ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ബ്ലോക്ക് അങ്കണത്തില്‍ വൃഷതൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ ബി മെമ്പർമാരായ ശ്രീമതി രമാ മോഹന്‍, ജെറ്റോ ജോസ്, അക്ഷയ് ഹരി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. സാം ഐസക്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Author: Web Editor
ഉഴവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി. എ സും സംയുക്തമായി കുടുംബശ്രീ വനിത ക്ഷീര കർഷകരെ ആദരിച്ചു
ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി. എ സും സംയുക്തമായി കുടുംബശ്രീ വനിത ക്ഷീര കർഷകരെ ആദരിച്ചു സിഡി എസ് ചെയർപേഴ്സൺ, ശ്രീമതി മോളി രാജുകുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ തങ്കച്ചൻ കെ എം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറിസുനിൽ എസ്, മെമ്പർ സെക്രട്ടറി സുരേഷ് ,വാർഡ് മെമ്പേർ മാരായ സുരേഷ് V. T, സിറിയക്ക് കല്ലട, റിനി വിൽസൺ മേരി സജി, എന്നിവർ പങ്കെടുത്തു. മരങ്ങാട്ടുപിള്ളി ഡയറി ഫാം ഇൻസ്‌ട്രെക്റ്റർ ജൂലി മാഡം കർഷകർക്ക് Read More…
മണിയംകുളം സെന്റ് ജോസഫ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
2025 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷിഭവൻ പൂഞ്ഞാറും പൂഞ്ഞാർ ഗ്രാമപഞ്ചായത്തും സംയുക്തമായി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ (മണിയംകുളം ) പരിസ്ഥിതി ദിനം ആചരിച്ചു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ നോബിള്‍ ഫലവൃക്ഷ തൈ നട്ട് കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. തോമസ് ജോസ്, വികസന കാര്യ ചെയർമാൻ ശ്രീമതി. സുശീല മോഹൻ, വാർഡ് മെമ്പര്‍ ശ്രീമതി. ഷാന്റി തോമസ്, CDS chairperson ശ്രീമതി. ജെസ്സി അഗസ്റ്റിൻ, Read More…
മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം നടത്തി
മുത്തോലി: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ. മാത്യു ആനത്താരയ്ക്കൽ CMI യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ലേബർ ഇൻഡ്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. പ്രസ്തുത സമ്മേളനത്തിൽ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഫലവൃക്ഷതൈകൾ Read More…
കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലം ശൂരനാട് സ്വദേശിയാണ് തെന്നല ബാലകൃഷ്ണപിള്ള. തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനാണ്. 1931 മാര്‍ച്ച് 11നാണ് ജനനം. തീരെ ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച Read More…
കുഴിക്കാട്ട് ഹരികൃഷ്ണൻ നിര്യാതനായി
പനമറ്റം: കൂരാലി പൈക ആശുപത്രിപ്പടി എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങളുടെ സംരംഭകൻ കുഴിക്കാട്ട് ഹരികൃഷ്ണൻ(42) അന്തരിച്ചു. കുഴിക്കാട്ട് പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകനാണ്. അമ്മ: സുശീല. ഭാര്യ: സ്മിത ഹരികൃഷ്ണൻ, ചെറുവള്ളി വിബിൻ സദനം കുടുംബാഗം. മക്കൾ: ഹൃദിക് കൃഷ്ണ, ഹൃദയ കൃഷ്ണ (ഇരുവരും കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂൾ വിദ്യാർഥികൾ). സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
മുൻ അംബാസഡർ ശ്രീ. റ്റി പി ശ്രീനിവാസൻ, ഐ എഫ് എസ് ജൂൺ 7 നു രാമപുരം കോളേജിൽ
രാമപുരം: ഉന്നത വിദ്യാഭ്യാസം പുതിയ വഴികൾ തേടുന്ന കാലഘട്ടത്തിൽ, അതിന്റെ വളർച്ചയെകുറിച്ച് സമഗ്രമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ മാർ അഗസ്തിനോസ് കോളേജിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല അധ്യാപക ശാക്തീകരണത്തിനും നൈപുണ്യവികസനത്തിനും പ്രത്യേകം ഊന്നൽ നൽകുന്നു. പ്രമുഖ നയതന്ത്രജ്ഞനും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറിയുമായിരുന്ന ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ് ശില്പശാല ഉദ്ഘാടനം ചെയ്യും. വിവിധ വിദ്യാഭ്യാസ വകുപ്പുകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും, ഗവേഷണ രംഗത്തെ പ്രമുഖരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. അധ്യാപകരുടെ നിരന്തര വിദ്യാഭ്യാസ ആവശ്യങ്ങൾ, Read More…
ഇലവീഴാപൂഞ്ചിറയിൽ വൃഷതൈ നട്ടു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ലയൺസ് ക്ലബ് ഈരാറ്റുപേട്ടയും മേലുകാവ് ഗ്രാമപഞ്ചായത്തും ചേർന്ന് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഇലവീഴാപൂഞ്ചിറയിൽ വൃഷതൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ, ബി മെമ്പർ ജെറ്റോ ജോസ്, ലയൺസ് ക്ലബ് ഭാരവാഹികൾ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസുകുട്ടി ജോസഫ്, തൊഴിലുറപ്പ് തൊഴിലാളികൾ, Read More…
വാഹനാപകടം: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു
നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തില്‍പ്പെട്ടു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്ക്. അപകടം, ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. സിപി ചാക്കോയുടെ മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും. ധര്‍മ്മപുരിക്ക് സമീപത്തുവെച്ച് എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമായി ഇടിച്ചാണ് അപകടം. ഷൈനിനെയും Read More…
പരിസ്ഥിതിദിനം അവിസ്മരണീയമാക്കി അരുവിത്തുറ സെന്റ് മേരീസ്
അരുവിത്തുറ: സെന്റ്.മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ ജൂൺ 5. പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു പരിസ്ഥിതിദിന സന്ദേശം നല്കി. ഈരാറ്റുപേട്ട കൃഷിഭവൻ അസി. ഓഫീസറുടെ നേതൃത്വത്തിൽ അസി. സ്കൂൾ മാനേജർ ഫാ.ജോയൽ കുഴിവേലിത്തടത്തിൽ, മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ്, സക്ഷമ സംഘടന പ്രസിഡന്റ് ശ്രീമതി അനു സുഭാഷ് എന്നിവർ സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. Read More…











