സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ Read More…
Author: Web Editor
കോട്ടയത്തെ വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കണം: മുഖ്യമന്ത്രിയെ കാണുമെന്ന് തിരുവഞ്ചൂർ
കോട്ടയം : കോട്ടയം നിയോജക മണ്ഡലത്തിലെ തടസപ്പെട്ടു കിടക്കുന്ന വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോടിമതയിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിച്ച മഠത്തിപ്പറമ്പ് കാക്കാല പറമ്പ് കൂവപ്പാടം റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി മാത്രമേ ഒരു നാടിന് ഉയർച്ച ഉണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ ജയചന്ദ്രൻ ചീരോത്ത് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ജയമോൾ ജോസഫ്, Read More…
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ പൈ(π) ദിനാഘോഷം
വാകക്കാട്: ലോകമെമ്പാടും പൈ ദിനം ആഘോഷിക്കുന്ന മാർച്ച് 14 ന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ഗണിതശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പൈ ദിനം സമുചിതമായി ആഘോഷിച്ചു. ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെയും വ്യാസത്തിന്റെയും അനുപാതം – ഏകദേശം 3.14159 ആണ് – എന്ന സ്ഥിരാങ്കത്തെ പ്രതിനിധീകരിക്കാൻ ഗണിതശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ചിഹ്നമാണ് പൈ (ഗ്രീക്ക് അക്ഷരം π). സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് വൃത്താകൃതിയിലുള്ള പൈ മുറിച്ച് കുട്ടികൾക്ക് വിതരണം ചെയ്തുകൊണ്ടാണ് പൈ ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. ദശാംശ ബിന്ദുവിനപ്പുറം Read More…
വന്യജീവി ശല്യം തടയുന്നതിൽ സർക്കാർ പരാജയം : അഡ്വ.ജോയി എബ്രഹാം എക്സ് എം എൽ എ
മുണ്ടക്കയം : വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശാശ്വത പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്സ് എം എൽ എ. മുണ്ടക്കയത്തു കൂടിയ കേരളാ കോൺഗ്രസ് നിയോജക പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണങ്ങൾക്ക് ഇരയാകുന്ന മലയോര കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിലും, വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിലും കൃഷിയിടങ്ങളെ സംരക്ഷിക്കുന്നതിദീർഘകാല വീക്ഷണത്തോടുകൂടിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലും സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്നുംആക്രമണ കാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ Read More…
കോട്ടയം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ മാലിന്യമുക്തമാകും; പ്രഖ്യാപനം മാർച്ച് 30ന്
കോട്ടയം : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗറിന്റെ അധ്യക്ഷതയിൽ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന മാലിന്യമുക്ത നവകേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപന പ്രവർത്തന യോഗത്തിലാണ് തീരുമാനം. മാർച്ച് 30ന് മുൻപായി വാർഡുതല പ്രഖ്യാപനങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി മാർച്ച് 22, 23 തീയതികളിൽ പൊതുജനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ Read More…
റിക്കവറി വാൻ അപകടത്തിൽപെട്ട് 2 പേർക്ക് പരുക്ക്
മൂന്നിലവ്: ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നു നിയന്ത്രണം വിട്ട റിക്കവറി വാൻ ഇറക്കത്തിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ചങ്ങനാശേരി സ്വദേശി കുട്ടപ്പൻ ( 68), വാൻ ഡ്രൈവർ കട്ടപ്പന സ്വദേശി സാം ( 36) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി മൂന്നിലവ് വെള്ളറയ്ക്ക് സമീപമായിരുന്നു അപകടം.
പാചകവാതക അദാലത്ത്: വിതരണരംഗത്തെ മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കണം
കോട്ടയം : പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി. കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഓയിൽ കമ്പനി പ്രതിനിധികൾ, പാതകവാതക വിതരണ ഏജൻസി പ്രതിനിധികൾ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.അറിയിപ്പില്ലാതെ എൽ.പി.ജി. കണക്ഷൻ നിലവിലുള്ള ഏജൻസിയിൽനിന്ന് മറ്റ് ഏജൻസികളിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ അദാലത്തിൽ അവതരിപ്പിച്ചു. ഒ.ടി.പി. മുഖാന്തരം Read More…
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി ലൂക്കാ കലണ്ടർ വിതരണവും ശാസ്ത്രാവബോധ കാമ്പയിനും സംഘടിപ്പിച്ചു
പൂഞ്ഞാർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികത്തിൻ്റെ ഭാഗമായി ലൂക്കാ കലണ്ടർ വിതരണവും ശാസ്ത്രാവബോധ കാമ്പയിനും സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ കൈപ്പള്ളി, ഇടമല, കടലാടിമറ്റം, കുന്നോന്നി എന്നി സ്കൂളുകളിൽ നടന്ന ലൂക്കാ കലണ്ടർ വിതരണത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ വിഷയാവതരണം നടത്തി. വിവിധ സ്കൂളുകളിലായി നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം ബീനാ മധുമോൻ, കൈപ്പള്ളി ഗവ Read More…
എംഎല്‍എയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്നവര്‍ ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന തരത്തിലുളള തരംതാന്ന രാഷ്ട്രീയ നിലപാട് : മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക്ക്
ഇപ്പോള്‍ എംഎല്‍എയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്നവര്‍ ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന തരത്തിലുളള തരംതാന്ന രാഷ്ട്രീയ നിലപാടാണ് എന്ന് അരി ആഹാരം കഴിക്കുന്ന ഏവര്‍ക്കും മനസ്സിലാകുമെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക്കും മുന്‍ പ്രസിഡന്റ് പി.എല്‍ ജോസഫും പറഞ്ഞു. മൂന്നിലവിന്റെ വികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് എല്‍ഡിഎഫും കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗവുമാണെന്ന് ഇക്കൂട്ടര്‍ക്ക് നല്ല ബോധ്യമുണ്ട്. ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാന് സാധിക്കുന്നില്ല എന്ന ജാള്യത മറയ്ക്കുവാനാണ് പഞ്ചായത്ത് പടിക്കല്‍ നിന്ന് കഴിഞ്ഞ ദിവസം പച്ചക്കളളങ്ങള്‍ വിളിച്ചുപറഞ്ഞത്. Read More…
‘ജനാധിപത്യത്തിനെതിരായ കടന്നാക്രമണം’, തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി
തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വർക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് Read More…











