കോട്ടയം :കോട്ടയം ജില്ലയിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തു. ജില്ലാ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2024-2025 പുനർജനി പദ്ധതി പ്രകാരമാണ് മരുന്ന് വിതരണം നടത്തിയത്. പദ്ധതിയ്ക്കായി 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ 64 പേർക്കാണ് മരുന്ന് വിതരണം ചെയ്തത്. ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് Read More…
Author: Web Editor
വഖഫ് നിയമഭേദഗതി വരുത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി അറിയിച്ച് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി ആഹ്ളാദപ്രകടനം നടത്തി
തലപ്പലം :വഖഫ് നിയമഭേദഗതി വരുത്തി രാജ്യത്തേ രക്ഷിച്ച നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി അറിയിച്ചുകൊണ്ട് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും അഭിനന്ദനയോഗവും നടത്തി. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ശ്രീ.അഭിലാഷ് ജയ്മോഹന്‍ അദ്ധ്യക്ഷത വഹിച്ചു ജന.സെക്രട്ടറി ശ്രീ.ടോജോ തോമസ്സ് സ്വാഗതം പറഞ്ഞു. മുന്‍ MLA യും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ ശ്രീ. പി.സി ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.ജയസൂര്യന്‍ മുഖ്യ പ്രഭാഷണം നടത്തി. Read More…
എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി
സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. ഇന്ന് രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. പാർട്ടിയുടെ സാംസ്‌കാരിക ദാർശനിക മുഖമാണ് എം Read More…
ആന്‍റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
പൃഥിരാജിനൊപ്പം ആന്‍റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. ഈ സിനിമകളുടെ ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹൻലാലിന് ദുബായിൽ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്‍റെ ആശീർവാദ് ഫിലിംസിൽ 2022ൽ റെഡ് നടത്തിയിരുന്നു. Read More…
തദ്ദേശ സ്ഥാപനങ്ങളെ നിശ്ചലമാക്കിയത് സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയും: ചാണ്ടി ഉമ്മൻ എം.എൽ. എ
പാലാ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമായിട്ട് നാളുകളേറെയായി. ഈ ദുരവസ്ഥക്ക് കാരണം സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ചാണ്ടി ഉമ്മർ എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചതിൻ്റെ ഫലമായി സംസ്ഥാനത്തൊട്ടാകെ വികസന മുരടിപ്പ് ഉണ്ടായി.കരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മറ്റി നടത്തിയ രാപ്പകൽ സമരത്തിൻ്റെ രണ്ടാം ദിനത്തിൽ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. യു ഡി എഫ് സർക്കാർ പദ്ധതി അടങ്കൽ മുൻ Read More…
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ല് നിയമമായി
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇരുസഭകളിലും വഖഫ് ബില്ല് പാസാക്കിയിരുന്നത്. 232-ന് എതിരെ 288 വോട്ടുകൾക്കാണ് ബില്ല് ലോക്സഭയിൽ പാസായത്. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തിരുന്നു. 17 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് ബില്ല് രാജ്യസഭ കടന്നത്. 13 മണിക്കൂർ ചർച്ചകൾക്കൊടുവിലാണ് ലോക്സഭയിൽ ബില്ല് പാസായത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും Read More…
ഈരാറ്റുപേട്ട നഗരസഭക്ക് അംഗൻവാടി കം ക്രഷ് അനുവദിച്ചു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ 25 ഓളം അംഗൻവാടികൾ ഉണ്ട് അതിലെ 93 നമ്പർ ടൗൺ കേന്ദ്രീകരിച്ചുള്ള അംഗൻവാടിക്ക് ഈരാറ്റുപേട്ട നഗരസഭയിൽ അംഗൻവാടി കം ക്രഷ് ആയിട്ട് അനുവദിച്ചു. 3 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിപാലിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ട് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ കുട്ടികൾ ഉള്ള വനിതകൾക്ക് തൊഴിലിടങ്ങളിലേക്ക് പോകുന്നതിന് കുട്ടികളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതിന് കൂടിയാണ് അംഗൻവാടി കം ക്രഷ് ആരംഭം കുറിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ അറിയിച്ചു. വൈസ് ചെയർമാൻ Read More…
വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ല്; പാലായിൽ 7 അദ്ധ്യാപകർക്ക് സ്ഥലം മാറ്റം
പാലാ: പാലായിൽ വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ അന്തിനാട് ഗവ. യുപി സ്കൂളിലെ അദ്ധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് 7 അധ്യാപകർക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോൾ, കെ.വി. റോസമ്മ എന്നീ അധ്യാപകരെ സ്ഥലം മാറ്റിയത്. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽവച്ചുതന്നെ വാക്കു തർക്കങ്ങളിൽ ഏർപ്പെടുന്നതായും വിഭാഗീയ പ്രവർത്തനങ്ങളിൽ Read More…
അരുവിത്തുറ തിരുനാൾ അവലോകന യോഗം ചേർന്നു
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഏപ്രിൽ 12 മുതൽ മെയ് 2 വരെ തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസീൽദാർ ശ്യാമളകുമാരി, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, നഗരസഭാ ഉപാധ്യക്ഷൻ അൻസർ Read More…
ജില്ലയുടെ മാലിന്യ നിർമാർജന നേട്ടങ്ങൾ ചർച്ചചെയ്ത് ഓപ്പൺഫോറം
കോട്ടയം: മാലിന്യമുക്ത കേരളം യാഥാർഥ്യമാക്കുന്നതിൽ കോട്ടയം ജില്ല കൈവരിച്ച നേട്ടങ്ങളും ഇനി ചെയ്യാനുള്ള കാര്യങ്ങളും ചർച്ചചെയ്ത് ഓപ്പൺഫോറം. മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനത്തിനു മുന്നോടിയായാണ് കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ ഉൾപ്പെടുത്തി ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. ‘മാലിന്യമുക്ത കോട്ടയം: പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും’ എന്ന പ്രമേയത്തിൽ നടന്ന ഓപ്പൺഫോറം ജില്ലാകളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. മാലിന്യനിർമാർജ്ജനം നിത്യജിവിതത്തിന്റെ ഭാഗമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ Read More…











