Bharananganam

ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ അമലിന്റെ മൃതദേഹവും കണ്ടെത്തി

ഭരണങ്ങാനം: ശനിയാഴ്ച വൈകുന്നേരം നാലരയോടെ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ. ജോമോന്റെ മൃതദേഹവും കണ്ടെത്തി. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല പന്തപ്ലാക്കല്‍ ബിജി ജോസഫിന്റെ മകന്‍ ആല്‍ബിന്‍ ജോസഫി (21) ന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയിരുന്നു.

General

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്. കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് Read More…

Accident

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കാനം സ്വദേശി അമൽ പ്രമോദ് (22), കൊടുങ്ങൂർ സ്വദേശി സൂരജ് രാജേന്ദ്രൻ ( 22) സ്കൂട്ടർ യാത്രക്കാരനായ പള്ളിക്കത്തോട് സ്വദേശി ശശി ( 62) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടു മണിയോടെ പള്ളിക്കത്തോട് അഞ്ചാനി തീയറ്ററിനു സമീപമായിരുന്നു അപകടം.

Pala

പാലാ ജനറൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനം പരിശോധിക്കണമെന്ന് താലൂക്ക് വികസന സമിതി

പാലാ: കെ.എം. മാണി മെമ്മോറിയൽ ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ബഹു നില കെട്ടിടത്തിലെ വൈദ്യുതീകരണത്തിൽ അപാകതയുണ്ടോയെന്നു പരിശോധി ക്കണമെന്നും ഫയർ ആൻഡ് റസ്ക്യൂ സംവിധാനവും കെട്ടിട നിർമാണത്തിലെ അ പാകതയും പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും താലൂക്കു വികസന സമിതി നിർദേശം നൽകി. പൊതുമരാമത്ത് വൈദ്യുതി വിഭാഗം ബിൽഡിംഗ് ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ആശുപത്രി സൂപ്രണ്ടും ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരും ചേർന്നു സംയുക്തമായി പരിശോധിച്ച് റിപ്പോർട്ട് നല്കുവാനാണ് നിർദേശം. ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയിൽ രാഷ്ട്രീയ Read More…

Thidanad

തിടനാട് കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്

തിടനാട് കൃഷിഭവനിൽ കേരരക്ഷാവാരം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി മരുന്ന് ചെയ്യുന്നതാണ്. കുറഞ്ഞത് 10 എണ്ണം തെങ്ങ് ഉണ്ടായിരിക്കണം. താൽപര്യം ഉള്ള കർഷകർ കരം കെട്ടിയ രസീത് 24- 25 വർഷം ആധാർ കാർഡ്, എന്നിവയുടെ കോപ്പി സഹിതം തിങ്കളാഴ്ച്ച( 5/ 05/ 2025) ന് 5.00 pm ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Kanjirappally

കെ.കരുണാകരൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരൻ പിള്ള യുടെ ചരമവാർഷികദിനത്തിൽ കെ.എസ്.എസ്.പി.എ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.ഷിബു അദ്ധൃക്ഷനായിരുന്നു..ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ആഡിറ്റർ എ.ജെ.ജോർജ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ.ജോസഫ്, ചിറക്കടവ് മണ്ഡലം പ്രസിഡൻറ് പി.എൻ ദാമോദരൻ പിള്ള,വെള്ളാവൂർ മണ്ഡലം പ്രസിഡൻറ് കെ.എം സുരേന്ദ്രൻ, വാഴൂർ മണ്ഡലം പ്രസിഡൻറ് Read More…

Kanjirappally

വിദ്യാർഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കോട്ടയം ലീഗൽ സർവീസ് അതോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ഏകദിന നിയമശില്പശാല സംഘടിപ്പിച്ചു. അഡ്വ :രാജ്മോഹൻ അധ്യക്ഷതയിൽ നടന്ന ശില്പശാല ബഹു:കാഞ്ഞിരപ്പള്ളി മുൻസിഫ് മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാനൽ അഡ്ക്കേറ്റുമാരായ അഡ്വ നിയാസ്, അഡ്വ. ജയസൂര്യ, അഡ്വ.മുഹമ്മദ് സാലി, അഡ്വ.കുമാരി മാളവിക, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. റ്റിഎൽസി സെക്രട്ടി Read More…

Mundakayam

എംഇഎസ് താലൂക്ക് കമ്മിറ്റി സിവിൽ സർവീസ് റാങ്ക് ജോതാക്കളെ അനുമോദിച്ചു

മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ, നെസ്രിയ ഫസീം, സോണറ്റ് ജോസ് എന്നിവരെ എംഇഎസ് താലൂക്ക് കമ്മിറ്റി നേതൃത്തിൽ അനുമോദിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് പഴയതാവളം , എംഇഎസ് ജില്ലാ പ്രസിഡന്റ് റ്റി എസ് റെഷീദ്, സെക്രട്ടറി സക്കീർ കട്ടൂപ്പാറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി യു അബ്ദുൽ കരീം, പി.എ ഇർഷാദ്, വി.റ്റി അയൂബ് ഖാൻ,താലൂക്ക് സെക്രട്ടറി ആഷിക്, ട്രഷറര്‍ മുഹമ്മദ്‌ സലീം,ഇർഷാദ് പറമ്പിൽ നാസർ കോട്ടവാതുക്കൽ തുടങ്ങിയവർ പരിപാടികളിൽ പങ്കാളികളായി.

General

ശാരീരിക പരിമിതിയുള്ള രതീഷ് വേമ്പനാട്ട് കായൽ 7കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംനേടി

” ഇനിയൊരു മുങ്ങി മരണം സംഭവിക്കാതിരിക്കട്ടേ എല്ലാവരും നീന്തൽ പരിശീലിക്കു” എന്ന സന്ദേശവുമായി കഴിഞ്ഞ 16 വർഷമായി 15000 അധികം ആളുകളെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച ശ്രീ സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ 2025 മെയ് 4 ഞായാറാഴ്ച്ച രാവിലെ 7:31 ന് ആലുവ കോട്ടപ്പുറം മേത്തശ്ശേരി വീട്ടിൽ ശ്രീ. രതീഷ് N P. ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് 9:31 ന് നീന്തിക്കയറി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ Read More…

Accident

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ : ജീപ്പ് നിയന്ത്രണം വിട്ട് തിട്ടയിൽ കയറി മറിഞ്ഞ് ഗുരുതര പരുക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശി സൂരജ് എ.എസിനെ (40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ വണ്ടി പെരിയാറിൽ വച്ചായിരുന്നു അപകടം.