് ജേതാവിനെ Read More…

Kanjirappally

കാഞ്ഞിരപ്പളളിയെ വ്യവസായ സംരഭകരുടെ ഹബ്ബ് ആക്കണം: ആന്റോ ആന്റണി എം.പി

കാഞ്ഞിരപ്പളളി: സംസ്ഥാനത്താദ്യമായി സ്വകാര്യ മേഖലയിൽ അനുവദിക്കപ്പെട്ട വ്യവസായപാർക്കിന്റെ നേതൃത്വത്തിൽ പുതിയതും പഴയതുമായ സംരഭകരുടെ കൂട്ടായ്മ രൂപപ്പെടണമെന്നും അതിലൂടെ റബ്ബറിന്റെ നാടായ കാഞ്ഞിരപ്പളളിയെ വ്യവസായകരുടെ ഹബ്ബാക്കി മാറ്റണമെന്ന് ആന്റോ ആന്റണി എം.പി. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വ്യവസായികളുടെ ക്ലസ്റ്റർ രൂപീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പളളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, എം.എസ്.എം.ബി Read More…

General

രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരാക്രമണങ്ങൾ തുടച്ചുനീക്കണം’; സീറോ മലബാർ സഭ

രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരക്രമണങ്ങൾ എന്നേക്കുമായി തുടച്ചു നീക്കണമെന്ന് സീറോ മലബാർ സഭ. തീവ്രവാദവും ഭീകരാക്രമണങ്ങളും മനുഷ്യ സമൂഹത്തിന് എതിരായ വലിയ വെല്ലുവിളികളാണ്. കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരക്രമണത്തെ റവ.ഫാ. ആന്റണി വടക്കേകര അപലപിക്കുകയും ഭീകരർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഹൽഗാമിലെ ഭീകരക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ഭീകരതയുടെ ലക്ഷ്യം ഭയം വിതയ്ക്കുക മാത്രമല്ല, സമൂഹത്തെ വിഭജിച്ച് അതിന്റെ ഏകത്വം തകർക്കുക കൂടിയാണ്. ഭീകരവാദികൾ പലപ്പോഴും നിരപരാധികളായ ജനങ്ങളെ Read More…

Obituary

പാലാ സെന്റ് മേരീസ് റിട്ട. അധ്യാപിക കൊല്ലംപറമ്പിൽ പി.എം.അന്നമ്മ നിര്യാതയായി

ഭരണങ്ങാനം:പാലാ സെന്റ് മേരീസ് റിട്ട. അധ്യാപിക കൊല്ലംപറമ്പിൽ പി.എം.അന്നമ്മ (കുട്ടിയമ്മ–88) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. വാകക്കാട് പഴൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എ.ദേവസ്യ (റിട്ട. അധ്യാപകൻ). മക്കൾ: രാജു സെബാസ്റ്റ്യൻ, ബെന്നി സെബാസ്റ്റ്യൻ. മരുമക്കൾ: അനിത രാജു കടവിൽ, പുഷ്പ ബെന്നി കുരിക്കാട്ട്.

Top News

പഹൽ​ഗാം ഭീകരാക്രമണം; 3 തീവ്രവാദികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചത്രങ്ങളാണ് സുരക്ഷാ സേന പുറത്ത് വിട്ടത്. നാല് പേരെ തിരിച്ചറിഞ്ഞു. സംഘത്തിൽ 2 കശ്മീർ സ്വദേശികളും 2 പാകിസ്താൻ സ്വദേശികളും ഉൾപ്പെടുന്നു. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ Read More…

General

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹവുമായി രാവിലെ 11.30ന് വിമാനം ശ്രീനഗറില്‍ നിന്ന് പുറപ്പെടും. 7.30 നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടര്‍ മൃതദേഹം ഏറ്റുവാങ്ങും. അതേസമയം, രാമചന്ദ്രനെ കണ്‍മുന്നില്‍ വെച്ച് ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ നടുക്കത്തില്‍ കുടുംബാംഗങ്ങള്‍. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്. രാമചന്ദ്രന്റെ ഭൗതിക ദേഹം Read More…

Mundakayam

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി നിർമ്മിക്കുന്നതിനായി 1.75 കോടി രൂപ അനുവദിച്ചു

മുണ്ടക്കയത്ത് സബ് ട്രഷറിക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്നുള്ളത് ദീർഘകാലമായ ആവശ്യമായിരുന്നു. നിലവിൽ രണ്ടാം നിലയിൽ വാടക മുറിയിൽ വളരെ പരിമിതമായ സൗകര്യങ്ങളിലാണ് മുണ്ടക്കയം സബ് ട്രഷറി പ്രവർത്തിച്ച് വരുന്നത്. ഇതുമൂലം പ്രായാധിക്യമുള്ള പെൻഷൻകാർ അടക്കമുള്ള ട്രഷറി ഇടപാടുകാർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ സാഹചര്യങ്ങൾ എല്ലാം കണക്കാക്കി മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി നിർമ്മിക്കുന്നതിനായി 1.75 കോടി രൂപ അനുവദിച്ചു. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്താണ് കെട്ടിടം Read More…

Crime

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍

കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്‍. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. ഗാന്ധിനഗർ പൊലീസ് മാള പൊലീസിന്‍റെ സഹായത്തോടെ പുലർച്ചയാണ് പ്രതിയെ പിടികൂടിയത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് Read More…

Crime

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; പിന്നില്‍ വീട്ടിലെ മുന്‍ ജീവനക്കാരനായ അസം സ്വദേശി അമിത് തന്നെയെന്ന് പൊലീസ്

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വീട്ടിലെ മുന്‍ ജീവനക്കാരനായ അസം സ്വദേശി അമിത് തന്നെയെന്ന് പൊലീസ്. പ്രതി റെയില്‍വേ സ്റ്റേഷന് സമീപം ലോഡ്ജില്‍ താമസിച്ചതായി കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതി ലോഡ്ജില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതി വൈരാഗ്യം തീര്‍ത്തതാണ് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ ഇവരുടെ ഇന്ദ്രപ്രസ്ഥാമെന്ന ഓഡിറ്റോറിയത്തില്‍ ജീവനക്കാരനായിരുന്നു അമിത്. അവിടെ നിന്നും വിജയകുമാറിന്റെ ഫോണ്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. ആ കേസില്‍ അഞ്ച് മാസത്തോളം ജയിലില്‍ കഴിയേണ്ടി Read More…

Top News

പഹൽഗാം ഭീകരാക്രണത്തിൽ വിറങ്ങലിച്ച് രാജ്യം; മരണം 28 ആയി,കൊല്ലപ്പെട്ടവരില്‍ മലയാളിയും

ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ. Read More…