Kottayam

മുഖ്യമന്ത്രിയുടെ മകൾ പ്രതികരിക്കാത്തത് തട്ടിപ്പിനു തെളിവ്: അഡ്വ.കെ ഫ്രാൻസിസ് ജോർജ്

കോട്ടയം : മാസപ്പടിക്കേസിൽ പ്രതിചേർക്കപ്പെട്ട, മുഖ്യമന്ത്രിയുടെ മകൾ ഇതുവരെ പ്രതികരിക്കാൻ തയാറാകാത്തത് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി. കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന കൊള്ളയുടെ ഏറ്റവും വലിയ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏതെങ്കിലും യുഡിഎഫ് നേതാവോ പ്രവർത്തകരോ ഉയർത്തിയ ആരോപണമല്ലെന്നും ഒരു കേന്ദ്ര ഏജൻസി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വീണാ വിജയനെ മാസപ്പടിക്കേസിൽ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് Read More…

Moonnilavu

ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നയവിശദീകരണ യോഗം ചേർന്നു

മൂന്നിലവ്: ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നയവിശദീകരണ യോഗവും ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണവും നല്കി. നയവിശദീകരണയോഗം ബിജെപി ദേശീയ കൗൺസിലംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ സദ്ഭരണത്തിൽ ഭാരതം സുരക്ഷിതമാണെന്നും, കേരളത്തിലും ബിജെപി ഭരണത്തിലെത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക രാജ്യങ്ങൾ, ഭാരതത്തിൻ്റെ നേതൃത്വം ആഗ്രഹിക്കുന്ന സ്ഥിതിയിലേക്ക് നമ്മുടെ രാജ്യം വളരുകയാണെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സമിതിയംഗം എൻ.കെ ശശികുമാർ പറഞ്ഞു. വഖഫ് Read More…

Kottayam

കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ്

കോട്ടയം :ലഹരി മാഫിയയുടെ നിയന്ത്രണത്തിൽ അടിമപ്പെട്ടു പോയ കേരളത്തെ മോചിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ് കെ. ഇ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാനത്ത്  മയക്കുമരുന്ന് വ്യാപാരം മാഫിയ സംഘങ്ങൾ ഏറ്റെടുക്കുകയും യുവതലമുറയെ മയക്കുമരുന്നിന് അടിമകളാക്കിയ സ്ഥിതിയിലേക്ക് വളർന്നു വരാൻ ഇടയായത് ഭരണ പരാജയത്തിന്റെ പ്രകടമായ തെളിവാണെന്ന് പിജെ ജോസഫ് കുറ്റപ്പെടുത്തി. മയക്കുമരുന്ന്  Read More…

Crime

കാപ്പാ നിയമലംഘനം; പ്രതികളെ കോടതി റിമാൻഡ് ചെയ്തു

കോട്ടയം: കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കോട്ടയം ജില്ലയിൽ മണിമലയിലും ഈരാറ്റുപേട്ടയിലുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. മണിമലയിൽ കരിക്കാട്ടൂർ മൂത്തേടത്തു വീട്ടിൽ സന്ദീപ് തോമസ് (33), ഈരാറ്റുപേട്ടയിൽ മുരിക്കോലികുന്നുംപുറത്തു വീട്ടിൽ കുഞ്ഞി എന്നു വിളിക്കുന്ന മനാഫ് എന്നിവരാണ് അറസ്റ്റിൽ ആയത്.

Mundakayam

കോൺഗ്രസ് സേവാദൾ നേതൃസമ്മേളനം നടത്തി

മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെയും വിവിധ മണ്ഡലങ്ങളിലെയും കമ്മറ്റികൾ രൂപികരിച്ചതിനു ശേഷമുള്ള ആദ്യ നിയോജക മണ്ഡലം നേതൃയോഗം മുണ്ടക്കയത്തു നടന്നു. സേവാദൾ നിയോജക മണ്ഡലംചെയർമാൻ ടി.ടി സാബു അധ്യക്ഷത വഹിച്ച യോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, സേവാദൾ സംസ്ഥാന സെക്രട്ടറിമാരായ ഭദ്ര പ്രസാദ് പി.എൻ രാജീവ് വൈസ്.പ്രസിഡന്റ് ഫിലിപ്പ് ജോൺ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ എസ് രാജു, സംസ്ഥാന Read More…

