2025 ഫെബ്രുവരി മാസം നടന്ന, USS, LSS പരീക്ഷയിൽ ഉജ്ജ്വലമായ നേട്ടം കൈവരിച്ചുകൊണ്ട് മണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂൾ വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ഹർഷ അരുൺ, ഇവാൻ ജോർജ് ജോജോ, മേരി ജോസഫിൻ, റ്റീന മരിയ ജോർജ്, സിദ്ധാർഥ് രാജൻ എന്നിവർ USS സ്കോളർഷിപ്പും ക്യാത്തി ക്ലിന്റ് LSS സ്കോ ളർഷിപ്പിനും അർഹരായി. സ്കോളർഷിപ്പ് ജേതാക്കളെ സ്കൂൾ മാനേജർ ഫാ. ജോർജ് തെരുവിൽ, PTA പ്രസിഡന്റ് ശ്രീ. ജോയ് ഫിലിപ്പ് ഹെഡ്മിസ്ട്രസ്സ് സി. റ്റീന ജോസ് മറ്റ് അധ്യാപകർ Read More…
Author: Web Editor
ഡോക്ടറേറ്റ് നേടി
വലവൂർ കോയിക്കാട്ടിൽ ബെന്നി കുര്യൻ സേലം പെരിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ പി എച്ച് ഡി നേടി. ഭാര്യ മിനി ബെന്നി. മക്കൾ : ദീപക് ബെന്നി, ദിവ്യ മെറിൻ ബെന്നി.
കല്ലക്കുളം കെ.എം.തോമസ് നിര്യാതനായി
പൊൻകുന്നം: കല്ലക്കുളം കെ.എം.തോമസ്(അപ്പച്ചൻ-84) അന്തരിച്ചു. ഭാര്യ: അന്നമ്മ, മണിമല കൊച്ചുപൈങ്ങോട്ട് കുടുംബാംഗം. മക്കൾ: ലാലു, ലിജു, ലിറ്റി, ലീന. മരുമക്കൾ: ജൂലി, സോഫിയ, ജോർജ് ടോം, മാത്യു ജോൺ. സംസ്‌കാരം നാളെ (വെള്ളിയാഴ്ച) 2.30-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.
ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ്
അരുവിത്തുറ :എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിന്റെ മുന്നേറ്റം. ബികോം കോ-ഓ പ്പറേഷൻ വിഭാഗത്തിൽ കോളേജിലെ ഗീതു സിജു ഒന്നാം റാങ്ക് നേടിയപ്പോൾ ബി എസ്സ് സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ ആദിത്യാ എം ബി യും ബി എ ജേർണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ അമൃതാ സുരേഷും ഒന്നാം റാങ്കുകൾ നേടി. ബി എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ Read More…
ബാബു ചാഴികാടൻ യുവത്വത്തിന് ദിശാബോധം നൽകിയ നേതാവ് : ഡോ.എൻ ജയരാജ്
ഏറ്റുമാനൂർ : കേരളീയ യുവത്വത്തിന് ദിശാബോധം നൽകിയ യുവജന നേതാവായിരുന്നു ബാബു ചാടികാടൻ എന്ന് ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ്. സമകാലീന കേരളത്തിലെ സാമൂഹിക ദുരന്തമായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് ബാബു ചാഴികാടൻ തുടങ്ങിവച്ച പോരാട്ടം ഇന്ന് സമൂഹമാകെ ഏറ്റെടുത്തിരിക്കുകയാണ്. സ്കൂൾ കോളേജ് പരിസരങ്ങളിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച മയക്കുമരുന്ന് വിരുദ്ധ ജനകീയ വിജിലൻസ് സമിതികൾ ഇന്നത്തെ കേരളത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്നും ഡോ.എൻ ജയരാജ് പറഞ്ഞു. തെരഞ്ഞെടുപ്പു പര്യടനത്തിനിടയിൽ Read More…
USS പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ്. പോൾസ് സ്കൂളിന് തിളക്കമാർന്ന വിജയം
