വാരിയാനിക്കാട്: കണിപറമ്പിൽ കെ.വി.ജോർജിന്റെയും അച്ചാമ്മയുടെയും മകൻ തിടനാട് സർവീസ് സഹകരണബാങ്ക് ഭരണസമിതിയംഗം മാർട്ടിൻ ജോർജ് (51) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വാരിയാനിക്കാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: നെടുങ്കണ്ടം ചെത്തിമറ്റത്തിൽ ബോബിമോൾ സെബാസ്റ്റ്യൻ (അയർലൻഡ്). മകൻ: ജോർഡി മാർട്ടിൻ ജോർജ്.
Author: Web Editor
അമൃത ടിവിയുടെ കോമഡി മാസ്റ്റേഴ്സ് പരിപാടിയിൽ താരങ്ങളായി രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ കുട്ടികൾ
രാമപുരം: 68 ൽ പരം കൃഷി ഇനങ്ങൾ സ്കൂൾ മുറ്റത്ത് നട്ടുവളർത്തി ശ്രദ്ധ നേടിയ സ്കൂൾ ഒരു ന്യൂസ് ചാനലും സ്വന്തമായി നടത്തുന്നുണ്ട്. എസ് എച്ച് എൽ പി ന്യൂസ് എന്ന ചാനലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത് അറിഞ്ഞ് ആണ് അമൃത ടിവി യുടെ പ്രതിനിധികൾ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലേക്ക് കുട്ടികളെ ക്ഷണിച്ചത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ ഫ്ലോർ ആയ അമൃത ടിവിയുടെ ഷൂട്ടിംഗ് ഫ്ലോറിൽ എത്തിയത് കുട്ടികൾക്ക് വലിയ കൗതുകമായി. Read More…
മീനച്ചിൽ സ്വദേശിനിയായ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ച നിലയിൽ
പാലാ: മീനച്ചിൽ സ്വദേശിനിയായ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ച നിലയിൽ. മീനച്ചിൽ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ നീനു (29) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാളെ രാവിലെ 10 മണിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടക്കും. സംസ്കാരം ബുധനാഴ്ച (17/ 12/ 2025) 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മീനച്ചിൽ സെൻറ് ആൻറണീസ് പള്ളിയിൽ. പഠനത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ Read More…
പാലാ മാരത്തൺ ജനുവരി 18ന്
പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന് പാലായിൽ വെച്ച് നടത്തപ്പെടും. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിവയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ Read More…
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്
കോഴിക്കോട്: ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജൻറ് ബ്ലെസ്‍ലി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി കാക്കൂർ പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂൾ അക്കൗണ്ടുകൾ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. സമാന തട്ടിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇനിയും Read More…
എൽഡിഎഫിൽ തുടരും, രണ്ടില കരിഞ്ഞിട്ടില്ല; സംഘടനാ വോട്ടുകൾ കിട്ടി: ജോസ് കെ. മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിനൊപ്പംതന്നെ തുടരുമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി. പാലായിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി. പാലായിലെ ഏറ്റവും വലിയ ഒറ്റകക്ഷി കേരള കോണ്‍ഗ്രസാണ്. രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു. സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എല്‍ഡിഎഫിനോടൊപ്പമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാലാ നഗരസഭയില്‍ രണ്ടില ചിഹ്നത്തില്‍ കഴിഞ്ഞ പ്രാവശ്യത്തേതു പോലെ ഇപ്രാവശ്യവും കേരള കോണ്‍ഗ്രസ് പത്ത് സീറ്റ് നേടി. നഗരസഭയില്‍ ഏറ്റവും Read More…
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (DDT), ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (D Resp. T) എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവ്
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (DDT), ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (D Resp. T) എന്നീ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: ഹയർ സെക്കൻഡറി (HSE/VHSE) സയൻസ് വിഭാഗം (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) 60% മാർക്കോടുകൂടി പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി അക്കാഡമിക്സ് വിഭാഗത്തിലെ +91 8281699240 എന്ന നമ്പറിൽ ബന്ധപ്പെടുക.
അധ്യാപകർക്ക് നിർമ്മിത ബുദ്ധിയിൽ (എ ഐ ) ഏകദിന പരിശീലനം
ചേർപ്പുങ്കൽ: ബി വി എം കോളേജിൽ കമ്പ്യൂട്ടർ പഠിപ്പിക്കാൻ തുടങ്ങിയതിന്റെ നാല്പതാം വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ, ഹൈ സ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ അധ്യാപർക്കായി നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള അധ്യാപനം (teaching with AI) എന്ന വിഷയത്തിൽ ഏകദിന പരിശീലനം ഡിസംബർ 21 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നൽകുന്നു. കാലത്തിനൊത്തുള്ള മികവ് നേടാൻ അധ്യാപകർക്കു ഇത് സഹായകരം ആവും. പ്രവേശനം സൗജന്യമാണ്. ഉച്ചഭക്ഷണം നൽകും. താല്പര്യം ഉള്ള അധ്യാപകർ പേര് Read More…
രാമപുരം കോളേജിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്‌ളാസ് നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾക്കായി ലയൺസ് ക്ലബ് ഓഫ് ടെമ്പിൾ രാമപുരത്തിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്‌ളാസ് നടത്തി. വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക് അറുതി വരുത്തുന്നതിനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ക്‌ളാസ്സ് സംഘടിപ്പിച്ചത്. ഉഴവൂർ ആർ ടി ഒ. ഫെമിൽ ജെയിംസ് തോമസ് ബോധവൽക്കരണ ക്‌ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു, കോർഡിനേറ്റർ സിബി മാത്യു, ലയൺസ് ക്ലബ് Read More…
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തപ്പെട്ടു
മേലുകാവ് : മേലുകാവ് ഹെന്ററി ബേക്കർ കോളേജിലെ എൻ എസ് എസ് യൂണിറ്റും കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയും കൊഴുവനാൽ ലയൺസ് ക്ലബും HDFC ബാങ്കും പാലാ ബ്ലഡ് ഫോറവും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ മേലുകാവ് പോലീസ് ഹൗസ് ഓഫീസർ രനീഷ് ടി. എസ് നിർവഹിച്ചു. Read More…











