തലപ്പലം : കുന്നക്കാട്ട് ലൈലാമ്മ വർക്കി (70) നിര്യാതയായി. ഭൗതികശരീരം ഇന്ന് (29.03.2025 ) വൈകുന്നേരം 7മണിക്ക് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രഷകൾ നാളെ (30.03.25 ) ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
Author: Web Editor
പുതുതിളക്കത്തിൽ തീക്കോയി “ഇല്ലിക്കുന്ന് തൂക്കുപാലം”
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ, “ഇല്ലിക്കുന്ന് തൂക്കുപാലത്തിന്റെ” പുനരുദ്ധാരണ ജോലികൾ പൂർത്തിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തൂക്കു പാലം, ബ്രിട്ടീഷുകാർ നിർമ്മിച്ചതിൽ ശേഷിക്കുന്ന ഏക തൂക്കുപാലമാണ്. തീക്കോയി ഗ്രാമ പഞ്ചായത്ത്, കാലാകാലങ്ങളിൽ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഈ അമൂല്യമായ “പൈതൃക സ്വത്ത്’”.
പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ശിക്ഷ വിധിച്ചു
മേലുകാവുമറ്റം :ഫാക്ടറി നിയമപ്രകാരം വേണ്ട രജിസ്ട്രേഷനില്ലാതെ പ്രവർത്തിച്ചിരുന്ന പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ചുമത്തി. കോട്ടയം മേലുകാവ്മറ്റത്ത് പ്രവർത്തിക്കുന്ന വി.കെ.വി. ഫ്യൂവൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ടെസ്സു ടോജോയ്ക്കാണ് ഈരാറ്റുപേട്ട ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റ് കോടതി 10000 രൂപ പിഴ ശിക്ഷ വിധിച്ചത്. ഫാക്ടറി ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് പിഴ ഈടാക്കിയത്. കോട്ടയം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ പി. ജിജു സമർപ്പിച്ച കേസിലാണ് നടപടി.
മോട്ടോർ വാഹനവകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി; 30 നും 31 നും ആർ.ടി.ഒ. ഓഫീസ് തുറന്നു പ്രവർത്തിക്കും
കോട്ടയം : മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കുന്നതിനാൽ മാർച്ച് 30, 31 (ശനി, ഞായർ) ദിവസങ്ങളിൽ കോട്ടയം ആർ.ടി.ഒ. ഓഫീസ് തുറന്നുപ്രവർത്തിക്കുമെന്ന് ജില്ലാ റീജണൽ ട്രാൻസ്പോർട് ഓഫീസർ അറിയിച്ചു. റവന്യൂ റിക്കവറി നേരിടുന്നവ, കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി നാലുവർഷത്തിലധികമായി നികുതി അടയ്ക്കാത്തവ, വർഷങ്ങളായി ഉടമസ്ഥാവകാശം കൈമാറാത്തവ തുടങ്ങിയ വാഹനങ്ങൾക്ക് റിവന്യൂ റിക്കവറി പദ്ധതിയിലൂടെ ഭാവിയിലെ നികുതി ബാധ്യതയിൽ നിന്ന് റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടും. ട്രാൻസ്പോർട്ട് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരമായി നടത്തി
പാലാ: ഗുരുതര ഹൃദ്രോഗം ബാധിച്ച രോഗി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അത്യാധുനിക ലീഡ്ലെസ് പേസ്മേക്കർ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. മാലദ്വീപ് സ്വദേശിയായ 44 കാരനാണ് ഹൃദ്രോഗത്തെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയിരുന്നത്. റുമാറ്റിക് ഹൃദ്രോഗത്തെ തുടർന്ന് 8 വർഷമായി കൊച്ചിയിലെ ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയത്തിന്റെ രണ്ട് വാൽവുകളും നേരത്തെ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. കിതപ്പ്, നെഞ്ചിടിപ്പ്, തലചുറ്റൽ, അമിത ക്ഷീണം എന്നിവ വീണ്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ Read More…
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാർ; ധനമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനം
സെക്രട്ടറിയേറ്റിന് മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം അവസാനിച്ചു. ധനമന്ത്രിയുമായുള്ള ചർച്ചകൾക്കൊടുവിൽ ലഭിച്ച ഉറപ്പുകളിലാണ് സമരം നിർത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് പടിക്കൽ അങ്കണവാടി ജീവനക്കാർ രാപ്പകൽ സമരം ആരംഭിച്ചിട്ട് 13 ദിവസമാകുന്നു. മൂന്ന് മാസത്തിനകം പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയതായി സമരക്കാർ അറിയിച്ചു. വേതന വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഇവരുടെ സമരം. കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാലുമായി സമരക്കാർ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ മിനുട്സ് ഇന്നലെ സമരസമിതിക്ക് Read More…
കമ്പ്യൂട്ടർ ചരിത്ര വഴിയിലെ വനിതാ സാന്നിധ്യം അടയാളപ്പെടുത്തി അരുവിത്തുറ കോളേജിലെ വിദ്യാർത്ഥിനികളുടെ പുസ്തകം പുറത്തിറങ്ങി
അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ പെൺകുട്ടികൾ, കോളേജിലെ വിമൻസ് സെല്ലുമായി സഹകരിച്ച് കമ്പ്യൂട്ടിംഗിന്റെ ലോകത്തെ രൂപപ്പെടുത്തിയ 26 മുൻനിര വനിതകൾക്ക് ആദരസൂചകമായി “കമ്പ്യൂട്ടിംഗിലെ വനിതകൾ” എന്ന പുസ്തകം പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായ അഡാ ലവ്ലേസ് മുതൽ ആദ്യത്തെ കംപൈലർ കണ്ടുപിടിച്ച ഗ്രേസ് ഹോപ്പർ, അമേരിക്കയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വനിതയായ സിസ്റ്റർ മേരി കെന്നത്ത് കെല്ലർ വരെ, ആധുനിക കമ്പ്യൂട്ടിംഗിന് അടിത്തറയിട്ട വനിതകളുടെ കഥകളാണ് പുസ്തകത്തിൽ Read More…
കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; വിസി അടിയന്തരയോഗം വിളിച്ചു
കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ അടിയന്തരയോഗം വിളിച്ച് വിസി ഡോ.മോഹൻ കുന്നുമ്മൽ. ചൊവ്വാഴ്ചയാണ് യോഗം ചേരുക. ഇത് സംബന്ധിച്ച മുഴുവൻ വിവ രങ്ങളും അറിയിക്കാൻ പരീക്ഷാ കൺട്രോളർക്ക് വിസി നിർദേശം നൽകി. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിസി പറഞ്ഞു. പരീക്ഷാനടത്തിപ്പുമാ യി ബന്ധപ്പെട്ട മുഴുവൻ വീഴ്ചകളും പരിശോധിക്കും. കുട്ടികൾക്ക് പ്രയാസം ഉണ്ടാകാത്ത രീതിയിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും വിസി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച ഉണ്ടായ കാര്യം പുറത്തുവന്നത്. 71 Read More…
പാലാ നഗരസഭ ബജറ്റ് അവതരിപ്പിച്ചു
പാലാ: പാലാ ജനറൽ ആശുപത്രിയുടെ വികസനത്തിന് 3 കോടി രൂപയും മാലിന്യ നിർമാർജന വികേന്ദ്രീകൃത സംവിധാനത്തിന് 7 ലക്ഷം രൂപയും ഉൾപ്പെടെ മാറ്റിവച്ച് നഗരസഭയ്ക്ക് 2.83 കോടിയുടെ മിച്ച ബജറ്റ്. 56,97,11,412 രൂപ വരവും 54,13,21,912 രൂപ ചെലവും 2,83,89,500 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റ് നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ അവതരിപ്പിച്ചു. പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻതൂക്കം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. പിന്നീട് ഉപാധ്യക്ഷ ബിജി ജോജോ ബജറ്റ് വായിച്ചു. നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കും. Read More…
കെ.എസ്. രാമചന്ദ്രൻനായർ നിര്യാതനായി
പനമറ്റം: റിട്ട.സപ്ലൈകോ ഉദ്യോഗസ്ഥൻ കവുങ്ങഴയ്ക്കൽ കെ.എസ്.രാമചന്ദ്രൻനായർ (67) അന്തരിച്ചു. ഭാര്യ: ബിന്ദു, വാഴൂർ തുണ്ടത്തിൽ കുടുംബാംഗം. മകൻ: ആർ.അഭിജിത്ത് (കെപിസിസി ഡിജിറ്റൽ മീഡിയാസെൽ കോട്ടയം ജില്ലാ കോർഡിനേറ്റർ, യൂത്ത് കോൺ. പാലാ നിയോജക മണ്ഡലം മുൻ വൈസ് പ്രസി., യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം മുൻ പ്രസിഡന്റ്). സംസ്കാരംഇന്ന് (ശനിയാഴ്ച) വൈകീട്ട് 7.30-ന് വീട്ടുവളപ്പിൽ. മുൻ ഡി.സി.സി.എക്സിക്യൂട്ടിവ് മെമ്പർ പരേതനായ കെ.എസ്.മുരളിയുടെ സഹോദരനാണ്.