മൂന്നിലവ്: 2025 ഫെബ്രുവരി മാസത്തിൽ 7-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ USS പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ 6 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി. കുമാരി. കൃഷ്ണാഞ്ജലി വി.എസ്, കുമാരി. എയ്ഞ്ചൽ മരിയ രാജീവ്, കുമാരി.ആഷ്ലി സുഭാഷ്, മാസ്റ്റർ. ജോസഫ് ജെ. കെ, മാസ്റ്റർ. മുഹമ്മദ് ഹാദി, മാസ്റ്റർ. കാശിനാഥ് എം.ഡി. എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. ഇവരിൽ കുമാരി. ആഷ്ലി സുഭാഷ് ‘ഗിഫ്റ്റഡ് ചൈൽഡ് ‘ ആയും തിരഞ്ഞെടുക്കപ്പെട്ടു. Read More…
നീറിയ മനസ്സിൽ നിന്നും സന്തോഷത്തിന്റെ പുഞ്ചിരികളുമായി 71 കാരി വൽസമ്മ തിരിച്ചെത്തി
പാലാ: സ്നേഹത്തിന്റെ മാധുര്യം പങ്ക് വച്ച് വയല സ്വദേശിനി വൽസമ്മ ജോൺ (71) വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. ഗുരുതര പൊള്ളലേറ്റതിനെ തുടർന്നു 78 ദിവസം മാർ സ്ലീവാ മെഡിസിറ്റിയിലെ ബേൺ ഐ.സി.യുവിൽ ചികിത്സ തേടി സുഖം പ്രാപിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ വൽസമ്മയ്ക്ക് ആശുപത്രി അധികൃതർ നൽകിയത് സ്നേഹോഷ്മളമായ യാത്രയയപ്പാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടുമുറ്റത്ത് വച്ചാണ് വൽസമ്മയ്ക്ക് അപകടം സംഭവിച്ചത്. മുറ്റം അടിച്ചു വാരി കരിയലയ്ക്ക് തീ ഇട്ടതിനിടെ തീ ആളി പടർന്ന് ധരിച്ചിരുന്ന വസ്ത്രത്തിനു പുറകിലേക്ക് Read More…
കോട്ടയം ജില്ലയിൽ ഡ്രോണുകൾക്ക് നിരോധനം
കോട്ടയം: കോട്ടയം ജില്ലയിലെ പൊതുസ്ഥലങ്ങളിലും സംരക്ഷിത മേഖലകളിലും ഡ്രോൺ ഉപയോഗം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കെട്ടിടത്തിനുള്ളിലെ ഉപയോഗത്തിന് നിരോധനം ബാധകമല്ല.
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ സ്ഥലങ്ങളിലുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി സ്വദേശി വിനോദ് തോമസിനു ( 38) പരുക്കേറ്റു. മുക്കൂട്ടുതറ ഇടകടത്തിയിൽ വച്ച് രാവിലെയായിരുന്നു അപകടം. റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു കുരുവിക്കൂട് സ്വദേശി ബിജു.കെ.എസിനു ( 52) പരുക്കേറ്റു. ഇന്നലെ രാത്രി പൈകയിൽ വച്ചായിരുന്നു അപകടം. റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പൂവരണി സ്വദേശി രാഹുൽ സജിക്ക് ( 26) Read More…
വീട് പുതുക്കി പണിയുന്ന യജ്ഞത്തിനായി നാടൊന്നിച്ചു
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നേതൃത്വത്തിൽ മേലുകാവ് ഗ്രാമ പഞ്ചായത്തിൽ 1-ാം വാർഡിൽ താമസിക്കുന്ന തങ്കമ്മ താളിമലയിൽ എന്ന വ്യക്തിയുടെ വീട് പുതുക്കി പണിയുന്ന യജ്ഞത്തിന് നാടൊന്നിച്ചു. പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റിൽപെട്ട ഇവർക്ക് ബന്ധുക്കൾ ആരുമില്ല. പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യവുമില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിൻ്റെ പരിമിതമായ ഫണ്ടു കൊണ്ട് ഇവരുടെ സ്വപ്നമായ ഒരു ചെറിയ വീട് പണിതു കൊടുക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതോടു കൂടി പഞ്ചായത്തിലെ 8 വ്യക്തികളുടെ അതിദാരിദ്ര്യ നിർമ്മാർജ്ജന സർക്കാർ പദ്ധതിയുടെ ലക്ഷ്യം Read More…











