കടനാട്: കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി പള്ളി ഗ്രാട്ടോയുടെ ചില്ല് തകർത്ത സാമൂഹ്യവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. വെറും കല്ലു കൊണ്ടുള്ള അക്രമം ആണെന്ന് വിശ്വസിക്കാനാകില്ലെന്നും, നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ആസൂത്രിതമായി ചെയ്താണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും പള്ളി സന്ദർശിച്ച ശേഷം സജി പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ടോമി താണോലിൽ, സെക്രട്ടറി സിബി പാണ്ടിയാംമാക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Author: Web Editor
വന നിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് (എം) മലയോര ജാഥ നാളെ മുതൽ
കോട്ടയം:1972 – ലെ കേന്ദ്ര വനം – വന്യ ജീവി നിയമം ഭേദഗതി ചെയ്യുക, ഒരുകാലത്ത് ഹൈറേഞ്ചിലേയും, മലബാറിലെയും കുടിയേറ്റ കർഷകന് കുടിയിറക്ക് ഭീഷണിയാണ് നേരിട്ടിരുന്നതെങ്കിൽ, ഇന്ന് വന്യമൃഗങ്ങളുടെ ശല്യം മൂലം സ്വയമായി കുടിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥയാണ്. മലയോര മേഖലയിലെ കർഷകനുണ്ടായിരിക്കുന്നത്. വന്യമൃഗങ്ങൾ മാത്രമല്ല കുരങ്ങും, മയിലും, ഉരഗ വർഗ്ഗവും എല്ലാം കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി, മനുഷ്യന്റെ വാസവും യാത്രയുമെല്ലാം മുടക്കുക മാത്രമല്ല മാരകമായ പരിക്കും ജീവഹാനി വരെ നേരിടുന്ന ദുരവസ്ഥ സംജാതമായിരിക്കുകയാണ്. ഇന്നിത് കേരളത്തിലെ മനുഷ്യർ Read More…
NCP സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു
NCP യുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. ഗ്രൂപ്പ് സഖ്യങ്ങൾ മാറി മറഞ്ഞ കേരള NCP ഘടകത്തിൽ തോമസ് കെ തോമസ് ഒടുവിൽ പാർട്ടിയുടെ അമരത്ത് എത്തി. അതും എ കെ ശശീന്ദ്രന്റെ പിന്തുണയോടെ. NCP യെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കും. പാർട്ടിയിൽ നിന്ന് ഒന്നും എടുക്കാൻ അല്ല കൊടുക്കാനാണ് പ്രവർത്തകർ ശ്രമിക്കേണ്ടതെന്നുമാണ് പുതിയ അധ്യക്ഷന്റെ ഉപദേശം. പാർട്ടിയിലെ പടല പിണക്കങ്ങൾക്ക് പിന്നാലെയാണ് പി സി ചാക്കോ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. Read More…
ഭരണാധികാരികൾ സ്വയം വിമർശനത്തിനു വിധേയരാകണം; സ്വന്തം തെറ്റുകൾ കാണാതെ ഭരണാധികാരികൾ 75 വർഷം മുൻപുള്ളവരെ വിമർശിക്കുന്നു: തുഷാർ ഗാന്ധി
അരുവിത്തുറ : ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയ്യാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത്. ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം. ഇത്തരം നേതാക്കൻമാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത്.എന്നാൽ സ്വന്തം തെറ്റുകൾ കാണാതെ രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യത്തെ കുറ്റപ്പെടുത്തുന്ന ഭരണാധികാരികളാണ് നമ്മുക്കുള്ളതെന്നും ചരിത്രത്തെ വിമർശിക്കുവാൻ എളുപ്പമാണെന്നും ചരിത്രം സൃഷ്ടിക്കുക ശ്രമകരമാണെന്നും മഹാത്മാഗാന്ധിയുടെ പൗത്രനും ഗ്രന്ഥകാരനുമായ തുഷാർ ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തോട് അശയപരമായ വിയോജിപ്പുണ്ടായിരുന്നിട്ടും ഉപ്പുസത്യാഗ്രഹത്തിനു Read More…
ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു
കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു. 76 വയസായിരുന്നു. 1949ല്‍ കോട്ടയത്തെ കല്ലറയിലാണ് ജനനം. ദളിത്പക്ഷത്തുനിന്നുള്ള ശക്തമായ സാമൂഹിക വിമര്‍ശനങ്ങളിലൂടെ ശ്രദ്ധ നേടിയ ചിന്തകനാണ് കെ കെ കൊച്ച്. 2021ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. കൊച്ചിന്റെ ദലിതന്‍ എന്ന ആത്മകഥ ഏറെ നിരൂപകപ്രശംസ നേടി. ബുദ്ധനിലേക്കുള്ള ദൂരം, Read More…
വീണ്ടും റെക്കോര്‍ഡിട്ട് സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 440 രൂപയാണ് സ്വർണവില കൂടിയത്. ഗ്രാമിന് 55 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 64,960 രൂപയായി. അന്താരാഷ്ട്ര സ്വർണ വില 2944 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.10 ആണ്. 18 കാരറ്റ് സ്വർണ വില 6680 രൂപയായി ഉയർന്നു.
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: ബസും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഭരണങ്ങാനം സ്വദേശി പ്രവീണിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 8 മണിയോടെ ചേർപ്പുങ്കൽ ഭാഗത്തു വച്ചായിരുന്നു അപകടം.
സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും: മാർച്ച് 14 ന്
ഉള്ളനാട്: ഉള്ളനാട് സേക്രട്ട് ഹാർട്ട് യു .പി സ്കൂളിൻ്റെ107 – മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2025 മാർച്ച് പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഹാളിൽ വച്ച് നടത്തുന്നു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു മതിലകത്ത് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. കുറവിലങ്ങാട് പള്ളി സ്പിരിച്വൽ അസിസ്റ്റന്റ് റവ. ഫാ. ജോസ് കോട്ടയിൽ അനുഗ്രഹപ്രഭാഷണവും Read More…
ഭൂനികുതി വർദ്ധനവ്: തീക്കോയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി
തീക്കോയി : അന്യായമായ ഭൂനികുതി വർദ്ധനവിനും, സർക്കാർ നികുതി കൊള്ളയ്ക്കുമെതിരെ തീക്കോയി വില്ലേജ് ഓഫീസുമുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണുമംത്തിൻ്റെ അധ്യക്ഷതയിൽ നടന്ന സമര പരിപാടി കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗം തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. അഡ്വ: ജോമോൻ ഐക്കര, അഡ്വ : വി. എം. മുഹമ്മദ് ഇല്ല്യാസ്, കെ.സി ജെയിംസ്, എം. ഐ. ബേബി, ഓമനഗോപാലൻ, ജോയി പൊട്ടനാനി,ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, സിറിൾ റോയി Read More…
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ; തീക്കോയി ടൗൺ ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു
തീക്കോയി : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് തീക്കോയി ടൗൺ ഹരിത ടൗൺ ആയി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി വ്യാപാരി വ്യവസായി പ്രതിനിധികളുടെയും ഓട്ടോ ടാക്സി തൊഴിലാളികളുടെയും സഹകരണത്തോടുകൂടി ടൗൺ സമ്പൂർണ്ണ മാലിന്യമുക്ത ടൗൺ ആയി മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളിലും രണ്ടു ബിന്നുകൾ നിർബന്ധമാക്കി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടിച്ചട്ടികൾ സ്ഥാപിച്ചു. പ്രധാന ജംഗ്ഷനുകളിൽ ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഭവനങ്ങളിലും ബയോ ബിന്നുകളും, പൊതുസ്ഥാപനങ്ങളിൽ Read More…











