kozhuvanal

കരാട്ടേ പരിശീലനം രണ്ടാം ഘട്ടത്തിന് തുടക്കമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ കരാട്ടേ പരിശീലനം രണ്ടാം ഘട്ടത്തിന് തുടക്കമായി. കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് ബി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സോണി തോമസ്, പരിശീലകൻ സന്തോഷ് കുമാർ, അധ്യാപിക സുബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ചെന്നൈയിൽ വച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥിനി അൻസൽ മരിയ തോമസിനെ അനുമോദിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ജസ്റ്റിൻ എബ്രാഹം, റോസ്മിൻ മരിയ തുടങ്ങിയവർ നേതൃത്വം നൽകി.

Pala

ക്രിസ്തുമസ്സ് കേക്ക് നിർമ്മാണ പരിശീലനവുമായി പി.എസ്. ഡബ്ളു യു.എസ്

പാലാ: ക്രിസ്തുമസിനൊടനുബന്ധിച്ച് വിവിധ തരം കേക്കുകളുടെ നിർമ്മാണ പരിശീലനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്നു. വാഞ്ചോ, ക്യാരറ്റ്, ഐസിംഗ് കേക്കുകൾ തുടങ്ങിയവ നിർമ്മിക്കാനാണ് പരിശീലനം നൽകുന്നത്. 2024 നവംബർ 30- ശനിയാഴ്ച്ച രാവിലെ 10 AM മുതൽ പാലാ സെന്റ് തോമസ് പ്രസ്സിന് സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ടേഷനും വിശദ വിവരങ്ങൾക്കായി: mob. 9447143305.

Erattupetta

റൂബിന നാസർ കുഴിവേലിയിൽ യുഡിഎഫ് സ്ഥാനാർത്ഥി

ഈരാറ്റുപേട്ട: നഗരസഭ കുഴിവേലി വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ റൂബിന നാസർ മത്സരിക്കും. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. വി പി നാസറിൻ്റെ ഭാര്യയാണ് റൂബിന’ ലീഗ് ഹൗസിൽ നടന്ന യു ഡി എഫ് കൺവൻഷനിൽ വെച്ച് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലം യു ഡി എഫ് ചെയർമാൻ പി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ Read More…

Pala

സഹകരണ വാരാഘോഷം, യു. ഡി. എഫ് ബഹിഷ്കരിച്ചു

പാലാ: സഹകരണ മേഖലയിലെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന ഇടതുപക്ഷ നിലപാടിൽ പ്രതിക്ഷേധിച്ച് കെ പി സി സി യുടെ ആഹ്വാനപ്രകാരം ഇന്ന് നടന്ന മീനച്ചിൽ താലൂക്ക് തല സഹകരണ വാരാഘോഷ പരിപാടി യു. ഡി. എഫ് ബഹിഷ്കരിച്ചു. യു. ഡി. എഫ് ഭരിക്കുന്ന മീനച്ചിൽ താലൂക്കിലെ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തില്ല.മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രവർത്തകരും ബഹിഷ്കരണത്തിൽ പങ്കെടുത്തു.

General

കെ.സി.വൈ.എൽ 56-ാമത് ജന്മദിനാഘോഷവും, ക്നാനായ വിവാഹദിനാചാര മത്സരവും നടത്തപ്പെട്ടു

ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 56-ാമത് ജന്മദിനാഘോഷവും, ക്നാനായ വിവാഹദിനാചാര മത്സരവും പുന്നത്തുറ പഴയ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച ജന്മദിനാഘോഷ പരിപാടികൾക്ക് അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. അമൽ സണ്ണി വെട്ടുകുഴിയിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. Read More…

Poonjar

കലയുടെ ഉത്സവത്തിന് തിരി തെളിഞ്ഞു

പൂഞ്ഞാർ: ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം ” കലയാട്ടം ” പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.  70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ പങ്കെടുക്കും. മാനുവലിൽ പുതിയതായി ഉൾപ്പെടുത്തിയ ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, മലപുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നിവയിലും ഇത്തവണ മത്സരാർത്ഥികൾ പങ്കെടുക്കും. 11 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൂൾ മാനേജർ പി ആർ അശോക Read More…

