അരുവിത്തുറ : തൊഴിൽ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഇൻ്റേണൽ കംപ്ലയിൻ്റസ് കമ്മറ്റിയും ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി നിയമബോധന സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷക അഡ്വക്കേറ്റ് ജയ വിജയൻ സെമിനാറിന് നേതൃത്വം നൽകി.അതിക്രമങ്ങൾക്ക് എതിരായ പരിരക്ഷ നേടുന്നതിനൊപ്പം മൊബൈൽ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ Read More…
Author: Web Editor
എം.ഇ.എസ്. നേതാക്കൾക്ക് സ്വീകരണം നൽകി
ഈരാറ്റുപേട്ട: പുതുതായി തിരഞ്ഞടുക്കപ്പെട്ട എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച് മജീദിനും സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.എം.കെ. ഫരീദിനും എം.ഇ.എസ് മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. താലൂക്ക് പ്രസിഡൻ്റ് ആസിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, ഹബീബുല്ലാ ഖാൻ ,പി.ഐ. നൗഷാദ് ,മുഹമ്മദ് അലി ഖാൻ എന്നിവർ പ്രസംഗിച്ചു ഇ പി.സൈനുദ്ദീൻ കുഞ്ഞു ലബ്ബ, Read More…
വിദ്യാഭ്യാസത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി മാതൃകയായി പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്മന്റ് കോളേജ്
പാലാ: രാജ്യത്തിന്റെ ശക്തിസ്രോതസ് യുവജനങ്ങളാണെന്നും യുവജനങ്ങൾ വിദ്യാഭ്യാസത്തോടൊപ്പം രക്തദാനം പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്മന്റ് കോളേജ് ഇക്കാര്യത്തിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാർഗ്ഗദർശിയാണെന്നും എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെയും Read More…
മനയാനിക്കൽ എൽസമ്മ കുരുവിള (ബേബി) നിര്യാതയായി
പാലാ : മൂന്നാനി മനയാനിക്കൽ എൽസമ്മ കുരുവിള (ബേബി- 69) നിര്യാതയായി. മൃതസംസ്കാരം വ്യാഴം (20/02/2025 ) വൈകിട്ട് 4 മണിക്ക് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭൗതിക ശരീരം വ്യാഴം രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരും.
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ റോഡുകൾ പി.എം.ജി.എസ്.വൈ. പദ്ധതിയുടെ നാലാംഘട്ടത്തിൽ ഇടംനേടി : ആന്റോ ആന്റണി എം.പി
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ റോഡുകൾ പി.എം.ജി.എസ്.വൈ. പദ്ധതിയുടെ നാലാംഘട്ടത്തിൽ ഇടംനേടിയതെന്ന് ആന്റോ ആന്റണി എം.പി. അറിയിച്ചു. ആറു മീറ്റർ വീതിയും 500 മീറ്റർ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പട്ടികയിൽ ഇടം പിടിച്ചത്. പദ്ധതിയിലുൾപ്പെട്ട റോഡുകൾ: തിടനാട് ഗ്രാമപഞ്ചായത്തിലെ കാളകെട്ടി- ഇരുപ്പക്കാവ് -വില്ലണി റോഡ്, വാരിയാനിക്കാട് -മൈലാടി-വെള്ളിമല റോഡ്, വാരിയാനിക്കാട്-പരിന്തിരിക്കൽ റോഡ്, ചെമ്മലമറ്റം-കരിമാപ്പനോലി-കൊക്കരണി- വേങ്ങത്താനം റോഡ്, അമ്പാറനിരപ്പേൽ -മൂന്നാനപ്പള്ളി -ചിറ്റാർ റോഡ്, ഞാണ്ടുംകണ്ടം- ചാറടി-കണ്ണാനി റോഡ്, പൂവത്തോട് -പുരയിടത്തിൽ -വലിയപാറ Read More…
പാതയോര സൗന്ദര്യവൽക്കരണം: തൊഴിലാളികളുടെ കട്ട സപ്പോർട്ട്
കോട്ടയം ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന് ജില്ലാ ഭരണകൂടം തയാറാക്കുന്ന പദ്ധതിക്ക് പിന്തുണയുമായി വിവിധ ട്രേഡ് യൂണിയനുകൾ. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചു ചേർത്ത ജില്ലയിലെ ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗമാണ് പദ്ധതിക്ക് പൂർണപിന്തുണ അറിയിച്ചത്. പാതയോരങ്ങൾ സൗന്ദര്യവത്കരിക്കുന്നതിനും മാലിന്യവിമുക്തമാക്കുന്നതിനും കളക്ടർ മുന്നോട്ടുവച്ച നിർദ്ദേശങ്ങളെ യൂണിയൻ നേതാക്കൾ സ്വാഗതം ചെയ്തു. മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിച്ച് പരിപാടി വൻ വിജയമാക്കാനുള്ള സന്നദ്ധത അറിയിച്ചു. ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ചെടികൾ നട്ടുപിടിപ്പിക്കാനും സംരക്ഷിക്കാനും Read More…
സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരുക്ക്
പാലാ: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശികളായ സഹോദരങ്ങൾ അജിൽ ജിത്ത് (43) , അരുൺ ജിത്ത് ( 40) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഐങ്കൊമ്പ് ഭാഗത്തുവച്ചായിരുന്നു അപകടം.
