Pala

ജനപ്രതിനിധികൾ സമുദായത്തെ വഞ്ചിച്ചു: എസ്.എം.വൈ.എം. പാലാ രൂപത

പാലാ : വഖഫ് ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യാത്ത ജനപ്രതിനിധികൾ സമുദായത്തെയും, സമൂഹത്തെയും വഞ്ചിച്ചതായി പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. സി.ബി.സി.ഐ. യും കെ.സി.ബി.സി. യും വഖഫ് ഭേദഗതിക്കനുകൂലമായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപിമാർ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കുതകുന്ന വിധത്തിലുള്ള ഭരണഘടന ഭേദഗതിയെ നിരാകരിച്ചു വോട്ട് ചെയ്തതിലൂടെ ജനപ്രതിനിധികൾ ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം ചതിക്കുകയാണ് ചെയ്തത്. മുനമ്പം ജനതയ്ക്ക് അനുകൂലമായ നിലപാട് എടുക്കുന്നു എന്ന് പറയുകയും മറുവശത്ത് Read More…

Obituary

തണ്ണിനാൽ തുണ്ടിയിൽ ശോഭന കുമാരി നിര്യാതയായി

തിടനാട്: തണ്ണിനാൽ തുണ്ടിയിൽ ശോഭന കുമാരി (65) അന്തരിച്ചു. പാലാ മുരിക്കുംപുഴ പാത്തിയാങ്കൽ കുടുംബാംഗം. സംസ്കാരം നാളെ (ശനിയാഴ്ച)3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : സോമനാഥൻനായർ. മക്കൾ: ടി.എസ്. ശിവകുമാർ (ഉണ്ണി), സൗമ്യ, സുമി. മരുമക്കൾ : ശ്രീദേവി (കാരുവള്ളിയിൽ തിടനാട്),സുരേഷ്കുമാർ (അഴകത്തു തെക്കേതിൽ കെഴുവുംകുളം), ശ്രീനിവാസൻ (ആമ്പല്ലൂർ).

Pala

ലഹരിവിരുദ്ധ മഹാസമ്മേളനം ; 6 ന് പാലായിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും

പാലാ : മദ്യവും, മാരക ലഹരികളും സമൂഹത്തിനും, കുടുംബങ്ങൾക്കും ഗുരുതര ഭീഷണിയുയർത്തുന്നതിന്റെ പശ്ചാത്തലത്തിൽ പാലാ രൂപതയിലെ മുഴുവൻ ഇടവകകളെയും ലഹരിക്കെതിരെ ഉണർത്തുകയെന്ന ലക്ഷ്യവുമായി ‘171’ ഇടവകകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള മഹാ സമ്മേളനം പാലായിൽ ഞായറാഴ്ച (06-04-2025) ഉച്ചകഴിഞ്ഞ് 2 ന് നടക്കും. പാലാ രൂപതാ മെത്രൻ മാർ ജോസഫ് കല്ലറങ്ങാട്ട് രൂപതയിലെ മുഴുവൻ ഇടവക വികാരിമാർക്കും കത്തിലൂടെ പ്രത്യേക നിർദ്ദേശം നൽകിയാണ് ഈ അടിയന്തര സുപ്രധാന സമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. മദ്യവും, ലഹരി വസ്തുക്കളും നമ്മുടെ സമൂഹത്തെയോ, സംവിധാനങ്ങളെയോ Read More…

General

മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ BJPയിൽ ചേർന്നു

ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുനമ്പത്ത് എത്തി. മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ ബി ജെ പി യിൽ ചേർന്നു. മുനമ്പം സമരപ്പന്തലിൽ മധുരം നൽകി ആഘോഷം. എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടു. വഖഫ് ഭേദഗതി നിയമം പാസായി. കേരളത്തിന്റെ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ബില്ല് പാസായതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു Read More…

General

മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി

മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനാണ് ഫയൽ കൈമാറിയത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേർത്തുകൊണ്ടാണ് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ. സിഎംആർഎല്ലിന് പുറമെ എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും പണം എക്സാലോജികിലേക്ക് എത്തി. ശശിധരൻ കർത്തയും ഭാര്യയുമാണ് Read More…

Aruvithura

പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻ മലയിൽ

അരുവിത്തുറ : ഈശോയുടെ പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻമല കയറി. വെള്ളിയാഴ്ച രാവിലെ മുതൽ വല്ല്യച്ചൻ മലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരം അഞ്ചിന് മലയടിവാരത്തിൽ പാലാ രൂപത വികാരി ജനറൽ സെബാസ്റ്റ്യൻ വേത്താനത്ത് കുരിശിന്റെ വഴി സന്ദേശം നൽകി. സ്വയം ശൂന്യമാകലിന്റെ അടയാളമായ കുരിശിനെ ജീവിതത്തോട് ചേർത്തുനിർത്തുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ എന്ന് അദ്ദേഹം പറഞ്ഞു. അരുവിത്തുറ ഫൊറോനാ വികാരി വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് ബർസാർ റവ. ഫാ. Read More…

General

വഖഫ് നിയമ ഭേദഗതി ബിൽ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

വഖഫ് നിയമ ഭേദ​ഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. എംപിയും ലോക്സഭയിലെ കോൺ​ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25, 26, 29, 300എ എന്നിവ ബിൽ ലംഘിക്കുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇരുസഭകളിലും പാസായ ബില്ല് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വൈകാതെ നിയമമാകും. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. Read More…

General

സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് രേഖകൾ വേണം; ഏപ്രിൽ 10 മുതൽ പെർമിറ്റ്‌ നിർബന്ധമാക്കി

പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന Read More…

Kottayam

സ്വകാര്യബസ് – ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പുതിയ സംഘടന

കോട്ടയം: കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന ‘പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍’ രൂപീകരിച്ചു. പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ സ്വകാര്യ ബസ് -ടൂറിസ്റ്റ് മേഖലയിലെ സംഘടനകളുടെ നിലപാടില്‍ പ്രതിക്ഷേധിച്ചു കൊണ്ടാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി ആരംഭിക്കുന്ന സംരംഭ മേഖലയെ തകര്‍ക്കുന്ന സമീപനം അധികൃതര്‍ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എ സി സത്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജോയി ചെട്ടിശ്ശേരി Read More…

General

വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക്‌ Read More…