മുണ്ടക്കയം : മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മാർച്ച് ഒന്നാം തീയതി ശനിയാഴ്ച 4 പി.എം ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. എൻ വാസവൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് Read More…
Author: Web Editor
ഇനി അന്‍വറിനൊപ്പം; എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കോട്ടയം: എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പി വി അന്‍വര്‍ കോട്ടയത്ത് എത്തിയാണ് സജിയെയും കൂട്ടരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്‍ഡിഎയിലെ അവഗണ പറഞ്ഞായിരുന്നു നീക്കമെങ്കിലും ബിജെപിയെ പരസ്യമായി തള്ളി പറയാന്‍ സജി മഞ്ഞക്കടമ്പില്‍ തയ്യാറായില്ല. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ജില്ലയിലെ ഒരു ഇടത് നേതാവ് വരുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വന്നതാകട്ടെ സജി മഞ്ഞക്കടമ്പിലും കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്കും. രാവിലെ സംസ്ഥാന സമിതി യോഗം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ Read More…
മുത്തോലിയിൽ ഉത്സവത്തിനിടയിൽ കഞ്ചാവ് കച്ചവടം; രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു
പാലാ: മുത്തോലിയിൽ പാലാ എക്സൈസ് റേഞ്ച് ടീം ഇന്നലെ നടത്തിയ രാത്രികാല പട്രോളിംഗിൽ ഉത്സവത്തിനിടയിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി വ്യത്യസ്ത കേസുകളിലായി രണ്ടു വെസ്റ്റ് ബംഗാൾ സ്വദേശികൾ അറസ്റ്റിലായി. കഞ്ചാവ് ഇടപാട് നടത്തി വന്ന ദുലാൽ എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ ഇയാൾ താമസിച്ചിരുന്ന മുത്തോലിയിലെ റൂമിന് സമീപത്തുനിന്നും 200 ഗ്രാം കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശിന്റെ നേതൃത്വത്തിലുള്ള പാർട്ടി അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ( G)ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു Read More…
കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് അധ്യാപകരും പി.ടി.എ.യും യോജിച്ച് ഇടപെടണം: അഡ്വ. പി. സതീദേവി
കൗമാരക്കാരായ കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃസമിതിയും അധ്യാപകരും യോജിച്ച് ഇടപെടണമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ചങ്ങനാശേരി നഗരസഭാ ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിങിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും സ്‌കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും തമ്മിൽ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനുമായി അധ്യാപക രക്ഷകർതൃ സമിതി മുന്നിട്ടു പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ മാനസികനിലയെ ബാധിക്കാത്ത തരത്തിൽ തെറ്റുകൾ പറഞ്ഞ് മനസിലാക്കി കൊടുക്കാനും Read More…
ബസ്സിനുള്ളിൽ മോഷണശ്രമം: രണ്ട് യുവതികൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ വച്ച് മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ (24.02.2025) രാവിലെ ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വച്ച് മധ്യവയസ്കയുടെ ഷോൾഡർ ബാഗ് കീറി അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. Read More…
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ: മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു വിപുലമായ ഒരുക്കങ്ങൾക്കു നിർദേശം നൽകി ദേവസ്വം-സഹകരണ-തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു ശബരിമല തീർഥാടനകാലത്തെ ആസൂത്രണം മാതൃകയാക്കി എല്ലാവരും ഏകമനസോടെ പ്രവർത്തിക്കണമെന്ന് ഏറ്റുമാനൂർ ശ്രീകൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പു മേധാവികളുടെയും ജനപ്രതിനിധികളുടെയും ദേവസ്വം ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശനമായ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വനംവകുപ്പ് അധികൃതർക്ക് കർശന നിർദ്ദേശം Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജ് പേൾ ജൂബിലി ആരംഭവും കൾച്ചറൽ ഫിയസ്റ്റായുംതേജസ് 2K25
രാമപുരം: 1995 ൽ സ്ഥാപിതമായ മാർ ആഗസ്തീനോസ് കോളേജ് അതിൻ്റെ പേൾ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്നു.കഴിഞ്ഞ 30 വർഷങ്ങളുടെ കാലയളവിൽ യുജിസി അംഗീകാരവും, നാക് എ ഗ്രേഡും,നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) ലും ഉയർന്ന റാങ്കും ISO സർട്ടിഫിക്കേഷനും കോളേജ് കരസ്ഥമാക്കി. പേൾ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് ഫെബ്രുവരി 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1:30 മുതൽ രാമപുരം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ Read More…
കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ
കോട്ടയം മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്താണ് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അജിത്തിനെ വില്ലേജ് ഓഫിസിൽ നിന്നും വിജിലൻസ് സംഘം പിടികൂടുന്നത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയിൽ നിന്നും വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ തുകയുമായി പരാതിക്കാരൻ സ്‌പെഷ്യൽ വില്ലേജ് ഓഫിസറെ സമീപിക്കുകയായിരുന്നു.
ഗാന്ധിചിത്രം റഷ്യൻ ബിയർ ക്യാനിൽ; കമ്പനി ഖേദം പ്രകടിപ്പിച്ച് പിൻവലിച്ചു
പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം ബിയർ ക്യാനിൽ പതിപ്പിച്ച സംഭവത്തിൽ റഷ്യൻ ബിയർ നിർമ്മാണ കമ്പനിയായ റിവോർട്ട് ബ്രൂവറി ഖേദം പ്രകടിപ്പിച്ചു ഗാന്ധിജിയുടെ ചിത്രവും ഒപ്പും പിൻവലിച്ചു. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനു അയച്ച ഇ മെയിലാണ് റിവോർട്ട് ബ്രൂവറി വികസന ഡയറക്ടർ ഗുഷിൻ റോമൻ ഇക്കാര്യം അറിയിച്ചത്. റിവോർട്ട് ബ്രൂവറിയുടെ പേരിൽ ബിയർ ക്യാനിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചപ്പോൾ ഉണ്ടായ അസൗകര്യത്തിനും അസ്വസ്ഥതയ്ക്കും അഗാധമായ ക്ഷമാപണം നടത്തുന്നതായി കത്തിൽ പറഞ്ഞു. Read More…
പൂഞ്ഞാർ ജോബ്സ് സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിച്ചു
പൂഞ്ഞാർ : പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം കൊടുക്കുന്ന എം എൽ എ സർവീസ് ആർമിയുടെ തൊഴിലധിഷ്ഠിത വികസന പദ്ധതി യായ പൂഞ്ഞാർ ജോബ്സ് എന്ന ഓൺലൈൻ ജോബ് പോർട്ടൽ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ വിപുലമായ സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ചുരുങ്ങിയ കാലയളവിൽ ആയിരത്തോളം തൊഴിൽ അന്വോഷകരെയും അമ്പതോളം കമ്പനികളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാനും നിരവധി തൊഴിലവസരങ്ങൾ അവരിലേക്കെത്തിക്കുവാനും അതുവഴി നിരവധി ആളുകൾക്ക് തൊഴിൽ നേടിക്കൊടുക്കുവാനും സംരംഭത്തിന് Read More…