General

അടിവാരം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളും വാർഷിക ധ്യാനവും

അടിവാരം: അടിവാരം സെന്റ് മേരീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളും വാർഷിക ധ്യാനവും 2024 നവംബർ 15 വെള്ളി മുതൽ 24 ഞായർ വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. 2024 നവംബർ 21 (വ്യാഴം) വൈകിട്ട് 5.00 ന് തിരുനാൾ കൊടിയേറ്റ്, വി. കുർബാന, നൊവേനഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ (വികാർ, അടിവാരം), സെമിത്തേരി സന്ദർശനം. 2024 നവംബർ 22 (വെള്ളി) വൈകിട്ട് 5.00 ന് സമൂഹബലി, നൊവേന, സന്ദേശം (അടിവാരം ഇടവകക്കാരായ വൈദീകർ) വൈകിട്ട് Read More…

Aruvithura

മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം: എക്യുമെനിക്കൽ തിരുനാൾ അരുവിത്തുറയിൽ

അരുവിത്തുറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളിനോട് അനുബന്ധിച്ച് അരുവിത്തുറ മാർ ഗീവർഗീസ് സഹദാ ഫൊറോനാ പള്ളിയിൽ സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഓർമ്മ ആചരണം സംഘടിപ്പിക്കുന്നു. തിരുനാൾ ദിനമായ നവംബർ 21 ന്റെ തലേന്ന് ഇരുപതാം തീയതി ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് സായാഹ്ന നമസ്കാരവും ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാൻമാരുടെ സന്ദേശങ്ങളും അടങ്ങുന്ന കൂട്ടായ്മയ്ക്ക് സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് Read More…

Aruvithura

സോഫ്റ്റ് വെയർ വികസനത്തിന് അരുവിത്തുറ കോളേജും കൊച്ചി ഡിജിറ്റലുമായി ധാരണാപത്രം ഒപ്പുവെച്ചു

അരുവിത്തുറ : അരുവിത്തുറസെൻ്റ് ജോർജസ് കോളേജ് ബി.സി.എ വിഭാഗം സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലയിൽ ഇന്നൊവേഷൻ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെൻ്റ് കമ്പനിയായ കൊച്ചി ഡിജിറ്റലുമായി ധാരണാപത്രം ഒപ്പുവച്ചു. ഈ മേഖലയിൽ വിദ്യാർത്ഥികളുടെ ഭാഗധേയം ഉറപ്പാക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് ധാരണാപത്രം. സംയുക്ത സോഫ്റ്റ്‌വെയർ വികസന പദ്ധതികളിൽ സഹകരിക്കാൻ ഇതിലൂടി വിദ്യർത്ഥികൾക്ക് അവസരമൊരുങ്ങും. ഗവേഷണ അധിഷ്ഠിത ആപ്ലിക്കേഷനുകൾ, നൂതന സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ ഈ പങ്കാളിത്തത്തിന്റെ ഭാഗമാണ്.ഈ സഹകരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, സ്കിൽ Read More…

Poonjar

അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കിയ അഡ്വ.മത്തായി മുതിരേന്തിക്കലിന് സ്വീകരണം നൽകി

പൂഞ്ഞാർ: അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കി, ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന, ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റുമായഅഡ്വ. മത്തായി മുതിരേന്തിക്കലിന് മുതിരേന്തിക്കൽ കുടുബയോഗം സ്വീകരണം നൽകി. ഇന്നലെ പൂഞ്ഞാറിൽ വച്ച് നടന്ന, മുതിരേന്തിക്കൽകുടുംബ യോഗ സമ്മേളനത്തിൽ വച്ച്, കുടുംബയോഗം രക്ഷാധികാരികളായ ഫാ. സജി മുതിരേന്തിക്കൽ, ഫാ. J C അരയത്തിനാൽ എന്നിവർ ചേർന്ന് മെമെന്റോ നൽകി ആദരിച്ചു.