പാലാ പൂവരണിയില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരുക്ക്
പാലാ: പാലാ പൊന്‍കുന്നം ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം ആറു പേര്‍ക്ക് പരിക്ക്. വൈകിട്ട് അഞ്ചരയോടെ കടയത്തിന് സമീപം നിയന്ത്രണം വിറ്റ ഫോര്‍ച്യൂണര്‍ മറ്റ് രണ്ട് കാറുകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. പൂവരണി, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ പാലായിലുള്ള സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലായില്‍ നിന്നും പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്ന ഓയില്‍ അഗ്നിശമന സേനാംഗങ്ങള്‍ കഴുകി വൃത്തിയാക്കി.
മഞ്ഞപിത്തo പിടിപെട്ട് വിദ്യാർത്ഥി മരിച്ചു
പാലാ: പാലാ സെ.തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു. ജോസ്, കെ.മാണി എം.പിയുടെ നിർദ്ദേശാനുസരണം കോട്ടയത്തെ യൂത്ത്ഫ്രണ്ട് (എം) സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവജനങ്ങൾ ആശുപത്രിയിലെത്തി അവശ്യമായ രക്തം നൽകി കൊണ്ടിരുന്നുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ചക്കാമ്പുഴയിലും സമീപമേഖലയിലും നിരവധി പേർക്ക് മഞ്ഞപിത്തം പിടിപെട്ടിരുന്നു. പലരും ആഴ്ച്ചകളിലായി ചികിത്സയിലുമാണ്. മാതാവ്: മാറിക ഇരട്ടയാനിക്കൽ സിനി. സഹോദരങ്ങൾ: ബിന്റോ, ബിബിൻ. സംസ്കാരം പിന്നീട്.
ശ്രേഷ്ഠ അധ്യാപക പുരസ്കാരം സെയ്തു മുഹമ്മദ് മൗലവിക്ക്
ഈരാറ്റുപേട്ട: പ്രശസ്ത ഇസ് ലാമിക പണ്ഡിതനും ഇസ് ലാമിക അധ്യാപന രംഗത്ത് ശ്രദ്ധേയനുമായിരുന്ന പരേതനായ ശൈഖുനാ മുഹമ്മദ് യൂസഫ് ഫാദിൽ ബാഖവിയുടെ (ഈരാറ്റുപേട്ട ) നാമധേയത്തിൽ അൽ അബാബ് ഉലമാ കൗൺസിൽ ഏർപ്പെടുത്തി എല്ലാവർഷവും നൽകിവരുന്ന ശ്രേഷ്ഠാധ്യാപക പുരസ്കാരത്തിന് തൊടുപുഴ സ്വദേശിയും തെക്കൻ കേരളത്തിലെ പല പ്രധാന അറബി കോളേജുകളിലും സേവനം ചെയ്യുകയും നിലവിൽ കാരിക്കോട് മുനവ്വറൽ ഇസ് ലാം അറബിക് കോളേജിൽ ദീർഘകാലമായി മുദരിസുമായ ഉസ്താദ് സൈദ് മുഹമ്മദ് ഖാസിമിയെ തിരഞ്ഞെടുത്തിരിക്കുന്നു. ഫെബ്രുവരി 26 ബുധനാഴ്ച Read More…