Kottayam

ചരിത്രകാരനായ ഡോ.കുര്യാസ് കുമ്പളകുഴിയ്ക്ക് സ്വീകരണം നൽകി

കോട്ടയം: ചരിത്രകാരനും, സാഹിത്യ വിമർശകനും, സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ.കുര്യാസ് കുമ്പളക്കുഴിയുടെ 75-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സാഹിതീസഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ വച്ച് സ്വീകരണം നൽകി. 40-ൽ പരം ഗ്രന്ഥങ്ങളുടെ കർത്താവായ ഡോ.കുര്യാസ് കുമ്പളകുഴി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ, സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, സംസ്ഥാന മുന്നോക്ക വിഭാഗ കമ്മീഷൻ അംഗം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മലയാള വിഭാഗം അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിരവധി പുരസ്കാരങ്ങളുടേയും അവാർഡുകളുടേയും Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ അന്താരാഷ്ട്രാ കോൺക്ലേവിൽ ആദരവ്

പാലാ: ആരോഗ്യ സ്ഥാപനങ്ങളിലെ മികച്ച മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്കു മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ അന്താരാഷ്ട്ര ക്ലീൻ കേരള കോൺക്ലേവ് – വൃത്തി 2025ൽ ആദരവ് ലഭിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയി ഇളമണിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസർ ഡോ.​​ഗോപിനാഥ് മമ്പള്ളിക്കളം, എൻജിനീയറിം​ഗ് വിഭാ​ഗം മാനേജർ ഡോ.പോളി തോമസ് എന്നിവർ ചേർന്നു പ്രശസ്തി പത്രവും ട്രോഫിയും ഏറ്റുവാങ്ങി. പരിസ്ഥിതി ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ Read More…

Erumeli

സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു

എരുമേലി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് അംഗൻ വാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് അംഗവുമായ ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. ഉമ്മിക്കുപ്പ വാർഡിലെ 116-ാം നമ്പർ അറുവച്ചാംകുഴി അംഗൻവാടി സ്മാർട്ട് അംഗൻവാടി ആക്കുന്നതിന് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ അനുവദിപ്പിച്ച് ആണ് നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത്. ആധുനിക രീതിയിലുള്ള പഠനമുറി, വിശ്രമമുറി , ഭക്ഷണ മുറി, അടുക്കള തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി അധ്യക്ഷത വഹിച്ച Read More…

Obituary

ഇന്നലെ മരിച്ച ഡോ. ഷാജുവിന്റെ സംസ്കാരം നാളെ

പാലാ: ഇന്നലെ നിര്യാതനായ ഡോ. ഷാജു സെബാസ്റ്റ്യൻ കപ്പലുമാക്കലിൻ്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച) 4 ന് പാലാക്കാട് പള്ളിയിൽ നടക്കും. രാവിലെ 8 ന് പാലാക്കാട്ടുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.

General

ജൂബിലി നിറവിൽ മാവടി ഇടവകയിൽ മുതിർന്നവരുടെ സംഗമം

വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ്‌ പള്ളിയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചു നടന്ന മുതിർന്ന ഇടവകക്കാരുടെ സംഗമം നവ്യാനുഭമായി.റവ ഫാ. ഫ്രാൻസീസ് കദളിക്കാട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്ന് സംഗമത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി.ഇടവകയിലെ ഏ റ്റവും പ്രായം കൂടിയ ദമ്പതികളെയും ഏറ്റവും പ്രായം കൂടിയഇടവക അംഗത്തെയും പ്രത്യേകം ആദരിച്ച് ഉപഹാരങ്ങൾ നൽകി. തുടർന്ന് സ്നേഹ വിരുന്നും നടന്നു. മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, ജൂബിലി കമ്മിറ്റി കൺവീനർ സന്തോഷ്‌ അമ്പഴത്തിനാക്കുന്നേൽ കൈക്കാരൻമാരായ Read More…